പുൽപ്പള്ളി: മുള്ളൻകൊല്ലി, പുൽപ്പള്ളി പഞ്ചായത്തുകളിലെ വിവിധ മേഖലകളിലെ നൂറിലധികം പ്രവർത്തകർ കോണ്‍ഗ്രസ് എസിൽ ചേർന്നു. ഇതോടനുബന്ധിച്ച് നടന്ന രാഷ്ട്രീയ വിശദീകരണ യോഗം സിപിഎം ജില്ലാ കമ്മിറ്റിയംഗം പി.എസ്. ജനാർദ്ദനൻ ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ്-എസ് സംസ്ഥാന സമിതിയംഗം എൻ.പി. രജിത്ത് അധ്യക്ഷത വഹിച്ചു. സ്വീകരണ സമ്മേളനം കോണ്‍ഗ്രസ്-എസ് ജില്ലാ പ്രസിഡന്റ് കെ.പി. ശശികുമാർ ഉദ്ഘാടനം ചെയ്തു. സിപിഎം പുൽപ്പള്ളി ഏരിയാ സെക്രട്ടറി എം.എസ്. സുരേഷ് ബാബു, കെ.പി. ശ്രീധരൻ, മനോജ് കൂവണ, സാബു, ബേബി, ഓമന ,ടി.വി രതീഷ്, പ്രകാശ് ഗഗാറിൻ, ബിന്ദു പ്രകാശ്, അനുമോൾ, ഷീജ സുരേഷ്, ഉഷ ടീച്ചർ, ഷൈജു കൃഷ്ണൻ, മേരി കുര്യൻ, കെ.ആർ. സജ്ന, കോണ്‍ഗ്രസ് എസ് ജില്ലാ ട്രഷറർ കെ.ആർ. ജയരാജ്, ജില്ല സെക്രട്ടറി അരുണ്‍കുമാർ എന്നിവർ പ്രസംഗിച്ചു.