സ്ഥാ​നാ​ർ​ഥിക്ക് കോ​വി​ഡ്: പ്ര​ച​ാര​ണം ഏ​റ്റെ​ടു​ത്ത് പ്ര​വ​ർ​ത്ത​ക​രും സു​ഹൃ​ത്തു​ക്ക​ളും
Saturday, November 28, 2020 11:19 PM IST
പു​ൽ​പ്പ​ള്ളി: പ്ര​ച​ര​ണ​ത്തി​നി​ടെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ത്ഥി​ക്ക് കോ​വി​ഡ്. പ്ര​ച​ര​ണം ഏ​റ്റെ​ടു​ത്ത് സു​ഹൃ​ത്തു​ക്ക​ളും സ​ഹ​പ്ര​വ​ർ​ത്ത​ക​രും. പൂ​താ​ടി ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് ഒ​ന്പ​താം വ​ർ​ഡ് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ത്ഥി ജ​യ​ൻ തൈ​പ്പ​റ​ന്പി​ലി​നാ​ണ് ക​ഴി​ഞ്ഞ ദി​വ​സം പൂ​താ​ടി ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ വീ​ട്ടി​ൽ ത​ന്നെ ചി​കി​ത്സ​യി​ൽ ക​ഴി​യു​ക​യാ​ണ് ജ​യ​ൻ.

ഭാ​ര്യ​യും മ​ക​നും രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ലെ​ങ്കി​ലും വീ​ട്ടി​ൽ ത​ന്നെ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​ഞ്ഞു​വ​രി​ക​യാ​ണ്. ക​ടു​ത്ത പോ​രാ​ട്ടം ന​ട​ക്കു​ന്ന പൂ​താ​ടി ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്തി​ലെ പാ​പ്ല​ശേ​രി വാ​ർ​ഡി​ൽ ക​ഴി​ഞ്ഞ ത​വ​ണ എ​ൽ​ഡി​എ​ഫാ​യി​രു​ന്നു വി​ജ​യി​ച്ച​ത്. ഇ​ത്ത​വ​ണ വാ​ർ​ഡ് പി​ടി​ച്ചെ​ടു​ക്കാ​ൻ ഉ​റ​ച്ചാ​യി​രു​ന്നു ജ​യ​ന്‍റെ പ്ര​ച​ര​ണം. ഇ​തി​ന​കം ത​ന്നെ ര​ണ്ട് ത​വ​ണ വാ​ർ​ഡി​ലു​ട​നീ​ളം ജ​യ​ൻ പ്ര​ച​ര​ണം ന​ട​ത്തി​യി​രു​ന്നു. മൂ​ന്നാം​ഘ​ട്ട പ്ര​ച​ര​ണം ശ​ക്ത​മാ​ക്കാ​നി​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​വി​ചാ​രി​ത​മാ​യി കോ​വി​ഡ് സ്ഥി​രീ​ക​രി​ക്കു​ന്ന​ത്. ദി​വ​സ​ങ്ങ​ൾ​ക്ക് മു​ന്പ് കാ​റി​ൽ സ​ഞ്ച​രി​ക്കു​ന്ന​തി​നി​ടെ​യു​ണ്ടാ​യ സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ​യു​ണ്ടാ​യ​തെ​ന്ന് ജ​യ​ൻ പ​റ​ഞ്ഞു. രോ​ഗ​ബാ​ധ​യു​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​യും വ​രെ ഇ​നി ജ​യ​ന് പു​റ​ത്തി​റ​ങ്ങാ​നാ​വി​ല്ല. അ​തേ​സ​മ​യം പാ​പ്ല​ശേ​രി​യി​ലെ ജ​ന​ങ്ങ​ളു​ടെ പി​ന്തു​ണ പൂ​ർ​ണ​മാ​യു​ണ്ടെ​ന്നും വി​ജ​യി​ക്കാ​നാ​വു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.