മാ​ന​ന്ത​വാ​ടി​യി​ലെ ഫി​ഡ​ർ ആ​ൻ​ഡ് ഫ​ർ​ണ്ണി​ച്ച​ർ യൂ​ണി​റ്റി​ന്‍റെ പ്ര​വ​ർ​ത്ത​നം നി​ല​ച്ചി​ട്ട് ര​ണ്ട് വ​ർ​ഷം
Saturday, November 28, 2020 11:19 PM IST
ക​ൽ​പ്പ​റ്റ: വ്യാ​വ​സാ​യ വ​കു​പ്പി​ന്‍റെ കീ​ഴി​ലു​ള്ള കേ​ര​ളാ സ്റ്റേ​റ്റ് ബാം​ബു കോ​പ്പ​റേ​ഷ​ൻ ലി​മി​റ്റ​ഡി​ന്‍റെ കി​ഴി​ൽ മാ​ന​ന്ത​വാ​ടി വ​ള്ളി​യൂ​ർ​ക്കാ​വി​ൽ ആ​രം​ഭി​ച്ച ബാം​ബു ഫി​ഡ​ർ ആ​ൻ​ഡ് ഫ​ർ​ണ്ണി​ച്ച​ർ യൂ​ണി​റ്റി​ന്‍റെ പ്ര​വ​ർ​ത്ത​നം നി​ല​ച്ചി​ട്ട് ര​ണ്ട് വ​ർ​ഷം. ഇ​തി​ലൂ​ടെ സ​ർ​ക്കാ​രി​നു​ണ്ടാ​യ​ത് കോ​ടി​ക​ളു​ടെ ന​ഷ്ടം. 2018 ലെ ​ശ​ക്ത​മാ​യ കാ​ല​വ​ർ​ഷ​ത്തി​ൽ ക​ബ​നി ന​ദി ക​ര​ക​വി​ഞ്ഞൊ​ഴു​കി​യ​തി​നാ​ൽ ഫ​ർ​ണ്ണി​ച്ച​ർ യൂ​ണി​റ്റ് വെ​ള്ള​ത്തി​ന​ടി​യി​ലാ​കു​ക​യാ​യി​രു​ന്നു.

കോ​ടി​ക​ൾ വി​ല​യു​ള്ള നി​ര​വ​ധി യ​ന്ത്ര​ങ്ങ​ളി​ൽ വെ​ള്ളം ക​യ​റി ന​ശി​ച്ചു. ബാം​ബു ഫി​ഡ​ർ ആ​ൻ​ഡ് ഫ​ർ​ണ്ണി​ച്ച​ർ യൂ​ണി​റ്റി​ൽ നി​ന്നും മു​ള​പു​ഴു​ങ്ങി എ​ടു​ത്താ​ണ് ക​സേ​ര, സെ​റ്റി, ഡൈ​നിം​ഗ് ടേ​ബി​ൾ. ക​ട്ടി​ൽ, ക​ട്ടി​ള എ​ന്നി​വ നി​ർ​മ്മി​ക്കു​ന്ന യു​ണി​റ്റ്് ഇ​വി​ടെ ആ​രം​ഭി​ച്ച​ത്. മു​ള പു​ഴു​ങ്ങി​നി​ർ​മി​ക്കു​ന്ന ഇ​ത്ര​രം ഫ​ർ​ണി​ച്ച​റു​ക​ൾ വ​ർ​ഷ​ങ്ങ​ളോ​ളം ഈ​ടു നി​ൽ​ക്കു​ന്ന​തും ഉ​റ​പ്പു​ള്ള​തും വി​ല കു​റ​ഞ്ഞ​തു​മാ​യ​തി​നാ​ൽ ഇ​ത്ത​രം ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​ക്കാ​ർ ഏ​റെ​യാ​യി​രു​ന്നു. എ​ന്നാ​ൽ ഈ ​ഫ​ർ​ണ്ണി​ച്ച​ർ യൂ​ണി​റ്റി​ന്‍റെ പ്ര​വ​ർ​ത്ത​നം നി​ല​ച്ചി​ട്ട് ര​ണ്ട് വ​ർ​ഷ​മാ​യി. ക​ബ​നി തീ​ര​ത്ത് യൂ​ണി​റ്റ് പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​നാ​ൽ ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ലു​ണ്ടാ​യ പ്ര​ള​യ​ത്തി​ലെ​ല്ലാം യൂ​ണി​റ്റി​ൽ വെ​ള്ളം ക​യ​റി കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ യാ​ന്ത്ര​ങ്ങ​ൾ ന​ശി​ച്ചി​രു​ന്നു. മു​ള ആ​വി​യി​ൽ​പു​ഴു​ങ്ങി എ​ടു​ക്കു​ന്ന ബോ​യി​ല​ർ യ​ന്ത്ര​ത്തി​ന് മാ​ത്രം ഒ​രു കോ​ടി​യി​ലേ​റെ രൂ​പ വി​ല വ​രും.

വെ​ള്ളം ക​യ​റി ന​ശി​ച്ച യ​ന്ത്ര​ങ്ങ​ൾ വ​ർ​ഷ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും ന​ന്നാ​ക്കാ​ൻ ബാം​ബു കോ​ർ​പ്പ​റേ​ഷ​ൻ ഒ​രു ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ട്ടി​ല്ല. 2007-08 വ​ർ​ഷ​ത്തി​ൽ ആ​രം​ഭി​ച്ച ഫ​ർ​ണ്ണി​ച്ച​ർ യൂ​ണി​റ്റി​ൽ മാ​നേ​ജ​റും നാ​ല് സ്ത്രീ ​തൊ​ഴി​ലാ​ളി​ക​ളും അ​ട​ക്കം പ​ത്ത് പേ​രാ​ണ് ജോ​ലി ചെ​യ്യു​ന്ന​ത്. ഫ​ർ​ണ്ണി​ച്ച​ർ യൂ​ണി​റ്റി​ന്‍റെ പ്ര​വ​ർ​ത്ത​നം നി​ല​ച്ചെ​ങ്കി​ലും തൊ​ഴി​ലാ​ളി​ക​ൾ എ​ല്ലാ ദി​വ​സ​വും ജോ​ലി​ക്കെ​ത്തു​ന്നു​ണ്ട്. താ​ൽ​ക്കാ​ലി​ക ജീ​വ​ന​ക്കാ​രാ​ണ് എ​ല്ലാ​വ​രും. ഫ​ർ​ണ്ണി​ച്ച​ർ യൂ​ണി​റ്റ് പ്ര​വ​ർ​ത്തി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ൽ മു​ന്പ് ധാ​ന്യ സം​സ്ക​ര​ണ കേ​ന്ദ്ര​മാ​ണ് പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്. ഈ ​സ്ഥാ​പ​നം മ​റ്റൊ​രു സ്ഥ​ല​ത്ത് തു​ട​ങ്ങു​മെ​ന്ന് പ​റ​ഞ്ഞി​രു​ന്നെ​ങ്കി​ലും എ​വി​ടെ​യും തു​ട​ങ്ങി​യി​ട്ടി​ല്ല. സം​സ്ക​ര​ണ കേ​ന്ദ്ര​ത്തി​ലു​ണ്ടാ​യി​രു​ന്ന ല​ക്ഷ​ങ്ങ​ൾ വി​ല​വ​രു​ന്ന യ​ന്ത്ര ഉ​പ​ക​ര​ണ​ങ്ങ​ൾ മാ​റ്റി​യെ​ങ്കി​ലും എ​വി​ടേ​ക്കാ​ണ് മാ​റ്റി​യ​ത് എ​ന്ന് അ​റി​യി​ല്ലെ​ന്നും നാ​ട്ടു​കാ​ർ പ​റ​യു​ന്നു.