ട്രാ​ക്ട​റി​നു ട്രെ​യ്‌ലർ ഉ​ൾ​പ്പെ​ടു​ത്തി പ​ബ്ലി​ക് കാ​രി​യേ​ജ് ര​ജി​സ്ട്രേ​ഷ​ൻ അ​നു​വ​ദി​ക്കു​ന്നി​ല്ല: ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭം ന​ട​ത്തു​മെ​ന്നു ഉ​ട​മ​ക​ൾ
Friday, November 27, 2020 11:03 PM IST
ക​ൽ​പ്പ​റ്റ: കാ​ർ​ഷി​കാ​വ​ശ്യ​ത്തി​നു വാ​ങ്ങി​യ ട്രാ​ക്ട​റു​ക​ൾ​ക്കു ട്രെ​യ്ല​ർ ഉ​ൾ​പ്പെ​ടു​ത്തി പ​ബ്ലി​ക് കാ​രി​യേ​ജ് ര​ജി​സ്ട്രേ​ഷ​ൻ അ​നു​വ​ദി​ക്കാ​ത്ത​തി​നെ​തി​രെ ഉ​ട​മ​ക​ൾ പ്ര​ക്ഷോ​ഭം തു​ട​ങ്ങു​ന്നു. അ​വ​ശ്യ​മെ​ന്നു​ക​ണ്ടാ​ൽ മോ​ട്ടോ​ർ വാ​ഹ​ന ഓ​ഫീ​സു​ക​ൾ​ക്കു മു​ന്നി​ൽ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കൊ​പ്പം അ​നി​ശ്ചി​ത​കാ​ല പ​ട്ടി​ണി​സ​മ​രം ന​ട​ത്തു​മെ​ന്നു വ​യ​നാ​ട് ട്രാ​ക്ട​ർ ഓ​ണേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​പി. ഹ​നീ​ഫ, സെ​ക്ര​ട്ട​റി വി. ​രാ​ജേ​ന്ദ്ര​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​എം. അ​ബ്ദു​ൽ അ​സീ​സ്, ജി​ല്ലാ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ എ​ൻ. സ​ക്കീ​ർ, ജോ​ബി​ൻ ജോ​ണ്‍ എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
കാ​ർ​ഷി​ക യ​ന്ത്ര​വ​ത്ക​ര​ണ പ​ദ്ധ​തി പ്ര​കാ​രം വാ​ങ്ങി​യ​ത​ട​ക്കം ജി​ല്ല​യി​ൽ 50 ഓ​ളം ട്രാ​ക്ട​റു​ക​ൾ​ക്കാ​ണ് ട്രെ​യ്ല​ർ അ​റ്റാ​ച്ച് ചെ​യ്തു​ള്ള പ​ബ്ലി​ക് കാ​രി​യേ​ജ് ര​ജി​സ്ട്രേ​ഷ​ൻ ല​ഭി​ക്കാ​ത്ത​ത്. 2019 മാ​ർ​ച്ചി​നു​ശേ​ഷ​മാ​ണ് ഈ ​അ​വ​സ്ഥ സം​ജാ​ത​മാ​യ​ത്. ബാ​ങ്ക് വാ​യ്പ​യെ​ടു​ത്തു ട്രാ​ക്ട​ർ വാ​ങ്ങി​യ​വ​ർ ട്രെ​യ്ല​ർ കൂ​ട്ടി​ച്ചേ​ർ​ത്തു ഓ​ടി​ക്കാ​ൻ ക​ഴി​യാ​തെ വ​ല​യു​ക​യാ​ണ്. ഒ​രു വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി ട്രാ​ക്ട​ർ നി​ർ​ത്തി​യി​ട്ടി​രി​ക്കു​ന്ന​വ​ർ ജി​ല്ല​യി​ലു​ണ്ട്.10 ല​ക്ഷം രൂ​പ വ​രെ വി​ല​വ​രു​ന്ന​താ​ണ് ട്രാ​ക്ട​ർ. വാ​യ്പ​ക​ൾ യ​ഥാ​സ​മ​യം ത​രി​ച്ച​ട​യ്ക്കാ​ൻ ക​ഴി​യാ​തെ​യും കൃ​ഷി​ക്കാ​ർ ബു​ദ്ധി​മു​ട്ടു​ക​യാ​ണ്.
സു​പ്രീം കോ​ട​തി നേ​ര​ത്തേ പു​റ​പ്പെ​ട​വി​ച്ച ഉ​ത്ത​ര​വ​ി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ആ​ർ​ടി ഓ​ഫീ​സു​ക​ളി​ൽ ട്രാ​ക്ട​ർ മാ​ത്രം ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​ത്. ട്രാ​ക്ട​റി​നൊ​പ്പം കാ​ർ​ഷി​കാ​വ​ശ്യ​ത്തി​നു​ള്ള ട്രെ​യ്ല​ർ ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​തി​നു നി​യ​മ​ത​ട​സം ഇ​ല്ലെ​ന്നാ​ണ് ക​ള​ത്തു​വ​യ​ൽ പാ​റ​ക്കാ​ലാ​യി​ൽ ടോ​ബി​ൻ ജോ​ണി​ന്‍റെ വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​ര​മു​ള്ള ചോ​ദ്യ​ത്തി​നു റി​ജീ​യ​ണ്‍ ട്രാ​ൻ​സ്പോ​ർ​ട്ട് ഓ​ഫീ​സി​ലെ പൊ​തു​വി​വ​രാ​വ​കാ​ശ ഓ​ഫീ​സ​ർ ന​ൽ​കി​യ മ​റു​പ​ടി​യി​ൽ.
ട്രാ​ക്ട​റു​ക​ൾ​ക്കൊ​പ്പം ട്രെ​യ്ല​ർ ര​ജി​സ്ട്രേ​ഷ​ൻ അ​നു​വ​ദി​ക്ക​രു​തെ​ന്ന കോ​ട​തി ഉ​ത്ത​ര​വ് നി​ല​വി​ൽ ഇ​ല്ലെ​ന്നും വി​വ​രാ​വ​കാ​ശ ഓ​ഫീ​സ​റു​ടെ മ​റു​പ​ടി​യി​ലു​ണ്ട്.​എ​ന്നി​ട്ടും ട്രാ​ക്ട​ർ പ്രൈ​വ​റ്റ് കാ​രി​യേ​ജാ​യി മാ​ത്രം ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും ട്രെ​യ്ല​ർ അ​റ്റാ​ച്ചു ചെ​യ്യാ​ൻ വി​സ​മ്മ​തി​ക്കു​ക​യും ചെ​യ്യു​ന്ന​തു വൈ​രു​ദ്ധ്യ​മാ​ണെ​ന്നു അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.
വ​യ​നാ​ട്ടി​ലെ ക​ർ​ഷ​ക​രി​ൽ ചി​ല​ർ ട്രാ​ക്ട​റും ട്രെ​യ്ല​റും ഒ​ന്നി​ച്ചു​വാ​ങ്ങി​യ​താ​ണ്.​ ട്രെ​യ്ല​ർ ര​ജി​സ്ട്രേ​ഷ​നു​ള്ള ത​ട​സ്‌​സം ഡീ​ല​ർ​മാ​രും ക​ർ​ഷ​ക​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യി​രു​ന്നി​ല്ലെ​ന്നും അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.