ശാ​സ്ത്ര​പ​ഥം: സെ​മി​നാ​ർ പ​ര​ന്പ​ര​യ്ക്ക് തു​ട​ക്ക​മാ​യി
Friday, November 27, 2020 11:03 PM IST
ക​ൽ​പ്പ​റ്റ: സ​മ​ഗ്ര ശി​ക്ഷ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ശാ​സ്ത്ര​പ​ഥം ഓ​ണ്‍​ലൈ​ൻ സെ​മി​നാ​ർ പ​ര​ന്പ​ര​യ്ക്ക് ജി​ല്ല​യി​ൽ തു​ട​ക്ക​മാ​യി. സ​മ​ഗ്ര ശി​ക്ഷ​യു​ടെ രാ​ഷ്ട്രീ​യ ആ​വി​ഷ്കാ​ർ അ​ഭി​യാ​ൻ (ആ​ർ​എ​എ) പ​ദ്ധ​തി​യ​നു​സ​രി​ച്ചാ​ണ് ശാ​സ്ത്ര​പ​ഥം പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.
ഒ​ന്പ​ത്, 10, 11, 12 ക്ലാ​സു​ക​ളി​ലെ കു​ട്ടി​ക​ൾ​ക്കാ​യി ജി​ല്ല​യി​ലെ മൂ​ന്ന് ബി​ആ​ർ​സി​ക​ളി​ൽ വ്യ​ത്യ​സ്ത ദി​വ​സ​ങ്ങ​ളി​ലാ​യാ​ണ് സെ​മി​നാ​ർ ന​ട​ക്കു​ന്ന​ത്. ഒ​ന്പ​ത്, 10 ക്ലാ​സു​ക​ളി​ലെ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കും, പ്ല​സ് വ​ണ്‍, പ്ല​സ് ടു ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കും പ്ര​ത്യേ​കം ര​ണ്ട് വി​ഭാ​ഗ​മാ​യാ​ണ് സെ​മി​നാ​ർ ന​ട​ത്തു​ക.
കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ സാ​ഹ​ച​ര്യ​ത്തി​ൽ ഓ​ണ്‍​ലൈ​ൻ ആ​യാ​ണ് സെ​മി​നാ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി പ്ര​ഥ​മ​ഘ​ട്ട​ത്തി​ൽ ഗൂ​ഗി​ൾ മീ​റ്റു വ​ഴി വ്യ​ത്യ​സ്ത വി​ഷ​യ​ങ്ങ​ളി​ലു​ള്ള സെ​മി​നാ​റു​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ കു​ട്ടി​ക​ൾ​ക്ക് അ​വ​സ​രം ല​ഭി​ക്കു​ന്നു​ണ്ട്. ഗൂ​ഗി​ൾ മീ​റ്റ് വ​ഴി പ​ങ്കെ​ടു​ക്കു​ന്ന സെ​മി​നാ​റു​ക​ളി​ൽ നി​ന്നും ല​ഭി​ക്കു​ന്ന ആ​ശ​യ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ വി​ദ്യാ​ർ​ത്ഥി​ക​ൾ അ​വ​ർ​ക്കി​ഷ്ട​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ പ്രോ​ജ​ക്ട് ത​യ്യാ​റാ​ക്കേ​ണ്ട​തും ഡി​സം​ബ​ർ ര​ണ്ടാം​വാ​രം ബി​ആ​ർ​സി ത​ല​ത്തി​ൽ ന​ട​ക്കു​ന്ന സെ​മി​നാ​റി​ൽ അ​വ അ​വ​ത​രി​പ്പി​ക്കേ​ണ്ട​തു​മാ​ണ്.
അ​വ​ത​ര​ണ​ത്തി​ൽ മി​ക​വ് പു​ല​ർ​ത്തു​ന്ന ഹൈ​സ്കൂ​ൾ, ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി, വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ലെ അ​ഞ്ച് വീ​തം കു​ട്ടി​ക​ൾ ബി​ആ​ർ​സി ത​ല​ത്തി​ൽ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടും. ഡി​സം​ബ​ർ അ​വ​സാ​ന വാ​ര​ത്തി​ലാ​ണ് ജി​ല്ലാ​ത​ല പ്രോ​ജ​ക്ട് അ​വ​ത​ര​ണം ന​ട​ത്തു​ന്ന​ത്.
ബി​ആ​ർ​സി​ത​ല സെ​മി​നാ​റി​ൽ പ​ങ്കെ​ടു​ക്കാ​ൻ താ​ൽ​പ​ര്യ​മു​ള്ള ഇ​നി​യും ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ ക​ഴി​യാ​ത്ത വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ത​ങ്ങ​ളു​ടെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന മേ​ധാ​വി മു​ഖേ​ന പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യാ​വു​ന്ന​താ​ണ്. ബി​ആ​ർ​സി​ക​ളി​ൽ ബ​ന്ധ​പ്പേ​ടേ​ണ്ട ന​ന്പ​ർ: മാ​ന​ന്ത​വാ​ടി- 8590802760, ബ​ത്തേ​രി- 9400529209/ 9656869525, വൈ​ത്തി​രി- 9947370461.