പ്ര​കൃ​തി​ക്ഷോ​ഭ​ത്തി​ൽ കൃ​ഷി ന​ശി​ച്ച ക​ർ​ഷ​ക​ർ​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ ഇ​നി​യും ന​ട​പ​ടി​യാ​യി​ല്ല
Thursday, November 26, 2020 11:03 PM IST
പു​ൽ​പ്പ​ള്ളി: മു​ള്ള​ൻ​കൊ​ല്ലി പ​ഞ്ചാ​യ​ത്തി​ൽ ക​ഴി​ഞ്ഞ വേ​ന​ൽ മ​ഴ​യി​ൽ കൃ​ഷി നാ​ശ​മു​ണ്ടാ​യ ക​ർ​ഷ​ക​ർ​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ ഇ​നി​യും ന​ട​പ​ടി​യാ​യി​ല്ലെ​ന്ന് ക​ർ​ഷ​ക​ർ. 325 ക​ർ​ഷ​ക​ർ​ക്കാ​യി അ​ര​കോ​ടി​യോ​ളം രൂ​പ​യു​ടെ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​നു​ണ്ട്. കൃ​ഷി നാ​ശ​മു​ണ്ടാ​യ​പ്പോ​ൾ കൃ​ഷി ഉ​ദ്യോ​ഗ​സ്ഥ​രും കാ​ർ​ഷി​ക സ​മി​തി ഭാ​ര​വാ​ഹി​ക​ളും കൃ​ഷി​യി​ട​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച് ന​ഷ്ട​പ​രി​ഹാ​രം തി​ട്ട​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​തി​നാ​യി ക​ർ​ഷ​ക​ർ നി​ര​വ​ധി ത​വ​ണ കൃ​ഷി ഭ​വ​നി​ലെ​ത്തി അ​പേ​ക്ഷ​ക​ൾ ന​ൽ​കി​യി​ട്ടും ഒ​രു സ​ഹാ​യ​വും ന​ൽ​കാ​ൻ ത​യ്യാ​റാ​യി​ട്ടി​ല്ലെ​ന്നാ​ണ് ക​ർ​ഷ​ക​രു​ടെ പ​രാ​തി. വ​ര​ൾ​ച്ച​യും കീ​ട​ബാ​ധ​യും​മൂ​ലം കൃ​ഷി​ക​ൾ വ്യാ​പ​ക​മാ​യി ന​ശി​ച്ച​തി​നെ തു​ട​ർ​ന്ന് വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം ബാ​ങ്കു​ക​ളി​ൽ നി​ന്നും മ​റ്റും വാ​യ​പ​യെ​ടു​ത്തും മ​റ്റു​മാ​ണ് ക​ർ​ഷ​ക​ർ കൃ​ഷി​യി​റ​ക്കി​യ​ത്. എ​ന്നാ​ൽ പ്ര​കൃ​തി​ക്ഷോ​ഭ​ത്തെ തു​ട​ർ​ന്ന് ആ​ദാ​യം ല​ഭി​ക്കു​ന്ന അ​വ​സ​ര​ത്തി​ൽ വ്യാ​പ​ക​മാ​യി കൃ​ഷി നാ​ശ​മു​ണ്ടാ​യ​താ​ണ് ക​ർ​ഷ​ക​ർ​ക്ക് തി​രി​ച്ച​ടി​യാ​യ​ത്. കോ​വി​ഡ് പ്ര​തി​സ​ന്ധി​യെ തു​ട​ർ​ന്ന് സ​ർ​വ മേ​ഖ​ല​യ്ക്കും സ​ർ​ക്കാ​ർ സ​ഹാ​യം അ​നു​വ​ദി​ച്ച​പ്പോ​ഴും കൃ​ഷി നാ​ശ​മു​ണ്ടാ​യ ക​ർ​ഷ​ക​ർ​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ത്ത​ത് ക​ർ​ഷ​ക​രോ​ടു​ള്ള അ​വ​ഗ​ണ​ന​യാ​ണെ​ന്നാ​ണ് ക​ർ​ഷ​ക സം​ഘ​ട​ന നേ​താ​ക്ക​ൾ പ​റ​യു​ന്ന​ത്. അ​ടി​യ​ന്ത​ര​മാ​യി ക​ർ​ഷ​ക​ർ​ക്കു​ള്ള ന​ഷ്ട​പ​രി​ഹാ​രം വി​ത​ര​ണം ചെ​യ്യാ​ൻ ന​ട​പ​ടി വേ​ണ​മെ​ന്നാ​ണ് ക​ർ​ഷ​ക​രു​ടെ ആ​വ​ശ്യം.