ക​ർ​ശ​ന നി​ർ​ദേ​ശ​ങ്ങ​ളു​മാ​യി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ
Wednesday, November 25, 2020 10:05 PM IST
ക​ൽ​പ്പ​റ്റ: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് പൊ​തു​യോ​ഗം, ജാ​ഥ എ​ന്നി​വ സം​ഘ​ടി​പ്പി​ക്കു​ന്ന​തി​ന് ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ളി​ൽ നി​ന്നു മു​ൻ​കൂ​ർ അ​നു​മ​തി വാ​ങ്ങ​ണ​മെ​ന്ന് സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ നി​ർ​ദ്ദേ​ശി​ച്ചു. പൊ​തു​യോ​ഗം ന​ട​ത്തു​ന്ന സ്ഥ​ല​വും ജാ​ഥ ക​ട​ന്നു​പോ​കു​ന്ന വ​ഴി​യും കാ​ണി​ച്ച് ബ​ന്ധ​പ്പെ​ട്ട പോ​ലീ​സ് അ​ധി​കാ​രി​യി​ൽ നി​ന്ന് അ​നു​മ​തി വാ​ങ്ങ​ണം. വോ​ട്ടെ​ടു​പ്പ് അ​വ​സാ​നി​ക്കു​ന്ന​തി​ന് 48 മ​ണി​ക്കൂ​ർ മു​ന്പ് മു​ത​ൽ പൊ​തു​യോ​ഗ​വും ജാ​ഥ​യും പാ​ടി​ല്ല.
തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന് സ്ഥാ​നാ​ർ​ത്ഥി​ക​ൾ ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ ഉ​ൾ​പ്പ​ടെ​യു​ള്ള വാ​ഹ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​ത് അ​നു​മ​തി​യോ​ടെ​യാ​ക​ണം. വാ​ഹ​ന​ങ്ങ​ളു​ടെ ചെ​ല​വ് സ്ഥാ​നാ​ർ​ത്ഥി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ചെ​ല​വി​ന്‍റെ പ​രി​ധി​യി​ൽ വ​രു​ന്ന​താ​ണ്.

വ​ര​ണാ​ധി​കാ​രി ന​ൽ​കു​ന്ന പെ​ർ​മി​റ്റ് വാ​ഹ​ന​ത്തി​ന്‍റെ മു​ൻ​വ​ശ​ത്ത് കാ​ണ​ത്ത​ക്ക​വി​ധം പ്ര​ദ​ർ​ശി​പ്പി​ക്ക​ണം. പെ​ർ​മി​റ്റി​ൽ വാ​ഹ​ന ന​ന്പ​ർ, സ്ഥാ​നാ​ർ​ത്ഥി​യു​ടെ പേ​ര് എ​ന്നി​വ ഉ​ണ്ടാ​ക​ണം. ഒ​രു സ്ഥാ​നാ​ർ​ത്ഥി​യു​ടെ പേ​രി​ൽ പെ​ർ​മി​റ്റെ​ടു​ത്ത വാ​ഹ​നം മ​റ്റൊ​രു സ്ഥാ​നാ​ർ​ത്ഥി ഉ​പ​യോ​ഗി​ക്കു​ന്ന​ത് കു​റ്റ​ക​ര​മാ​ണ്. പെ​ർ​മി​റ്റി​ല്ലാ​തെ ഉ​പ​യോ​ഗി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ൾ അ​ന​ധി​കൃ​ത​മാ​യി ക​ണ​ക്കാ​ക്കി ന​ട​പ​ടി സ്വീ​ക​രി​ക്കും.
ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ന് ഉ​പ​യോ​ഗി​ക്കാ​വു​ന്ന പ്ര​ചാ​ര​ണ വാ​ഹ​ന​ങ്ങ​ളു​ടെ എ​ണ്ണം സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ നി​ശ്ച​യി​ച്ചി​ട്ടു​ണ്ട്. ഇ​തു​പ്ര​കാ​രം ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്തി​ലെ ഒ​രു സ്ഥാ​നാ​ർ​ത്ഥി​ക്ക് ഒ​രു പ്ര​ചാ​ര​ണ വാ​ഹ​ന​വും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ ഒ​രു സ്ഥാ​നാ​ർ​ത്ഥി​ക്ക് പ​ര​മാ​വ​ധി മൂ​ന്നു വാ​ഹ​ന​ങ്ങ​ളും ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ൽ നാ​ലു വാ​ഹ​ന​ങ്ങ​ളും ഉ​പ​യോ​ഗി​ക്കാം. മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ൽ ഒ​രു സ്ഥാ​നാ​ർ​ത്ഥി​ക്ക് പ​ര​മാ​വ​ധി ര​ണ്ട് വാ​ഹ​ന​ങ്ങ​ളും കോ​ർ​പ്പ​റേ​ഷ​നു​ക​ളി​ൽ നാ​ല് വാ​ഹ​ന​ങ്ങ​ളും ഉ​പ​യോ​ഗി​ക്കാം. പ്ര​ചാ​ര​ണ വാ​ഹ​ന​ങ്ങ​ളി​ൽ ഉ​ച്ച​ഭാ​ഷി​ണി ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് പോ​ലീ​സി​ൽ നി​ന്ന് മു​ൻ​കൂ​ർ അ​നു​മ​തി വാ​ങ്ങ​ണം. ഉ​ച്ച​ഭാ​ഷി​ണി ഉ​പ​യോ​ഗി​ക്കു​ന്ന​ത് അ​നു​വ​ദ​നീ​യ​മാ​യ ശ​ബ്ദ പ​രി​ധി​ക്കു​ള്ളി​ലാ​യി​രി​ക്ക​ണം. രാ​ത്രി ഒ​ൻ​പ​തി​നും രാ​വി​ലെ ആ​റി​നും ഇ​ട​യ്ക്ക് വാ​ഹ​ന​ങ്ങ​ളി​ൽ ഉ​ച്ച​ഭാ​ഷി​ണി ഉ​പ​യോ​ഗി​ച്ചു​ള്ള പ്ര​ചാ​ര​ണം പാ​ടി​ല്ല.
പ്ര​ക​ട​നം ന​ട​ക്കു​ന്പോ​ൾ രാ​ഷ്ട്രീ​യ ക​ക്ഷി​യു​ടെ​യോ സ്ഥാ​നാ​ർ​ത്ഥി​യു​ടെ​യോ വാ​ഹ​ന​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പ​ര​സ്യം, കൊ​ടി തു​ട​ങ്ങി​യ​വ മോ​ട്ടോ​ർ​വാ​ഹ​ന നി​യ​മ​ത്തി​ലെ വ്യ​വ​സ്ഥ​ക​ൾ​ക്ക് വി​ധേ​യ​മാ​യി മാ​ത്ര​മേ പ്ര​ദ​ർ​ശി​പ്പി​ക്കാ​വു.

സു​ര​ക്ഷാ അ​ധി​കാ​രി​ക​ളും ഇ​ന്‍റ​ലി​ജ​ൻ​സ് ഏ​ജ​ൻ​സി​ക​ളും നി​ഷ്ക​ർ​ഷി​ച്ചി​ട്ടു​ണ്ടെ​ങ്കി​ൽ പ്ര​ത്യേ​ക സു​ര​ക്ഷ അ​നു​വ​ദി​ച്ചി​ട്ടു​ള്ള ആ​ളു​ക​ൾ​ക്ക് സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച ബു​ള്ള​റ്റ് പ്രൂ​ഫ് വാ​ഹ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കാം. സു​ര​ക്ഷാ അ​ധി​കാ​രി​ക​ൾ നി​ഷ്ക​ർ​ഷി​ച്ചി​ട്ടു​ണ്ടെ​ങ്കി​ൽ മാ​ത്ര​മേ പ​ക​രം വാ​ഹ​ന​മാ​യി ഒ​ന്നി​ൽ കൂ​ടു​ത​ൽ വാ​ഹ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കാ​ൻ പാ​ടു​ള്ളു. ഇ​പ്ര​കാ​രം ബു​ള്ള​റ്റ് പ്രൂ​ഫ് വാ​ഹ​ന​ങ്ങ​ൾ ഓ​ടി​ക്കു​ന്ന​തി​നു​ള്ള ചെ​ല​വ് അ​ത​ത് വ്യ​ക്തി​ക​ൾ വ​ഹി​ക്കേ​ണ്ട​താ​ണ്. പൈ​ല​റ്റ് വാ​ഹ​ന​വും എ​സ്കോ​ർ​ട്ട് വാ​ഹ​ന​വും ഉ​ൾ​പ്പ​ടെ ബു​ള്ള​റ്റ് പ്രൂ​ഫ് വാ​ഹ​ന​ത്തെ അ​നു​ഗ​മി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ എ​ണ്ണം സു​ര​ക്ഷാ അ​ധി​കാ​രി​ക​ൾ അ​നു​വ​ദി​ച്ചി​ട്ടു​ള്ള​വ​യി​ൽ കൂ​ടാ​ൻ പാ​ടി​ല്ല. സ​ർ​ക്കാ​ർ വാ​ഹ​ന​ങ്ങ​ളാ​യി​രു​ന്നാ​ലും വാ​ട​ക വാ​ഹ​ന​ങ്ങ​ളാ​യി​രു​ന്നാ​ലും അ​തി​ന്‍റെ ചെ​ല​വ് അ​ത​ത് വ്യ​ക്തി​ക​ൾ വ​ഹി​ക്കേ​ണ്ട​താ​ണ്.