സൈ​ബ​ർ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ പ​രാ​തി​പ്പെ​ടാ​ൻ മ​ടി​ക്ക​രു​ത്: വെ​ബ്ബി​നാ​ർ
Wednesday, November 25, 2020 10:04 PM IST
ക​ൽ​പ്പ​റ്റ: സൈ​ബ​ർ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ പെ​ടു​ന്ന​വ​ർ പ​രാ​തി​പ്പെ​ടാ​ൻ മ​ടി​ക്ക​രു​തെ​ന്ന് ഫീ​ൽ​ഡ് ഒൗ​ട്ട്റീ​ച്ച് ബ്യൂ​റോ വ​യ​നാ​ട് ന​ട​ത്തി​യ വെ​ബി​നാ​ർ ആ​ഹ്വാ​നം ചെ​യ്തു. കോ​വി​ഡി​ന് ശേ​ഷം രൂ​പ​പ്പെ​ട്ട പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ത്തി​ൽ സ​മൂ​ഹ​ത്തി​ലെ വ​ലി​യൊ​രു ജ​ന​വി​ഭാ​ഗം ഇ​ന്‍റ​ർ​നെ​റ്റ് ഉ​പ​യോ​ഗി​ക്കാ​ൻ തു​ട​ങ്ങി​യി​രി​ക്കു​ക​യാ​ണ്.

സാ​ങ്കേ​തി​ക​മാ​യി വ​ലി​യ അ​റി​വി​ല്ലാ​ത്ത ആ​ളു​ക​ളെ ചൂ​ഷ​ണം ചെ​യ്തു​കൊ​ണ്ട് ആ​നു​പാ​തി​ക​മാ​യി സൈ​ബ​ർ കു​റ്റ​കൃ​ത്യ​ങ്ങ​ളും വ​ർ​ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വെ​ബ്ബി​നാ​ർ സം​ഘ​ടി​പ്പി​ച്ച​ത്.

മേ​പ്പാ​ടി പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ സീ​നി​യ​ർ സി​വ​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ അ​ബ്ദു​ൾ സ​ലാം സൈ​ബ​ർ സു​ര​ക്ഷ​യെ​ക്കു​റി​ച്ച് ക്ലാ​സെ​ടു​ത്തു. കു​ട്ടി​ക​ൾ ഇ​ന്‍റ​ർ​നെ​റ്റ് ഉ​പ​യോ​ഗി​ക്കു​ന്പോ​ൾ ര​ക്ഷി​താ​ക്ക​ളു​ടെ മേ​ൽ​നോ​ട്ടം ഉ​ണ്ടാ​യി​രി​ക്ക​ണം. ന​മ്മ​ൾ പ്ര​തീ​ക്ഷി​ക്കാ​ത്ത പ​ല ച​തി​ക്കു​ഴി​ക​ളു​മാ​ണ് ഇ​ന്‍റ​ർ​നെ​റ്റി​ൽ കു​ട്ടി​ക​ളെ കാ​ത്തി​രി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വ്യ​ക്ത​മാ​യി മ​ന​സി​ലാ​ക്കാ​തെ ഫോ​ട്ടോ​ക​ളും വീ​ഡി​യോ​ക​ളും ഷെ​യ​ർ ചെ​യ്യു​ന്ന ആ​പ്ലി​ക്കേ​ഷ​നു​ക​ളും ഉ​പ​യോ​ഗി​ക്ക​രു​തെ​ന്നും വെ​ബ്ബി​നാ​ർ നി​ർ​ദ്ദേ​ശി​ച്ചു. സം​യോ​ജി​ത പ​ട്ടി​ക​വ​ർ​ഗ വി​ക​സ​ന പ​ദ്ധ​തി, വ​യ​നാ​ടു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് വെ​ബ്ബി​നാ​ർ സം​ഘ​ടി​പ്പി​ച്ച​ത്. ജി​ല്ല​യി​ലെ ട്രൈ​ബ​ൽ എ​ക്സ്റ്റ​ൻ​ഷ​ൻ ഓ​ഫീ​സ​ർ​മാ​രും സോ​ഷ്യ​ൽ വ​ർ​ക്ക​ർ​മാ​രും പ്ര​മോ​ട്ട​ർ​മാ​രും പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു. ഫീ​ൽ​ഡ് പ​ബ്ലി​സി​റ്റി ഓ​ഫീ​സ​ർ എം.​വി. പ്ര​ജി​ത്ത് കു​മാ​ർ, സി. ​ഉ​ദ​യ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.