ന്യൂ​ന​പ​ക്ഷ ക്ഷേ​മ വ​കു​പ്പി​നു കീ​ഴി​ൽ സൗ​ജ​ന്യ പി​എ​സ് സി ​ പ​രി​ശീ​ല​നം: ഡി​സം​ബർ 15 വ​രെ അ​പേ​ക്ഷി​ക്കാം
Tuesday, November 24, 2020 1:02 AM IST
ക​ൽ​പ്പ​റ്റ: ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ങ്ങ​ൾ​ക്കാ​യു​ള്ള സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ സൗ​ജ​ന്യ പി​എ​സ് സി ​പ​രി​ശീ​ല​ന​ത്തി​നു അ​പേ​ക്ഷ ക്ഷ​ണി​ച്ചു. സം​സ്ഥാ​ന ന്യൂ​ന​പ​ക്ഷ ക്ഷേ​മ വ​കു​പ്പി​ന്‍റെ കീ​ഴി​ൽ ക​ൽ​പ്പ​റ്റ പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡ് ബി​ൽ​ഡിം​ഗി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ന്യൂ​ന​പ​ക്ഷ യു​വ​ജ​ന​ത​യ്ക്കാ​യു​ള്ള പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ലാ​ണ് ക്ലാ​സു​ക​ൾ. ആ​റ് മാ​സത്തെ പ​രി​ശീ​ല​നം തി​ക​ച്ചും സൗ​ജ​ന്യ​മാ​ണ്. 18 വ​യ​സ് തി​ക​ഞ്ഞ മു​സ്ലിം, ക്രി​സ്ത്യ​ൻ, ജൈ​ൻ, മ​റ്റു പി​ന്നാ​ക്ക വി​ഭാ​ഗ​ക്കാ​ർ​ക്ക് അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷ​ക​ൾ നി​ർ​ദ്ദി​ഷ്ട ഫോ​മി​ൽ സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ പ​ക​ർ​പ്പു​ക​ൾ, പാ​സ്പോ​ർ​ട്ട് സൈ​സ് ഫോ​ട്ടോ, ബി​പി​എ​ൽ ആ​ണെ​ങ്കി​ൽ റേ​ഷ​ൻ കാ​ർ​ഡി​ന്‍റെ കോ​പ്പി, വി​ധ​വ/​വി​വാ​ഹ മോ​ചി​ത​ർ ആ​ണെ​ങ്കി​ൽ ആ​യ​ത് തെ​ളി​യി​ക്കു​ന്ന രേ​ഖ സ​ഹി​തം പ്രി​ൻ​സി​പ്പ​ൽ, കോ​ച്ചിം​ഗ് സെ​ന്‍റ​ർ ഫോ​ർ മൈ​നോ​രി​റ്റി യൂ​ത്ത്, പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡ് ബി​ൽ​ഡിം​ഗ്, ക​ൽ​പ്പ​റ്റ. എ​ന്ന വി​ലാ​സ​ത്തി​ൽ ഡി​സം​ബ​ർ 15ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് മു​ൻ​പാ​യി ന​ൽ​ക​ണം. അ​പേ​ക്ഷാ ഫോ​റം ഓ​ഫീ​സി​ൽ നി​ന്ന് ല​ഭ്യ​മാ​ണ്. വി​ശ​ദ വി​വ​ര​ങ്ങ​ൾ​ക്ക് ഫോ​ണ്‍: 04936 202228.