തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം: പൊ​തു​സ്ഥ​ലം വി​കൃ​ത​മാ​ക്കി​യാ​ൽ ന​ട​പ​ടി
Tuesday, November 24, 2020 1:01 AM IST
ക​ൽ​പ്പ​റ്റ: തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പൊ​തു​സ്ഥ​ല​ങ്ങ​ൾ പ​ര​സ്യ​ങ്ങ​ൾ സ്ഥാ​പി​ച്ചോ മു​ദ്രാ​വാ​ക്യ​ങ്ങ​ൾ എ​ഴു​തി​യോ വി​കൃ​ത​മാ​ക്കി​യാ​ൽ മാ​തൃ​കാ പെ​രു​മാ​റ്റ​ച​ട്ട ലം​ഘ​ന​ത്തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്കും. സ്വ​കാ​ര്യ സ്ഥ​ല​ങ്ങ​ളി​ലും ഇ​ത്ത​ര​ത്തി​ൽ വി​കൃ​ത​മാ​ക്കി​യ​താ​യി പ​രാ​തി ല​ഭി​ച്ചാ​ൽ ന​ട​പ​ടി​യെ​ടു​ക്കും. ഇ​ത്ത​രം പ​ര​സ്യ​ങ്ങ​ൾ സ്ഥാ​പി​ച്ച രാ​ഷ്ട്രീ​യ​പാ​ർ​ട്ടി​ക​ളും സ്ഥാ​നാ​ർ​ഥി​ക​ളും ഉ​ട​ന​ടി അ​വ നീ​ക്കം ചെ​യ്യ​ണം. ഇ​ല്ലെ​ങ്കി​ൽ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട സ്ക്വാ​ഡു​ക​ൾ അ​വ നീ​ക്കം ചെ​യ്ത് സ്ഥാ​നാ​ർ​ഥി​യു​ടെ ചെ​ല​വി​ൽ ഉ​ൾ​പ്പെ​ടു​ത്തു​മെ​ന്ന് മാ​തൃ​കാ​പെ​രു​മാ​റ്റ ച​ട്ട​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ജി​ല്ലാ​ത​ല മോ​ണി​റ്റ​റിം​ഗ് സ​മി​തി യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​നാ​യ എ​ഡി​എം കെ. ​അ​ജീ​ഷ് പ​റ​ഞ്ഞു.
സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ലും സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ സ്ഥ​ല​ങ്ങ​ളി​ലും പ്ര​ചാ​ര​ണ സാ​മ​ഗ്രി​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​നും ചു​മ​രെ​ഴു​തു​ന്ന​തി​നും ഉ​ട​മ​യു​ടെ രേ​ഖാ​മൂ​ല​മു​ള്ള അ​നു​മ​തി പ​ത്രം വാ​ങ്ങ​ണം. വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ മൈ​താ​ന​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട രാ​ഷ്ട്രീ​യ പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്കോ റാ​ലി​ക​ൾ​ക്കോ ഉ​പ​യോ​ഗി​ക്കാ​ൻ പാ​ടി​ല്ല. സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളി​ലും അ​വ​യു​ടെ കോം​പൗ​ണ്ടി​ലും പ​രി​സ​ര​ത്തും പ്ര​ചാ​ര​ണ സാ​മ​ഗ്രി​ക​ൾ പാ​ടി​ല്ല.
യോ​ഗ​ത്തി​ൽ സ​മി​തി ക​ണ്‍​വീ​ന​ർ പ​ഞ്ചാ​യ​ത്ത് ഉ​പ​ഡ​യ​റ​ക്ട​ർ പി. ​ജ​യ​രാ​ജ്, എം​സി​സി നോ​ഡ​ൽ ഓ​ഫീ​സ​റാ​യ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ ഇ. ​മു​ഹ​മ്മ​ദ് യൂ​സു​ഫ്, ഇ​ല​ക്ഷ​ൻ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ കെ. ​ജ​യ​പ്ര​കാ​ശ്, ഡി​വൈ​എ​സ്പി പ്ര​കാ​ശ​ൻ പി. ​പ​ട​ന്ന​യി​ൽ, ജി​ല്ലാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സ​ർ കെ. ​മു​ഹ​മ്മ​ദ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
മാ​തൃ​കാ പെ​രു​മാ​റ്റ​ച​ട്ട​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​ശ​യ​നി​വാ​ര​ണം ന​ട​ത്തു​ന്ന​തി​നും പ​രാ​തി​ക​ളി​ൽ അ​ടി​യ​ന്ത​ര പ​രി​ഹാ​ര ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​നു​മാ​ണ് ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​യാ​യ ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​അ​ദീ​ല അ​ബ്ദു​ള്ള ചെ​യ​ർ​പേ​ഴ്സ​ണാ​യി ജി​ല്ലാ​ത​ല മോ​ണി​റ്റ​റിം​ഗ് സെ​ൽ രൂ​പീ​ക​രി​ച്ച​ത്.