ദേ​ശീ​യ പ​ണി​മു​ട​ക്ക് പ്ര​ചാ​ര​ണ സ​മ​ര പ​ന്ത​ൽ
Monday, November 23, 2020 12:44 AM IST
ക​ൽ​പ്പ​റ്റ: കേ​ന്ദ്ര ട്രേ​ഡ് യൂ​ണി​യ​നു​ക​ളു​ടെ​യും സ​ർ​വീ​സ് സം​ഘ​ട​ന​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ 26ന് ​ന​ട​ക്കു​ന്ന ദേ​ശീ​യ പ​ണി​മു​ട​ക്കി​ന്‍റെ പ്ര​ചാ​ര​ണാ​ർ​ത്ഥം കേ​ര​ള എ​ൻ​ജി​ഒ യൂ​ണി​യ​ന്‍റെ ക​ലാ സ​മി​തി വി​ഭാ​ഗ​മാ​യ ഗ്രാ​ൻ​മ ക​ലാ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഓ​ണ്‍​ലൈ​ൻ പ്ര​ച​ര​ണ പ​രി​പാ​ടി​യാ​യ സ​മ​ര പ​ന്ത​ൽ സം​ഘ​ടി​പ്പി​ച്ചു. ഡി​വൈ​എ​ഫ്ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ.​എ. റ​ഹീം മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.
ഗ്രാ​ൻ​മ ക​ലാ​വേ​ദി​യു​ടെ ക​ലാ​കാ​ര​ൻ​മാ​ർ വി​വി​ധ ക​ലാ പ​രി​പാ​ടി​ക​ൾ ഫേ​സ്ബു​ക്ക് പേ​ജി​ൽ അ​വ​ത​രി​പ്പി​ച്ചു. യൂ​ണി​യ​ൻ സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യേ​റ്റം​ഗം എ​സ്. അ​ജ​യ​കു​മാ​ർ, ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി എ.​കെ. രാ​ജേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.