അ​യ്യാ​യി​രം രൂ​പ ലോ​ട്ട​റി​യ​ടി​ച്ചു; വി​വ​രം അ​റി​യാ​തെ പ​പ്പി​മോ​ൾ
Monday, November 23, 2020 12:42 AM IST
ക​ൽ​പ്പ​റ്റ: തെ​രു​വി​ൽ​നി​ന്നു ല​ഭി​ച്ച പ​ട്ടി​യു​ടെ പേ​രി​ൽ സം​ര​ക്ഷ​ക​ൻ എ​ടു​ത്ത ലോ​ട്ട​റി​ക്കു 5,000 രൂ​പ സ​മ്മാ​നം. കേ​ര​ള വെ​റ്റ​റി​ന​റി ആ​ൻ​ഡ് അ​നി​മ​യ​ൽ സ​യ​ൻ​സ​സ് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ പൂ​ക്കോ​ട് കാ​ന്പ​സി​നു സ​മീ​പം താ​മ​സി​ക്കു​ന്ന ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​ൻ ഉ​ത്തോ​ന്തി​ൽ കൃ​ഷ്ണ​ൻ​കു​ട്ടി പ​പ്പി​മോ​ൾ എ​ന്നു പേ​രി​ട്ടു​വ​ള​ർ​ത്തു​ന്ന പ​ട്ടി​ക്കാ​ണ് ലോ​ട്ട​റി​യ​ടി​ച്ച​ത്. അ​ഞ്ച​ര വ​യ​സു​ള്ള പ​പ്പി​മോ​ളു​ടെ പേ​രി​ൽ കോ​ഴി​ക്കോ​ടു​നി​ന്നു വാ​ങ്ങി​യ നി​ർ​മ​ൽ ഭാ​ഗ്യ​ക്കു​റി​യു​ടെ എ​ൻ​ഒ 374089 ന​ന്പ​ർ ടി​ക്ക​റ്റാ​ണ് സ​മ്മാ​നാ​ർ​ഹ​മാ​യ​തെ​ന്നു കൃ​ഷ്ണ​ൻ​കു​ട്ടി പ​റ​ഞ്ഞു. സ​മ്മാ​ന​ത്തു​ക തെ​രു​വു​പ​ട്ടി​ക​ളു​ടെ​യും മ​റ്റു മൃ​ഗ​ങ്ങ​ളു​ടെ​യും സം​ര​ക്ഷ​ണ​ത്തി​നാ​യി ട്ര​സ്റ്റ് രൂ​പീ​ക​രി​ക്കു​ന്ന​തി​നു വി​നി​യോ​ഗി​ക്കാ​നാ​ണ് കൃ​ഷ്ണ​ൻ​കു​ട്ടി​യു​ടെ തീ​രു​മാ​നം.
2014ൽ ​ജീ​വി​ത​ത്തി​നും മ​ര​ണ​ത്തി​നു​മി​ട​യി​ലെ നൂ​ൽ​പാ​ലം ക​യ​റി കൃ​ഷ്ണ​ൻ​കു​ട്ടി​യു​ടെ കൈ​ക​ളി​ലെ​ത്തി​യ​താ​ണ് പ​പ്പി​മോ​ൾ. ച​ത്തെ​ന്നു​ക​രു​തി സ​മീ​പ​വാ​സി​ക​ളി​ൽ ചി​ല​ർ കു​ഴി​കു​ത്തി മ​റ​വു​ചെ​യ്യാ​ൻ തു​ട​ങ്ങു​ന്പോ​ഴാ​ണ് യാ​ദൃ​ശ്ചി​ക​മാ​യി അ​തു​വ​ഴി​യെ​ത്തി​യ കൃ​ഷ്ണ​ൻ​കു​ട്ടി പ​ട്ടി​ക്കു​ട്ടി​യി​ൽ ജീ​വ​ന്‍റെ സ്പ​ന്ദ​നം ക​ണ്ട​ത്. ഉ​ട​ൻ പ​ട്ടി​ക്കു​ഞ്ഞി​നെ​യു​മെ​ടു​ത്ത് അ​ടു​ത്തു​ള്ള വെ​റ്റ​റി​ന​റി ആ​ശു​പ​ത്രി​യി​ലേ​ക്കു പാ​ഞ്ഞു. ഡോ​ക്ട​ർ​മാ​രു​ടെ ദി​വ​സ​ങ്ങ​ൾ നീ​ണ്ട പ​രി​ച​ര​ണ​ത്തി​നൊ​ടു​വി​ൽ ജീ​വി​ത​ത്തി​ലേ​ക്കു തി​രി​ച്ചെ​ത്തി​യ പ​ട്ടി​ക്കു​ട്ടി​യെ കൃ​ഷ്ണ​ൻ​കു​ട്ടി പ​പ്പി​മോ​ൾ എ​ന്നു പേ​രി​ട്ടു വ​ള​ർ​ത്തു​ക​യാ​യി​രു​ന്നു. ആ​റു മാ​സ​ത്തോ​ളം ഫി​സി​യോ തെ​റാ​പ്പി​യ​ട​ക്കം ന​ൽ​കി​യാ​ണ് പ​പ്പി​മോ​ളെ കൃ​ഷ്ണ​ൻ​കു​ട്ടി സാ​ധാ​ര​ണ​നി​ല​യി​ലാ​ക്കി​യ​ത്. പി​ന്നീ​ട് അ​യ​ൽ​വാ​സി​യു​ടെ തോ​ട്ട​ത്തി​ലെ നൂ​റ​ടി​യോ​ളം താ​ഴ്ച​യു​ള്ള പൊ​ട്ട​ക്കി​ണ​റ്റി​ൽ വീ​ണ​പ്പോ​ഴും പ​പ്പി​മോ​ൾ​ക്കു കൃ​ഷ്ണ​ൻ​കു​ട്ടി ര​ക്ഷ​ക​നാ​യി.
ദീ​ർ​ഘ​കാ​ല​മാ​യി അ​യ​ല​ത്തു​ള്ള ജൂ​ണ്‍ റൊ​സാ​രി​യോ എ​ന്ന വ​നി​ത​യു​മാ​യി സ​ഹ​ക​രി​ച്ചു തെ​രു​വു​പ​ട്ടി​ക​ളു​ടെ സം​ര​ക്ഷ​ണ​രം​ഗ​ത്തു പ്ര​വ​ർ​ത്തി​ച്ചു​വ​രി​ക​യാ​ണ് എ​ഴു​പ​ത്തി​നാ​ലു​കാ​ര​നാ​യ കൃ​ഷ്ണ​ൻ​കു​ട്ടി. തെ​രു​വു​പ​ട്ടി​ക​ൾ​ക്കാ​യി ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ ഷെ​ൽ​ട്ട​ർ തു​ട​ങ്ങ​ണ​മെ​ന്ന​തു അ​ദ്ദേ​ഹ​ത്തി​ന്‍റെ ചി​ര​കാ​ലാ​ഭി​ലാ​ഷ​മാ​ണ്. പ​പ്പി​മോ​ൾ​ക്കു ല​ഭി​ച്ച ലോ​ട്ട​റി ഷെ​ൽ​റ്റ​ർ യാ​ഥാ​ർ​ഥ്യ​മാ​ക്ക​ണ​മെ​ന്ന ചി​ന്ത​യു​ടെ തീ​വ്ര​ത വ​ർ​ധി​പ്പി​ച്ച​താ​യി കൃ​ഷ്ണ​ൻ​കു​ട്ടി പ​റ​ഞ്ഞു. തെ​രു​വു​പ​ട്ടി​ക​ളു​ടെ സം​ര​ക്ഷ​ണ​ത്തി​ൽ എ​ർ​പ്പെ​ടു​ന്ന​വ​രു​ടെ​യ​ട​ക്കം പ​ങ്കാ​ളി​ത്ത​ത്തോ​ടെ ട്ര​സ്റ്റ് രൂ​പീ​ക​രി​ച്ചു ധ​ന​സ​മാ​ഹ​ര​ണം ന​ട​ത്തി ഷെ​ൽ​റ്റ​ർ നി​ർ​മി​ക്കാ​നാ​ണ് കൃ​ഷ്ണ്‍​കു​ട്ടി​യു​ടെ പ​ദ്ധ​തി. ഈ ​നീ​ക്ക​ത്തി​ന്‍റെ പ്രാ​രം​ഭ​ച്ചെ​ല​വി​ലേ​ക്കു സ​മ്മാ​ന​ത്തു​ക വ​നി​യോ​ഗി​ക്കും. ഇ​തൊ​ന്നും അ​റി​യാ​തെ കൃ​ഷ്ണ​ൻ​കു​ട്ടി​യെ കാ​ണു​ന്പോ​ൾ സ്നേ​ഹ​ത്തോ​ടെ നോ​ക്കി​യും വാ​ലാ​ട്ടി​യും നി​ൽ​ക്കു​ക​യാ​ണ് പ​പ്പി​മോ​ൾ.