സ്ഥാനാർഥി നിർണയം: ഉ​മ്മ​ൻ​ചാ​ണ്ടി​യു​ടെ​യും ചെ​ന്നി​ത്ത​ല​യു​ടെ​യും നി​ർ​ദേ​ശം കോ​ണ്‍​ഗ്ര​സ് സ​മ​വാ​യ ക​മ്മി​റ്റി ത​ള്ളി
Friday, November 20, 2020 11:18 PM IST
ക​ൽ​പ്പ​റ്റ: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലെ സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു കോ​ണ്‍​ഗ്ര​സ് എ ​ഗ്രൂ​പ്പ് നാ​യ​ക​ൻ ഉ​മ്മ​ൻ​ചാ​ണ്ടി​യും ഐ ​ഗ്രൂ​പ്പ് ക്യാ​പ്റ്റ​ൻ ര​മേ​ശ് ചെ​ന്നി​ത്ത​ല​യും വെ​വ്വേ​റെ ന​ൽ​കി​യ നി​ർ​ദേ​ശം പാ​ർ​ട്ടി ജി​ല്ലാ സ​മ​വാ​യ ക​മ്മി​റ്റി ത​ള്ളി. ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലെ മു​ട്ടി​ൽ ഡി​വി​ഷ​നി​ൽ ഡി​സി​സി മു​ൻ സെ​ക്ര​ട്ട​റി ഗോ​കു​ൽ​ദാ​സ് കോ​ട്ട​യി​ലി​നെ സ്ഥാ​നാ​ർ​ഥി​യാ​ക്ക​ണ​മെ​ന്ന ഉ​മ്മ​ൻ​ചാ​ണ്ടി​യു​ടെ നി​ർ​ദേ​ശ​വും ക​ൽ​പ്പ​റ്റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ ത​രി​യോ​ട് ഡി​വി​ഷ​ൻ ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​എ. ജോ​സ​ഫി​നു ന​ൽ​ക​ണ​മെ​ന്ന ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ ആ​വ​ശ്യ​വു​മാ​ണ് സ​മ​യ​വാ​യ ക​മ്മി​റ്റി അ​വ​ഗ​ണി​ച്ച​ത്. ഇ​ത് പാ​ർ​ട്ടി​യി​ലെ ര​ണ്ടു ഗ്രൂ​പ്പു​ക​ളി​ലും സ​ജീ​വ ച​ർ​ച്ച​യാ​യി.
ഐ ​ഗ്രൂ​പ്പു​കാ​ര​നാ​യ ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ ചെ​യ​ർ​മാ​നും ഇ​തേ ഗ്രൂ​പ്പി​ൽ​നി​ന്നു​ള്ള കെ​പി​സി​സി എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യം​ഗം പി.​വി. ബാ​ല​ച​ന്ദ്ര​ൻ, കെ​പി​സി​സി മെം​ബ​ർ കെ.​എ​ൽ. പൗ​ലോ​സ്, ഡി​സി​സി സെ​ക്ര​ട്ട​റി സി. ​അ​ബ്ദു​ൽ അ​ഷ്റ​ഫ്, എ ​ഗ്രൂ​പ്പി​ൽ​നി​ന്നു​ള്ള കെ​പി​സി​സി സെ​ക്ര​ട്ട​റി എ​ൻ.​കെ. വ​ർ​ഗീ​സ്, കെ​പി​സി​സി എ​ക്സി​ക്യു​ട്ടീ​വ് മെം​ബ​ർ പി.​പി. ആ​ലി, കെ​പി​സി​സി മെം​ബ​ർ എ​ൻ.​ഡി. അ​പ്പ​ച്ച​ൻ എ​ന്നി​വ​ര​ട​ങ്ങു​ന്ന​താ​ണ് പാ​ർ​ട്ടി ജി​ല്ലാ സ​മ​വാ​യ ക​മ്മി​റ്റി. സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ക​യാ​ണ് ക​മ്മി​റ്റി​യു​ടെ പ്ര​ധാ​ന ഉ​ത്ത​ര​വാ​ദി​ത്തം.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മു​ട്ടി​ൽ ഡി​വി​ഷ​നി​ലെ സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു എ ​ഗ്രൂ​പ്പി​ൽ പൊ​രി​ഞ്ഞ പോ​രാ​ണ് ന​ട​ന്ന​ത്. പാ​ർ​ട്ടി മു​ട്ടി​ൽ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​യി തൊ​ട്ടി​ത്ത​റ​യെ ഡി​വി​ഷ​നി​ൽ സ്ഥാ​നാ​ർ​ഥി​യാ​ക്ക​ണ​മെ​ന്ന നി​ല​പാ​ടി​ലാ​യി​രു​ന്നു ഗ്രൂ​പ്പി​ലെ ഒ​രു വി​ഭാ​ഗം. മ​റ്റൊ​രു വി​ഭാ​ഗം യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഷം​സാ​ദ് മ​ര​യ്ക്കാ​റി​നു​വേ​ണ്ടി വാ​ദി​ച്ചു. ഇ​തി​നി​ടെ ഉ​മ്മ​ൻ​ചാ​ണ്ടി​യു​മാ​യി അ​ടു​പ്പു​മു​ള്ള ഗോ​കു​ൽ​ദാ​സ് കോ​ട്ട​യി​ലും സീ​റ്റി​നാ​യി ശ്ര​മം തു​ട​ങ്ങി. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് അ​ഖി​ലേ​ന്ത്യാ നേ​തൃ​ത്വം ഇ​ട​പെ​ട്ട​തോ​ടെ ഷം​സാ​ദ് മ​ര​യ്ക്കാ​റി​നു സീ​റ്റു ന​ൽ​കാ​ൻ സ​മ​വാ​യ ക​മ്മി​റ്റി​യി​ൽ ധാ​ര​ണ​യാ​യി.
ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ഗോ​കു​ൽ​ദാ​സി​നെ പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന ഉ​മ്മ​ൻ​ചാ​ണ്ടി​യു​ടെ നി​ർ​ദേ​ശം ഗ്രൂ​പ്പ് നേ​താ​ക്ക​ൾ​ക്കു ല​ഭി​ച്ച​ത്. എ​ന്നാ​ൽ ഉ​മ്മ​ൻ​ചാ​ണ്ടി​യു​ടെ ആ​വ​ശ്യം അ​വ​ഗ​ണി​ച്ച ഗ്രൂ​പ്പ് നേ​തൃ​ത്വ​വും സ​മ​വാ​യ ക​മ്മി​റ്റി​യും ഷം​സാ​ദി​നെ സ്ഥാ​നാ​ർ​ഥി​യാ​യി പ്ര​ഖ്യാ​പി​ച്ചു. ഇ​തി​ൽ രോ​ഷം​പൂ​ണ്ട ഗോ​കു​ൽ​ദാ​സ് മു​ട്ടി​ൽ ഡി​വി​ഷ​നി​ൽ മ​ത്സ​രി​ക്കു​ന്ന​തി​നു പ​ത്രി​ക ന​ൽ​കി​യി​രി​ക്ക​യാ​ണ്. പ​ത്രി​ക പി​ൻ​വ​ലി​ക്കി​ല്ലെ​ന്നും ഗ്രൂ​പ്പി​ലെ ഉ​ത്ത​ര​വാ​ദ​പ്പെ​ട്ട നേ​താ​ക്ക​ൾ ഒ​പ്പ​മു​ണ്ടെ​ന്നു​മാ​ണ് ഗോ​കു​ൽ​ദാ​സ് ഇ​പ്പോ​ൾ പ​റ​യു​ന്ന​ത്.
കോ​ണ്‍​ഗ്ര​സി​ലെ എ ​വി​ഭാ​ഗ​ത്തി​ന്‍റെ സി​റ്റിം​ഗ് സീ​റ്റാ​ണ് ക​ൽ​പ്പ​റ്റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ ത​രി​യോ​ട് ഡി​വി​ഷ​ൻ. എ ​ഗ്രൂ​പ്പി​നു മ​റ്റൊ​രു ഡി​വി​ഷ​ൻ ന​ൽ​കി പ്ര​ദേ​ശ​വാ​സി​യു​മാ​യ എം.​എ. ജോ​സ​ഫി​നു ത​രി​യോ​ട് ഡി​വി​ഷ​ൻ അ​നു​വ​ദി​ക്കാ​ൻ നേ​ര​ത്തേ ധാ​ര​ണ​യാ​യി​രു​ന്നു. എ​ന്നാ​ൽ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ക്കാ​ൻ മ​ണി​ക്കൂ​റു​ക​ൾ മാ​ത്രം ബാ​ക്കി നി​ൽ​ക്കേ ഡി​വി​ഷ​ൻ വി​ട്ടു​കൊ​ടു​ക്കി​ല്ലെ​ന്നാ​യി എ ​ഗ്രൂ​പ്പ്. സ്ഥാ​നാ​ർ​ഥി​യാ​യി പാ​ർ​ട്ടി വൈ​ത്തി​രി ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റു​മാ​യ മാ​ണി ഫ്രാ​ൻ​സി​സി​നെ പ്ര​ഖ്യാ​പി​ച്ചു. ഈ ​ഘ​ട്ട​ത്തി​ലാ​ണ് ജി​ല്ല​യി​ലെ ത​ന്‍റെ വി​ശ്വ​സ്ത​നാ​യ ജോ​സ​ഫി​നു സീ​റ്റു​റ​പ്പി​ക്കാ​ൻ ര​മേ​ശ് ചെ​ന്നി​ത്ത​ല സ​മ​വാ​യ ക​മ്മി​റ്റി ചെ​യ​ർ​മാ​നെ വി​ളി​ച്ച​ത്. എ​ന്നാ​ൽ ക​മ്മി​റ്റി ചെ​ന്നി​ത്ത​ല​യു​ടെ ആ​വ​ശ്യം ത​ള്ളി. ത​രി​യോ​ട് ഡി​വി​ഷ​നി​ലേ​ക്കു എം.​എ. ജോ​സ​ഫ് പ​ത്രി​ക സ​മ​ർ​പ്പി​ച്ചു​വെ​ങ്കി​ലും വി​മ​ത​നാ​യി രം​ഗ​ത്തു​ണ്ടാ​കി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് അ​ദ്ദേ​ഹം.
സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​ത്തി​ൽ ര​ണ്ടു ഗ്രൂ​പ്പു​ക​ളി​ലെ​യും പ്ര​ദേ​ശി​ക നേ​താ​ക്ക​ളി​ലും പ്ര​വ​ർ​ത്ത​ക​രി​ലും അ​മ​ർ​ഷം നു​ര​കു​ത്തു​ക​യാ​ണ്. പാ​ർ​ട്ടി​ക്കു​വേ​ണ്ടി പ​ണി​യെ​ടു​ക്കു​ന്ന​വ​ർ​ക്ക​ല്ല, ഗ്രൂ​പ്പ് നേ​താ​ക്ക​ളു​ടെ പെ​ട്ടി ചു​മ​ക്കു​ന്ന​വ​ർ​ക്കാ​ണ് ഇ​ക്കു​റി പ​രി​ഗ​ണ​ന ല​ഭി​ച്ച​തെ​ന്നാ​ണ് സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​ത്തെ​ക്കു​റി​ച്ചു കോ​ണ്‍​ഗ്ര​സി​ലെ യു​വ നേ​താ​ക്ക​ളി​ൽ ഒ​രാ​ൾ പ്ര​തി​ക​രി​ച്ച​ത്.
ബ​ത്തേ​രി മു​നി​സി​പ്പാ​ലി​റ്റി​യി​ൽ ക​ട്ട​ക്ക​ലി​പ്പി​ലാ​ണ് പാ​ർ​ട്ടി​യി​ലെ യു​വ​ജ​ന വി​ഭാ​ഗം. യൂ​ത്ത് കോ​ണ്‍​ഗ്ര​സി​ൽ​നി​ന്നു ഐ ​ഗ്രൂ​പ്പി​ലെ ര​ണ്ടു പേ​ർ​ക്കു​മാ​ത്ര​മാ​ണ് ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ലി​ലേ​ക്കു മ​ത്സ​രി​ക്കു​ന്ന​തി​നു ടി​ക്ക​റ്റ് ല​ഭി​ച്ച​ത്. എ ​ഗ്രൂ​പ്പി​നെ പാ​ടെ ത​ഴ​ഞ്ഞു. മു​നി​സി​പ്പാ​ലി​റ്റി​യി​ൽ സ്ഥാ​നാ​ർ​ഥി നി​ർ​ണ​യം ന​ട​ത്തി​യ​തു അ​ശാ​സ്ത്രീ​യ​മാ​യാ​ണെ​ന്ന ആ​രോ​പ​ണ​വും യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ഉ​ന്ന​യി​ക്കു​ന്നു​ണ്ട്. ഐ ​ഗ്രൂ​പ്പി​ൽ​നി​ന്നു​ള്ള പി.​വി. ബാ​ല​ച​ന്ദ്ര​നും എ ​ഗ്രൂ​പ്പി​ൽ​നി​ന്നു​ള്ള കെ. ​ഗോ​പി​നാ​ഥ​നും ചേ​ർ​ന്നാ​ണ് ബ​ത്തേ​രി​യി​ൽ കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ഥി പ​ട്ടി​ക ത​യാ​റാ​ക്കി​യ​ത്. 18 മാ​സം മു​ന്പ് മു​നി​സി​പ്പാ​ലി​റ്റി​യി​ലെ ക​രി​വ​ള്ളി​ക്കു​ന്നു വാ​ർ​ഡി​ൽ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ച്ച യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​വും ഇ​ക്കു​റി സീ​റ്റ് നി​ഷേ​ധം നേ​രി​ട്ട​വ​രു​ടെ പ​ട്ടി​ക​യി​ലു​ണ്ട്.