വീ​ഡി​യോ ഡോ​ക്യു​മെ​ന്‍റ​റി മ​ത്സ​ര വി​ജ​യി​ക​ൾ
Friday, November 20, 2020 11:18 PM IST
ക​ൽ​പ്പ​റ്റ: വ​നി​താ ശി​ശു​വി​ക​സ​ന വ​കു​പ്പി​ന്‍റെ​യും ജി​ല്ലാ ശി​ശു​സം​ര​ക്ഷ​ണ യൂ​ണി​റ്റി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ശി​ശു​ദി​നാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തി​യ സം​സ്ഥാ​ന​ത​ല വീ​ഡി​യോ ഡോ​ക്ക്യൂ​മെ​ന്‍റ​റി മ​ത്സ​ര​ത്തി​ൽ മാ​ന​ന്ത​വാ​ടി ഫാ.​ജി​ക​ഐം സ്കൂ​ൾ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ത്ഥി സ​നോ​വ സ​ണ്ണി ഒ​ന്നാം സ്ഥാ​നം നേ​ടി.
ജി​ല്ലാ​ത​ല മ​ത്സ​ര​ത്തി​ൽ ദ്വാ​ര​ക എ​സ്എ​ച്ച്എ​ച്ച്എ​സി​ലെ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ത്ഥി കെ.​എ​സ്. ദേ​വി​ക ര​ണ്ടാം സ്ഥാ​ന​വും, ദ്വാ​ര​ക സേ​ക്ര​ട്ട്ഹാ​ർ​ട്ട്സ് സ്കൂ​ൾ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ത്ഥി സം​ഗീ​ത സ​ജീ​വ് മൂ​ന്നാം സ്ഥാ​ന​വും നേ​ടി.