ഇ​ന്ദി​രാ​ഗാ​ന്ധി ജ​ന്മ​ദി​നം കെ​ജി​ഒ​യു പ​താ​ക ദി​ന​മാ​യി ആ​ച​രി​ച്ചു
Friday, November 20, 2020 11:18 PM IST
ക​ൽ​പ്പ​റ്റ: ഇ​ന്ദി​രാ​ഗാ​ന്ധി​യു​ടെ ജ​ൻ​മ​ദി​നം കെ​ജി​ഒ​യു പ​താ​ക ദി​ന​മാ​യി ആ​ച​രി​ച്ചു. ഇ​ല​ക്ഷ​ൻ ഡ്യൂ​ട്ടി നി​ർ​വ​ഹി​ക്കു​ന്ന ജീ​വ​ന​ക്കാ​ർ​ക്ക് കോ​വി​ഡ് ഇ​ൻ​ഷ്വ​റ​ൻ​സ് ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് മ​തി​യാ​യ യാ​ത്രാ​സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്നും കെ​ജി​ഒ​യു ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബെ​ൻ​സി ജോ​സ​ഫ് ആ​വ​ശ്യ​പ്പെ​ട്ടു.
ക​ള​ക്ട​റേ​റ്റി​ന് മു​ന്പി​ൽ പ​താ​ക​യു​യ​ർ​ത്തി പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജി​ല്ലാ സെ​ക്ര​ട്ട​റി വി. ​സ​ലീം, സ​ഫാ​ൻ, വ​നി​താ ഫോ​റം ക​ണ്‍​വീ​ന​ർ കാ​ർ​ത്തി​ക അ​ന്ന തോ​മ​സ്, കെ. ​ചി​ത്ര, സ​ജി, ഹ​രി​കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ജി​ല്ല​യി​ൽ ക​ള​ക്ട​റേ​റ്റി​നു മു​ന്പി​ലും താ​ലൂ​ക്ക് ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ മി​നി സി​വി​ൽ സ്റ്റേ​ഷ​നു​ക​ൾ​ക്ക് മു​ൻ​പി​ലും പ​താ​ക ഉ​യ​ർ​ത്തി.