വി​ൻ​സ​ന്‍റ്ഗി​രി ആ​ശു​പ​ത്രിക്ക് ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ​യും ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റ​യും ഉ​പ​ഹാ​രം
Friday, November 20, 2020 11:18 PM IST
മാ​ന​ന്ത​വാ​ടി: ജി​ല്ലാ​ശു​പ​ത്രി കോ​വി​ഡ് ആ​ശു​പ​ത്രി​യാ​യി മാ​റ്റി​യ​തി​നെ​ത്തു​ട​ർ​ന്ന് അ​ത്യാ​ഹി​ത വി​ഭാ​ഗം സാ​റ്റ​ലൈ​റ്റ് കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന മാ​ന​ന്ത​വാ​ടി വി​ൻ​സ​ന്‍റ്ഗി​രി ആ​ശു​പ​ത്രി മാ​നേ​ജ്മെ​ന്‍റി​ന് ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റ​യും ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ​യും ഉ​പ​ഹാ​രം ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​കെ. രേ​ണു​ക കൈ​മാ​റി.
ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ.​എ.​പി. ദി​നേ​ശ് കു​മാ​ർ, കോ​വി​ഡ് ജി​ല്ലാ നോ​ഡ​ൽ ഓ​ഫീ​സ​ർ ഡോ.​പി. ച​ന്ദ്ര​ശേ​ഖ​ര​ൻ, ഡെ​പ്യു​ട്ടി സൂ​പ്ര​ണ്ട് ഡോ.​കെ. സു​രേ​ഷ്, ആ​ശു​പ​ത്രി അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ​ർ സി​സ്റ്റ​ർ അ​ൻ​സി​ല, മ​രി​യ വി​ൽ​സ​ണ്‍, ബീ​ന എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.
മാ​ർ​ച്ച് മു​ത​ൽ സാ​റ്റ​ലൈ​റ്റ് കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന വി​ൻ​സ​ന്‍റ്ഗി​രി​യി​ൽ നി​ന്നും ഈ ​മാ​സം 16 മു​ത​ലാ​ണ് അ​ത്യാ​ഹി​ത വി​ഭാ​ഗം ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച​ത്.