എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യു​ടെ പ​ത്രി​ക ത​ള്ളി; പ​ക​രം ഡ​മ്മി​യാ​യ ഭാ​ര്യ സ്ഥാ​നാ​ർ​ഥി
Friday, November 20, 2020 11:18 PM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ബ​ത്തേ​രി ന​ഗ​ര​സ​ഭ​യി​ലെ 35-ാം ഡി​വി​ഷ​ൻ കൈ​വ​ട്ട​മൂ​ല​യി​ലെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യു​ടെ പ​ത്രി​ക സൂ​ക്ഷ്മ പ​രി​ശോ​ധ​ന​യി​ൽ ത​ള്ളി. പ​ക​രം ഡ​മ്മി​യാ​യ സ്ഥാ​നാ​ർ​ഥി​യു​ടെ ഭാ​ര്യ സ്ഥാ​നാ​ർ​ഥി​യാ​യി. സ്ഥാ​നാ​ർ​ഥി​യാ​യ ഇ​ല്ല​ത്ത് കോ​യ​യു​ടെ പ​ത്രി​ക​യാ​ണ് ത​ള്ളി​യ​ത്.
ഡ​മ്മി സ്ഥാ​നാ​ർ​ഥി​യാ​യി പ​ത്രി​ക ന​ൽ​കി​യ കോ​യ​യു​ടെ ഭാ​ര്യ റ​ഹ്മ​ത്ത് കോ​യ​യാ​ണ് പ​ക​രം സ്ഥാ​നാ​ർ​ഥി​യാ​യ​ത്. ചെ​റു​കി​ട ക​രാ​റു​കാ​ര​നാ​യ കോ​യ​ക്ക് ക​രാ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട് സാ​ന്പ​ത്തി​ക ബാ​ധ്യ​ത ഉ​ള്ള​തി​നാ​ൽ സൂ​ക്ഷ്മ പ​രി​ശോ​ധ​ന​യി​ൽ ത​ള്ളു​ക​യാ​യി​രു​ന്നു. കോ​യ​യു​ടെ ഭാ​ര്യ റ​ഹ്മ​ത്ത് മു​ൻ പ​ഞ്ചാ​യ​ത്ത് മെ​ന്പ​റാ​ണ്. കൈ​വ​ട്ട​മൂ​ല​യി​ൽ നി​ന്നാ​ണ് ഇ​വ​ർ വി​ജ​യി​ച്ച​തും. ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ന്‍റെ മു​ൻ പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന ന​ഫീ​സ അ​ഹ​മ്മ​ദ് കോ​യ​യെ​യാ​ണ് ഇ​വ​ർ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.