യു​വാ​വ് ക​മു​കി​ൽ​നി​ന്നു വീ​ണു​മ​രി​ച്ചു
Friday, November 20, 2020 9:51 PM IST
പ​ടി​ഞ്ഞാ​റ​ത്ത​റ: അ​ട​യ്ക്ക വി​ള​വെ​ടു​പ്പി​നി​ടെ ക​മു​കി​ൽ​നി​ന്നു വീ​ണു ആ​ദി​വാ​സി യു​വാ​വ് മ​രി​ച്ചു. വൈ​ശാ​ലി​മു​ക്ക് കോ​ട്ടാ​ല​ക്കു​ന്ന് കോ​ള​നി​യി​ലെ വെ​ളു​ക്ക​ന്‍റെ മ​ക​ൻ മ​ണി​യാ​ണ്(26)​മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ പ​ത്ത​ര​യോ​ടെ​യാ​ണ് സം​ഭ​വം.

ഒ​രു ക​മു​കി​ൽ​നി​ന്നു അ​ടു​ത്തു​ള്ള ക​മു​കി​ലേ​ക്കു പി​ടി​ച്ചു​ക​യ​റാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ​യാ​ണ് അ​പ​ക​ടം. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ മ​ണി​യെ പീ​ച്ചം​കോ​ട് സാ​മൂ​ഹി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലും തു​ട​ർ​ന്നു മേ​പ്പാ​ടി വിം​സ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.