വ​യ​നാ​ടി​നു ജ​ല​ശ​ക്തി മ​ന്ത്രാ​ല​യ​ത്തി​ന്‍റെ പു​ര​സ്കാ​രം
Thursday, November 19, 2020 11:30 PM IST
ക​ൽ​പ്പ​റ്റ:​ശു​ചി​ത്വ​മി​ഷ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ജ​ല​ശ​ക്തി മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ദേ​ശീ​യ അം​ഗീ​കാ​രം വ​യ​നാ​ടി​ന് ല​ഭി​ച്ചു. ലോ​ക ശൗ​ചാ​ല​യ ദി​ന​ത്തി​ൽ ഓ​ണ്‍​ലൈ​നാ​യി സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ൽ കേ​ന്ദ്ര ജ​ല​ശ​ക്തി മി​ഷ​ൻ മ​ന്ത്രി ഗ​ജേ​ന്ദ്ര​സിം​ഗ് ഷെ​ഖാ​വ​ത്ത് പു​ര​സ്കാ​രം നേ​ടി​യ വ​യ​നാ​ടി​നെ അ​ഭി​ന​ന്ദി​ച്ചു.​സ്വ​ച്ഛ് ഭാ​ര​ത് മി​ഷ​ൻ ഗ്രാ​മീ​ണ്‍ പ​ദ്ധ​തി​യി​ൽ കൈ​വ​രി​ച്ച നേ​ട്ട​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് രാ​ജ്യ​ത്തെ തെ​ര​ഞ്ഞെ​ടു​ത്ത ഇ​രു​പ​ത് ജി​ല്ല​ക​ളി​ൽ ഒ​ന്നാ​യി വ​യ​നാ​ട് മാ​റി​യ​ത്. വേ​ൾ​ഡ് ബാ​ങ്ക് പെ​ർ​ഫോ​ർ​മ​ൻ​സ് ഇ​ൻ​സെ​ന്‍റീ​വ് ഗ്രാ​ന്‍റും സ്വ​ച്ഛ് ഭാ​ര​ത് മി​ഷ​ൻ ഗ്രാ​മീ​ണ്‍ ധ​ന​സ​ഹാ​യ​വും ഉ​പ​യോ​ഗ​പ്പെ​ടു​ത്തി പൊ​തു ക​ക്കൂ​സു​ക​ൾ, ഖ​ര​മാ​ലി​ന്യ സം​സ്ക​ര​ണ ഉ​പാ​ധി​ക​ൾ എ​ന്നി​വ സ്ഥാ​പി​ച്ച​തും പ്ര​വ​ർ​ത്ത​ന വി​വ​ര​ങ്ങ​ൾ യ​ഥാ​സ​മ​യം എം​ഐ​എ​സ് ചെ​യ്ത​തും അം​ഗീ​കാ​രം ല​ഭി​ക്കു​ന്ന​തി​ന് സ​ഹാ​യ​ക​ര​മാ​യി.
ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്തു​ക​ൾ വെ​ളി​യി​ട വി​സ​ർ​ജ്ജ​ന മു​ക്ത​മാ​ക്കി​യ​തും കു​ടി​വെ​ള്ള സ്രോ​ത​സു​ക​ളു​ടെ ഗു​ണ​മേ​ൻ​മ വ​ർ​ധി​പ്പി​ച്ച​തും ഖ​ര-​ദ്ര​വ മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​ൽ ജി​ല്ല​യി​ൽ 22 പ്ര​ഞ്ചാ​യ​ത്തു​ക​ളി​ൽ മെ​റ്റീ​രി​യ​ൽ ക​ല​ക്ഷ​ൻ ഫെ​സി​ലി​റ്റി സ്ഥാ​പി​ച്ച​തും നേ​ട്ട​ത്തി​നാ​യി പ​രി​ഗ​ണി​ച്ചു.​ഹ​രി​ത​ക​ർ​മ​സേ​ന ശേ​ഖ​രി​ക്കു​ന്ന അ​ജൈ​വ മാ​ലി​ന്യം ത​രം​തി​രി​ച്ച് ശേ​ഖ​രി​ക്കു​ന്ന​തി​ന് വാ​ർ​ഡു​ത​ല​ത്തി​ൽ ബോ​ട്ടി​ൽ ബൂ​ത്തു​ക​ൾ,അ​ഴു​ക്കു​ജ​ല സം​സ്ക​ര​ണ പ്ലാ​ന്‍റു​ക​ൾ എ​ന്നി​വ സ്ഥാ​പി​ച്ച​തും ക​ക്കൂ​സ് മാ​ലി​ന്യം സം​സ്ക​രി​ക്കു​ന്ന​തി​ന് ജി​ല്ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പ്ലാ​ന്‍റും മി​ക​ച്ച മാ​തൃ​ക​ക​ളാ​യി പ​രി​ഗ​ണി​ച്ചു.