സി.​പി. ജ​ലീ​ലി​ന്‍റെ കു​ടും​ബം ഇ​ന്ന് ക​ള​ക്ട​റേ​റ്റ് പ​ടി​ക്ക​ൽ ധ​ർ​ണ ന​ട​ത്തും
Thursday, November 19, 2020 11:30 PM IST
ക​ൽ​പ്പ​റ്റ: വൈ​ത്തി​രി ല​ക്കി​ടി ഉ​പ​വ​ൻ റി​സോ​ർ​ട്ട് വ​ള​പ്പി​ൽ 2019 മാ​ർ​ച്ച് ആ​റി​നു രാ​ത്രി ത​ണ്ട​ർ​ബോ​ൾ​ട്ടി​ന്‍റെ വെ​ടി​യേ​റ്റു​മ​രി​ച്ച മാ​വോ​യി​സ്റ്റ് സി.​പി. ജ​ലീ​ലി​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ളും മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​രും ഇ​ന്നു രാ​വി​ലെ 11നു ​ക​ള​ക്ട​റേ​റ്റ് പ​ടി​ക്ക​ൽ ധ​ർ​ണ ന​ട​ത്തും.
ജ​ലീ​ൽ കൊ​ല്ല​പ്പെ​ട്ട​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ നി​ഷ്പ​ക്ഷ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടു ജ​ന​കീ​യ മ​നു​ഷ്യാ​വ​കാ​ശ പ്ര​സ്ഥാ​ന​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് സ​മ​രം. വ്യാ​ജ ഏ​റ്റു​മു​ട്ടലി​ലാ​ണ് ജ​ലീ​ൽ കൊ​ല്ല​പ്പെ​ട്ട​തെ​ന്നാ​ണ് കു​ടും​ബാം​ഗ​ങ്ങ​ളു​ടെ വാ​ദം. കേ​സ് അ​ട്ടി​മ​റി​ക്കാ​ൻ നീ​ക്കം ന​ട​ക്കു​ന്ന​താ​യും അ​വ​ർ ആ​രോ​പി​ക്കു​ന്നു.