സംവരണം: മു​സ്‌ലിം ​ലീ​ഗി​ന്‍റെ​ നി​ല​പാ​ട് ഇ​ര​ട്ട​ത്താ​പ്പ്: കെ​സി​വൈ​എം
Wednesday, October 28, 2020 11:39 PM IST
മാ​ന​ന്ത​വാ​ടി: പ്ര​മു​ഖ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​യെ​ന്നും മ​തേ​ത​ര പാ​ർ​ട്ടി​യെ​ന്നും അ​വ​കാ​ശ​പ്പെ​ടു​ന്പോ​ഴും ചി​ല കാ​ര്യ​ങ്ങ​ളി​ൽ ഇ​ര​ട്ട​ത്താ​പ്പ് കാ​ണി​ക്കു​ന്ന ന​യ​ത്തി​ൽ നി​ന്ന് മു​സ്‌ലിം ​ലീ​ഗ് പി​ൻ​മാ​റ​ണ​മെ​ന്ന് കെ​സി​വൈഎം മാ​ന​ന്ത​വാ​ടി രൂ​പ​ത അ​ടി​യ​ന്തര സെ​ക്ര​ട്ടേറി​യ​റ്റ് ആ​വ​ശ്യ​പ്പെ​ട്ടു.

മു​ന്നാ​ക്ക​സ​മു​ദാ​യ​ങ്ങ​ളി​ൽ സാ​ന്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന​വ​ർ​ക്ക് സം​വ​ര​ണം ന​ൽ​കു​ന്ന​ത് എ​തി​ർ​ക്കു​ക​യും അ​തേ​സ​മ​യം ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്കു​ള്ള അ​വ​കാ​ശ​ങ്ങ​ളു​ടെ 80 ശ​ത​മാ​ന​വും ഒ​രു സ​മു​ദാ​യം മാ​ത്രം സ്വ​ന്ത​മാ​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് നി​ശ​ബ്ദ​ത പാ​ലി​ക്കു​ക​യും ചെ​യ്യു​ന്ന വി​രു​ദ്ധ​നി​ല​പാ​ട് ചോ​ദ്യം ചെ​യ്യ​പ്പെ​ടേ​ണ്ട​താ​ണെ​ന്ന് കെ​സി​വൈ​എം മാ​ന​ന്ത​വാ​ടി രൂ​പ​ത പ്ര​സി​ഡ​ന്‍റ് ബി​ബി​ൻ ചെ​ന്പ​ക്ക​ര പറഞ്ഞു.

ഭാ​ര​ത​ത്തി​ന്‍റെ ജ​നാ​ധി​പ​ത്യ​മ​തേ​ത​ര സ്വ​ഭാ​വ​ത്തി​ന് ഭൂ​ഷ​ണ​മ​ല്ലാ​ത്ത ഇ​ത്ത​രം നി​ല​പാ​ടു​ക​ൾ ഒ​ഴി​വാ​ക്കു​ക​യും ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്ക് അ​വ​കാ​ശ​പ്പെ​ട്ട ആ​നു​കൂ​ല്യ​ങ്ങ​ൾ അ​വ​ർ​ക്ക് ല​ഭ്യ​മാ​ക്കു​ക​യും ചെ​യ്യ​ണം. ന്യൂ​ന​പ​ക്ഷ​ത്തി​ൽ ഭൂ​രി​പ​ക്ഷം നി​ൽ​ക്കു​ന്ന​വ​ർ മ​റ്റു​ള്ള​വ​ർ​ക്കും കൂ​ടി അ​വ​കാ​ശ​പ്പെ​ട്ട ആ​നു​കൂ​ല്യ​ങ്ങ​ൾ ത​ട്ടി​യെ​ടു​ക്കു​ന്ന​തും അ​വ​രെ ചൂ​ഷ​ണം ചെ​യ്യു​ന്ന​തും അം​ഗീ​ക​രി​ക്കാനാ​വി​ല്ല.
സാ​ന്പ​ത്തി​ക സം​വ​ര​ണ വി​ഭാ​ഗ​ത്തി​ൽ മു​സ്ലിം​ലീ​ഗി​ന്‍റെ നി​ല​പാ​ടും മ​ത​സ്പ​ർ​ദ ഉ​ണ്ടാ​കു​ന്ന വി​ധ​ത്തി​ലു​ള്ള പ്ര​സ്താ​വ​ന​ക​ളും പി​ൻ​വ​ലി​ക്ക​ണം. ഈ ​വി​ഷ​യ​ത്തി​ൽ ​ലീ​ഗ് പൊ​തു സ​മൂ​ഹ​ത്തോ​ട് മാ​പ്പ് പ​റ​യ​ണം. വോ​ട്ട്ബാ​ങ്ക് ല​ക്ഷ്യം​വെ​ച്ച് മ​തേ​ത​ര​ത്വ​ത്തി​ന്‍റെ മു​ഖം​മൂ​ടി​യ​ണി​യു​ക​യും അ​തേ​സ​മ​യം ഒ​രു സ​മു​ദാ​യ​ത്തി​ന് വേ​ണ്ടി മാ​ത്രം നി​ല​പാ​ടെ​ടു​ക്കു​ക​യും ചെ​യ്യു​ന്ന​തി​ലൂ​ടെ മ​റ്റ് സ​മു​ദാ​യ​ങ്ങ​ളെ അ​വ​ഹേ​ളി​ക്കു​ക​യും അ​വ​രു​ടെ അ​വ​കാ​ശ​ങ്ങ​ളെ താ​ഴ്ത്തി​ക്കെ​ട്ടു​ക​യും ചെ​യ്യു​ന്ന ന​യ​ങ്ങ​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും കെ​സി​വൈ​എം മാ​ന​ന്ത​വാ​ടി രൂ​പ​ത വ്യ​ക്ത​മാ​ക്കി.

കെ​സി​വൈ​എം മാ​ന​ന്ത​വാ​ടി രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ.​അ​ഗ​സ്റ്റി​ൻ ചി​റ​ക്ക​ത്തോ​ട്ട​ത്തി​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് റ്റെ​സി​ൻ വ​യ​ലി​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി റോ​സ്മേ​രി തേ​റു​കാ​ട്ടി​ൽ, ആ​നി​മേ​റ്റ​ർ സി​സ്റ്റ​ർ സാ​ലി സി​എം​സി, സെ​ക്ര​ട്ട​റി​മാ​രാ​യ ജി​യോ മ​ച്ചു​കു​ഴി​യി​ൽ, മേ​ബി​ൾ പു​ള്ളോ​ലി​ക്ക​ൽ, ട്ര​ഷ​റ​ർ ടി​ബി​ൻ പാ​റ​ക്ക​ൽ, കോ ​ഓ​ഡി​നേ​റ്റ​ർ ഡെ​റി​ൻ കൊ​ട്ടാ​ര​ത്തി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.