ജ​ന​വാ​സ​കേ​ന്ദ്ര​ത്തി​ൽ അ​റ​വു​മാ​ലി​ന്യ സം​സ്ക​ര​ണ പ്ലാ​ന്‍റ് സ്ഥാ​പി​ക്കു​ന്ന​തി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്നു
Wednesday, October 28, 2020 11:39 PM IST
ക​ൽ​പ്പ​റ്റ: മു​ട്ടി​ൽ പ​ഞ്ചാ​യ​ത്തി​ലെ ആ​റാം​വാ​ർ​ഡി​ൽ കൊ​ള​വ​യ​ൽ മാ​നി​ക്കു​നി പു​ഴ​യോ​ടു ചേ​ർ​ന്നു സ്വ​കാ​ര്യ​ഭൂ​മി​യി​ൽ അ​റ​വു​മാ​ലി​ന്യ സം​സ്ക​ര​ണ പ്ലാ​ന്‍റ് സ്ഥാ​പി​ക്കു​ന്ന​തി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്നു. പ്ലാ​ന്‍റ് മാ​റ്റി​സ്ഥാ​പി​ക്ക​ണ​മെ​ന്നു ആ​വ​ശ്യ​പ്പെ​ട്ടു ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭ​ത്തി​നു നേ​തൃ​ത്വം ന​ൽ​കാ​നാ​ണ് നാ​ട്ടു​കാ​ർ രൂ​പീ​ക​രി​ച്ച ജ​ന​കീ​യ ആ​ക്ഷ​ൻ കൗ​ണ്‍​സി​ൽ തീ​രു​മാ​ന​മെ​ന്നു ഭാ​ര​വാ​ഹി​ക​ളാ​യ കെ.​എ​സ്. കു​ഞ്ഞി​രാ​മ​ൻ, സി. ​കി​ര​ണ്‍, നി​ഥി​ൻ കി​ട​ങ്ങൂ​ക്കാ​ര​ൻ, ജ​യിം​സ് കാ​ര്യ​ന്പാ​ടി, മ​നു മാ​നി​ക്കു​നി എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
പു​ഴ​യോ​ര​ത്തു സ്വ​കാ​ര്യ​വ്യ​ക്തി​യി​ൽ​നി​ന്നു പാ​ട്ട​ത്തി​നെ​ടു​ത്ത 35 സെ​ന്‍റി​ൽ പ​ഞ്ചാ​യ​ത്തി​നു പു​റ​മേ​നി​ന്നു​ള്ള​വ​രാ​ണ് പ്ലാ​ന്‍റ് നി​ർ​മി​ക്കു​ന്ന​ത്.75 ശ​ത​മാ​ന​ത്തോ​ളം പ്ര​വൃ​ത്തി പൂ​ർ​ത്തി​യാ​യ പ്ലാ​ന്‍റി​ലേ​ക്കു പു​ഴ​യോ​ര​ത്തു​നി​ന്നു അ​ഞ്ചു മീ​റ്റ​ർ പോ​ലും അ​ക​ല​മി​ല്ല. പ്ലാ​ന്‍റും കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ പ​ന്പിം​ഗ് സ്റ്റേ​ഷ​നു​മാ​യി ഏ​ക​ദേ​ശം 150 മീ​റ്റ​ർ മാ​ത്ര​മാ​ണ് അ​ക​ലം.
നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി പ്ലാ​ന്‍റ് പ്ര​വ​ർ​ത്ത​മാ​രം​ഭി​ക്കു​ന്ന​തോ​ടെ കൊ​ള​വ​യ​ൽ, മാ​നി​ക്കു​നി, കാ​ര്യ​ന്പാ​ടി, മം​ഗ​ലം​കു​ന്ന്, പ​ന​ങ്ക​ണ്ടി, വെ​ള്ളി​ത്തോ​ട് പ്ര​ദേ​ശ​ങ്ങ​ളി​ൽ ജ​ന​ജീ​വി​തം ദു​രി​ത​പൂ​ർ​ണ​മാ​കും. എ​ല്ലാ​വ​ർ​ഷ​വും മ​ഴ​ക്കാ​ല​ത്തു വെ​ള്ളം ക​യ​റു​ന്ന സ്ഥ​ല​ത്താ​ണ് പ്ലാ​ന്‍റ് നി​ർ​മി​ക്കു​ന്ന​ത്. പ്ലാ​ന്‍റി​ന്‍റെ ചു​റ്റു​മ​റ പു​ഴ ക​ര​ക​വി​യു​ന്പോ​ൾ ഒ​ഴു​ക്കി​ന്‍റെ ഗ​തി മാ​റു​ന്ന​തി​നു കാ​ര​ണ​മാ​കും. ഇ​തു പ്ലാ​ന്‍റി​ന​ടു​ത്തു​ള്ള 16 ഓ​ളം ആ​ദി​വാ​സി വീ​ടു​ക​ൾ വെ​ള്ള​ത്തി​ലാ​കു​ന്ന​തി​നു ഇ​ട​യാ​ക്കും.
ആ​ക്ഷ​ൻ കൗ​ണ്‍​സി​ൽ വി​ളി​ച്ചു​ചേ​ർ​ത്ത സ​ർ​വ​ക​ക്ഷി​യോ​ഗം വി​ഷ​യം ച​ർ​ച്ച ചെ​യ്യു​ന്ന​തി​നു പ്ര​ത്യേ​ക ഗ്രാ​മ​സ​ഭ വി​ളി​ച്ചു​ചേ​ർ​ക്ക​ണ​മെ​ന്നു പ​ഞ്ചാ​യ​ത്തി​നോ​ടു ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ഗ്രാ​മ​സ​ഭ ചേ​രു​ന്ന​തു​വ​രെ പ്ലാ​ന്‍റ് നി​ർ​മാ​ണം നി​ർ​ത്തി​വ​യ്ക്ക​ണ​മെ​ന്നു കൗ​ണ്‍​സി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും ബ​ന്ധ​പ്പെ​ട്ട​വ​ർ പ്ര​വൃ​ത്തി തു​ട​രു​ക​യാ​ണ്. പ്ലാ​ന്‍റ് പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യാ​ലു​ണ്ടാ​കു​ന്ന പ്ര​ശ്ന​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി ജി​ല്ലാ ക​ള​ക്ട​ർ, ആ​ർ​ഡി​ഒ, ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ, മ​ലീ​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡ് അ​ധി​കാ​രി​ക​ൾ, പ​ഞ്ചാ​യ​ത്ത് എ​ന്നി​വ​യ്ക്കു ജ​ന​കീ​യ ആ​ക്ഷ​ൻ കൗ​ണ്‍​സി​ൽ പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും ഉ​ത്ത​ര​വാ​ദ​പ്പെ​ട്ട​വ​രി​ൽ ആ​രും പ്രാ​ഥ​മി​കാ​ന്വേ​ഷ​ണ​ത്തി​നു പോ​ലും ത​യാ​റാ​യി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭം സം​ഘ​ടി​പ്പി​ക്കാ​നു​ള്ള തീ​രു​മാ​ന​മെ​ന്നു ആ​ക്ഷ​ൻ കൗ​ണ്‍​സി​ൽ ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.