ന​വം​ബ​ർ മൂ​ന്നി​നു ജി​ല്ല​യി​ൽ 75 കേ​ന്ദ്ര​ങ്ങ​ളി​ൽ വ്യാ​പാ​രി സ​മ​രം
Tuesday, October 27, 2020 11:04 PM IST
ക​ൽ​പ്പ​റ്റ: വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ന​വം​ബ​ർ മു​ന്നി​നു സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ന​ട​ത്തു​ന്ന പ്ര​ക്ഷോ​ഭ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ൽ 75 കേ​ന്ദ്ര​ങ്ങ​ളി​ൽ ധ​ർ​ണ ന​ട​ത്തും.​ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ൾ മൈ​ക്രോ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളാ​ക്കു​ക,ക​ട​ക​ൾ തു​റ​ക്കു​ന്ന​തി​നും അ​ട​യ്ക്കു​ന്ന​തി​നു​മു​ള്ള സ​മ​യ​ക്ര​മം സം​സ്ഥാ​ന​ത്തു ഒ​രേ​പോ​ലെ​യാ​ക്കു​ക,സെ​ക്ട​റ​ൽ മ​ജി​സ്ട്രേ​റ്റു​മാ​രു​ടെ അ​നാ​വ​ശ്യ ക​ട​ന്നു​ക​യ​റ്റം അ​വ​സാ​നി​പ്പി​ക്കു​ക,അ​ന​ധി​കൃ​ത വ​ഴി​യോ​ര വാ​ണി​ഭം​നി​രോ​ധി​ക്കു​ക,പു​തു​ക്കി​യ വാ​ട​ക​ക്കു​ടി​യാ​ൻ നി​യ​മം ഉ​ട​ൻ ന​ട​പ്പി​ലാ​ക്കു​ക,റോ​ഡ് വി​ക​സ​ന​ത്തി​ന്‍റെ പേ​രി​ൽ കു​ടി​യൊ​ഴി​പ്പി​ക്കു​ന്ന വ്യാ​പാ​രി​ക​ൾ​ക്കു അ​ർ​ഹ​മാ​യ ന​ഷ്ട​പ​രി​ഹാ​രം ഉ​റ​പ്പു വ​രു​ത്തു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചും സ​ർ​ക്കാ​രി​ന്‍റെ വ്യാ​പാ​രി ദ്രോ​ഹ ന​ട​പ​ടി​ക​ളി​ൽ പ്ര​തി​ഷേ​ധി​ച്ചു​മാ​ണ് സ​മ​രം.
ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ള​ക്ട​റേ​റ്റ് പ​ടി​ക്ക​ലും യൂ​ണി​റ്റ് ക​മ്മി​റ്റി​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പോ​സ്റ്റ്/​വി​ല്ലേ​ജ് ഓ​ഫീ​സു​ക​ൾ​ക്കു മു​ന്നി​ലും കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ച്ചു രാ​വി​ലെ 10 മു​ത​ൽ 12 വ​രെ​യാ​ണ് സ​മ​ര​മെ​ന്നു സ​മി​തി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​കെ. വാ​സു​ദേ​വ​ൻ,സെ​ക്ര​ട്ട​റി ഒ.​വി. വ​ർ​ഗീ​സ് എ​ന്നി​വ​ർ അ​റി​യി​ച്ചു.

എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ സ്ഥാ​പ​ക ദി​നം ആ​ഘോ​ഷി​ച്ചു

മാ​ന​ന്ത​വാ​ടി: എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ ബ്രാ​ഞ്ചി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്ഥാ​പ​ന​ദി​നം ആ​ഘോ​ഷി​ച്ചു.​താ​ലൂ​ക്ക് ഓ​ഫീ​സ്,ജി​ല്ലാ ആ​ശു​പ​ത്രി,പ​ന​മ​രം സി​എ​ച്ച്സി എ​ന്നി​വി​ട​ങ്ങ​ളി​ൽ യ​ഥാ​ക്ര​മം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മോ​ബി​ഷ് പി. ​തോ​മ​സ്,ജി​ല്ലാ ട്ര​ഷ​റ​ർ കെ.​ടി. ഷാ​ജി, ബ്രാ​ഞ്ച് പ്ര​സി​ഡ​ന്‍റ് എ​ൻ.​വി. അ​ഗ​സ്റ്റ്യ​ൻ എ​ന്നി​വ​ർ പ​താ​ക ഉ​യ​ർ​ത്തി.​ബ്രാ​ഞ്ച് ട്ര​ഷ​റ​ർ സി​നീ​ഷ് ജോ​സ​ഫ്, വി.​ഡി. റോ​സി​ലി,സു​ബ്ര​മ​ണ്യ​ൻ തുടങ്ങിയവർ നേ​തൃ​ത്വം ന​ൽ​കി.