നാ​ഷ​ണ​ൽ ട്ര​സ്റ്റ് ആ​ക്ട് പി​ൻ​വ​ലി​ക്കാ​നു​ള്ള കേ​ന്ദ്രസ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തി​നെ​തി​രേ പ്ര​തി​ഷേ​ധ സ​മ​രം ന​ട​ത്തി
Tuesday, October 27, 2020 11:04 PM IST
ക​ൽ​പ്പ​റ്റ: മാ​ന​സി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന ഭി​ന്ന​ശേ​ഷി കു​ട്ടി​ക​ൾ​ക്ക് നി​യ​മ പ​രി​ര​ക്ഷ​യും ആ​രോ​ഗ്യ പ​രി​ര​ക്ഷ​യും മ​റ്റ് ക്ഷേ​മ​പ​ദ്ധ​തി​ക​ളും ന​ൽ​കി വ​രു​ന്ന 1999ലെ ​നാ​ഷ​ണ​ൽ ട്ര​സ്റ്റ് ആ​ക്ട് പി​ൻ​വ​ലി​ക്കാ​നു​ള്ള കേ​ന്ദ്ര സ​ർ​ക്കാ​റി​ന്‍റെ തീ​രു​മാ​ന​ത്തി​നെ​തി​രെ ഭി​ന്ന​ശേ​ഷി കു​ട്ടി​ക​ളു​ടെ സം​ഘ​ട​ന​യാ​യ പെ​യ്ഡ് (പി​എ​ഐ​ഡി) ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ലാ പോ​സ്റ്റോ​ഫീ​സി​ന് മു​ൻ​വ​ശം പ്ര​തി​ഷേ​ധ സ​മ​ര​വും പ്ര​ധാ​ന​മ​ന്ത്രി​ക്ക് ക​ത്ത​യ​ക്ക​ലും ന​ട​ത്തി. പ്ര​തി​ഷേ​ധ സ​മ​ര​വും പ്രാ​ധാ​ന മ​ന്ത്രി​ക്ക് ക​ത്ത​യ​ക്ക​ലും എം.​വി. ശ്രേ​യാം​സ് കു​മാ​ർ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു.

പെ​യ്ഡ് വ​യ​നാ​ട് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഇ.​വി. സ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെം​ബ​ർ പി. ​ഇ​സ്മ​യി​ൽ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. നി​യ​മ​പ​ര​മാ​യി ഗാ​ർ​ഡി​യ​നെ നി​ശ്ച​യി​ക്കു​ന്ന അ​വ​കാ​ശ നി​യ​മം, നി​രാ​മ​യ ഇ​ൻ​ഷൂ​റ​ൻ​സ് പ​രി​ര​ക്ഷ തു​ട​ങ്ങി​യ തു​ട​ങ്ങി​യ പ്ര​ധാ​ന അ​വ​കാ​ശ​ങ്ങ​ൾ എ​ടു​ത്ത് മാ​റ്റു​ന്ന​ത് വ​ഴി ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ളു​ടെ ജീ​വി​തം വ​ഴി​യാ​ധാ​ര​മാ​ക്കു​മെ​ന്ന് ചൂ​ണ്ടി കാ​ണി​ച്ചാ​യി​രു​ന്നു പ്ര​തി​ഷേ​ധ സ​മ​ര​വും പ്ര​ധാ​ന മ​ന്ത്രി​ക്ക് നി​വേ​ദ​ന​വും സ​മ​ർ​പ്പി​ച്ച​ത്. പെ​യ്ഡ് ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ സി​സ്റ്റ​ർ ആ​ൻ​സ് മ​രി​യ, പെ​യ്ഡ് സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് മെം​ബ​ർ​മാ​രാ​യ ജോ​മി​റ്റ് കെ. ​ജോ​സ്, സി. ​ന​സീ​മ, കെ.​എ​സ്. ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.