ക്വാ​റി​യി​ലെ വെ​ള്ള​ക്കെ​ട്ടി​ൽ മ​രി​ച്ച​നി​ല​യി​ൽ
Tuesday, October 27, 2020 10:48 PM IST
വെ​ള്ള​മു​ണ്ട: ഏ​ഴേ​നാ​ല് കോ​ക്ക​ട​വ് പ​ടി​ഞ്ഞാ​റേ​ക്ക​ര​യി​ൽ ജോ​സ​ഫി​നെ(82)​വീ​ടി​നു സ​മീ​പം ക്വാ​റി​യി​ലെ വെ​ള്ള​ക്കെ​ട്ടി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ജോ​സ​ഫി​നെ വെ​ള്ളി​യാ​ഴ്ച മു​ത​ൽ കാ​ണാ​നി​ല്ലെ​ന്ന ബ​ന്ധു​ക്ക​ളു​ടെ പ​രാ​തി​യി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രു​ന്ന​തി​നി​ടെ​യാ​ണ് ഇ​ന്ന​ലെ രാ​വി​ലെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.​

ഫ​യ​ർ ആ​ൻ​ഡ് റ​സ്ക്യൂ മാ​ന​ന്ത​വാ​ടി സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ സി.​പി. ഗി​രീ​ശ​ൻ, അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ ഇ. ​കു​ഞ്ഞി​രാ​മ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ തി​ങ്ക​ളാ​ഴ്ച ക്വാ​റി​യി​ൽ തെ​ര​ച്ചി​ൽ ന​ട​ത്തി​യി​രു​ന്നു. ജോ​സ​ഫ് അ​ബ​ദ്ധ​ത്തി​ൽ വെ​ള്ള​ക്കെ​ട്ടി​ൽ വീ​ണ​താ​ണെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് ബ​ന്ധു​ക്ക​ൾ. ഭാ​ര്യ:​അ​ന്ന​മ്മ,മ​ക്ക​ൾ: ബി​നോ​യ്,മോ​ളി.