ത​രി​ശ് പാ​ട​ങ്ങ​ൾ കൃ​ഷി​യോ​ഗ്യ​മാ​ക്കാ​ൻ പു​ൽ​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത്
Monday, October 26, 2020 11:18 PM IST
പു​ൽ​പ്പ​ള്ളി: സു​ഭി​ക്ഷ കേ​ര​ള പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ത​രി​ശാ​യി കി​ട​ക്കു​ന്ന പാട​ങ്ങ​ൾ കൃ​ഷി​ക്ക് യോ​ഗ്യ​മാ​ക്കി​യെ​ടു​ക്കു​ന്ന​തി​ന് പു​ൽ​പ്പ​ള്ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി പു​ൽ​കൃ​ഷി ആ​രം​ഭി​ച്ചു.
സം​സ്ഥാ​ന സ​ർ​ക്കാ​ർ മു​ന്നോ​ട്ട് വ​ച്ച പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് പ​ഞ്ചാ​യ​ത്തി​ലെ 17, 18 വാ​ർ​ഡു​ക​ളി​ലെ വ​ർ​ഷ​ങ്ങ​ളാ​യി ത​രി​ശാ​യി കി​ട​ന്ന​തും വ​ന്യ​മൃ​ഗ​ശ​ല്യം​മൂ​ലം കൃ​ഷി ഉ​പേ​ക്ഷി​ച്ച​തു​മാ​യ സ്ഥ​ല​ത്ത് കൃ​ഷി ആ​രം​ഭി​ച്ച​ത്. ക​ണ്ടാ​മ​ല പാ​ട​ത്ത് 10 വ​ർ​ഷ​ത്തോ​ള​മാ​യി വ​ന്യ​മൃ​ഗ​ശ​ല്യം​മൂ​ലം കൃ​ഷി​യി​റ​ക്കാ​നാ​വാ​തെ കാ​ട് പി​ടി​ച്ച് കി​ട​ന്ന സ്ഥ​ല​ങ്ങ​ളാ​ണി​ലാ​ണ് പു​ൽ​കൃ​ഷി ആ​രം​ഭി​ച്ച​ത്.
പ​ദ്ധ​തി കൂ​ടു​ത​ൽ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് വ്യാ​പി​പ്പി​ച്ച് ക്ഷീ​ര ക​ർ​ഷ​ക​ർ​ക്ക് ഉ​ൾ​പ്പെ​ടെ പ​ച്ച​പു​ല്ല് ല​ഭ്യ​മാ​ക്കു​ന്ന ത​ര​ത്തി​ൽ പ​ദ്ധ​തി വി​പു​ല​പ്പെ​ടു​ത്താ​നു​ള്ള ത​യ്യാ​റെ​ടു​പ്പി​ലാ​ണെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു പ്ര​കാ​ശ് പ​റ​ഞ്ഞു.