വ​യോ​ജ​ന​ങ്ങ​ളെ ചേ​ർ​ത്തു​പി​ടി​ച്ച് ആ​രോ​ഗ്യ​വ​കു​പ്പ്
Monday, October 26, 2020 11:18 PM IST
ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ലെ വ​യോ​ജ​ന മ​ന്ദി​ര​ങ്ങ​ളി​ലെ മു​ഴു​വ​ൻ അ​ന്തേ​വാ​സി​ക​ളെ​യും ജീ​വ​ന​ക്കാ​രെ​യും കോ​വി​ഡ് ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കി. 678 വ​യോ​ജ​ന​ങ്ങ​ളെ​യും 158 ജീ​വ​ന​ക്കാ​രെ​യും ര​ണ്ടു ഘ​ട്ടം പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കി സം​സ്ഥാ​ന​ത്ത് 100 ശ​ത​മാ​നം നേ​ട്ടം കൈ​വ​രി​ച്ച ആ​ദ്യ ജി​ല്ല​യാ​യി വ​യ​നാ​ട് മാ​റി. എ​ല്ലാ​വ​രു​ടെ​യും പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വ് ആ​യി​രു​ന്നു.
ആ​രോ​ഗ്യ വ​കു​പ്പ് നി​ർ​ദ്ദേ​ശി​ച്ച റി​വേ​ഴ്സ് ക്വാ​റ​ന്‍റൈ​ൻ ഫ​ല​പ്ര​ദ​മാ​യി ന​ട​പ്പാ​ക്കി​യ​തു കൊ​ണ്ടാ​ണ് ഇ​ത് സാ​ധ്യ​മാ​യ​തെ​ന്ന് വി​ശ്വ​സി​ക്കു​ന്ന​താ​യി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ആ​ർ. രേ​ണു​ക പ​റ​ഞ്ഞു.
ആ​ശു​പ​ത്രി​ക​ളി​ലും ഫീ​ൽ​ഡി​ലും സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്ന ആ​രോ​ഗ്യ വ​കു​പ്പ് ജീ​വ​ന​ക്കാ​രു​ടെ നി​സ്വാ​ർ​ത്ഥ​സേ​വ​നം കൊ​ണ്ടാ​ണ് ഇ​ത് സാ​ധ്യ​മാ​യ​തെ​ന്നും ഡി​എം​ഒ പ​റ​ഞ്ഞു. വീ​ടു​ക​ളി​ൽ താ​മ​സി​ക്കു​ന്ന വ​യോ​ജ​ന​ങ്ങ​ളും കോ​വി​ഡ് പി​ടി​പെ​ടാ​തി​രി​ക്കാ​ൻ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ഡി​എം​ഒ അ​ഭ്യ​ർ​ത്ഥി​ച്ചു.