റോ​ഡു​ക​ളു​ടെ പു​ന​രു​ദ്ധാ​ര​ണ​ത്തി​നു ഒ​ന്ന​ര​ക്കോ​ടി രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി
Sunday, October 25, 2020 10:57 PM IST
സു​ൽ​ത്താ​ൻ​ബ​ത്തേ​രി:​നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ ശ​ക്ത​മാ​യ കാ​ല​വ​ർ​ഷ​ത്തി​നി​ടെ ത​ക​ർ​ന്ന റോ​ഡു​ക​ളു​ടെ പു​ന​രു​ദ്ധാ​ര​ണ​ത്തി​നു ഒ​ന്ന​ര​ക്കോ​ടി രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച​താ​യി ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ അ​റി​യി​ച്ചു.​നൂ​ൽ​പ്പു​ഴ പ​ഞ്ചാ​യ​ത്തി​ലെ ഹെ​ൽ​ത്ത്സെ​ന്‍റ​ർ-​ന​രി​ക്കൊ​ല്ലി, ക​ല്ലു​മു​ക്കു-​മാ​റോ​ട്, തേ​ർ​വ​യ​ൽ-​അ​ങ്ക​ണ​വാ​ടി അ​ന്പ​ല​വ​യ​ൽ പ​ഞ്ചാ​യ​ത്തി​ലെ ആ​ന​പ്പാ​റ-​ക​ണ്ടി​ക്കാം​വ​യ​ൽ,പെ​രു​ന്പാ​ടി​ക്കു​ന്ന്-​ക​രി​ങ്ങ​ലോ​ട്, നെ​ൻ​മേ​നി പ​ഞ്ചാ​യ​ത്തി​ലെ വെ​ള്ള​ച്ചാ​ട്ടം-​മാ​ളി​ക,വ​ള്ളു​വാ​ടി​ത്താ​ഴെ-​ഓ​ട​പ്പ​ള്ളം,മു​ള്ള​ൻ​കൊ​ല്ലി പ​ഞ്ചാ​യ​ത്തി​ലെ മേ​ലേ​പാ​ടി​ച്ചി​റ-​ആ​ക്കാ​ട്ടു​ക​വ​ല,പൂ​താ​ടി പ​ഞ്ചാ​യ​ത്തി​ലെ ചീ​യ​ന്പം-​ചെ​ട്ടി​പാ​ന്പ്ര,പ​രു​ക​ന്നേ​ൽ​ക​വ​ല-​പ​ള്ളി​ത്താ​ഴെ-​നെ​ല്ലി​യ​ന്പം, പ​ണ​പ്പാ​ടി-​കേ​ള​മം​ഗ​ലം, മീ​ന​ങ്ങാ​ടി പ​ഞ്ചാ​യ​ത്തി​ലെ പു​റ​ക്കാ​ടി-​നെ​ടി​യ​ഞ്ചേ​രി, ഹൈ​സ്ക്കൂ​ൾ​ക്കു​ന്ന്-​ഹോ​സ്പി​റ്റ​ൽ-​വേ​ങ്ങൂ​ർ,മ​ണ​ങ്ങു​വ​യ​ൽ-​ഗാ​ന്ധി​ന​ഗ​ർ, 53-അ​ന്ന​ഫു​ഡ്സ്-​പി.​വി.​എം ഹോ​സ്പി​റ്റ​ൽ റോ​ഡു​ക​ളു​ടെ പു​ന​രു​ദ്ധാ​ര​ണ​ത്തി​നാ​ണ് ഭ​ര​ണാ​നു​മ​തി.