പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന റോ​ഡു​ക​ളു​ടെ പു​ന​ർ​നി​ർ​മാ​ണം: സ​ർ​വേ ആ​രം​ഭി​ച്ചു
Sunday, October 25, 2020 10:56 PM IST
മാ​ന​ന്ത​വാ​ടി: ന​ഗ​ര​സ​ഭ​യി​ൽ പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന ഗ്രാ​മീ​ണ റോ​ഡു​ക​ളു​ടെ പു​ന​രു​ദ്ധാ​ര​ണ​ത്തി​ന് സ​ർ​വേ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. ഡി​സം​ബ​റോ​ടെ പ്ര​വ​ർ​ത്തി​ക​ൾ ആ​രം​ഭി​ച്ച് അ​ടു​ത്ത വ​ർ​ഷം മാ​ർ​ച്ചോ​ടെ പൂ​ർ​ത്തീ​ക​രി​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. റീ ​ബീ​ൽ​ഡ് ഇ​നി​ഷ്യേ​റ്റീ​വ് കേ​ര​ള പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് കി​ഫ് ബി ​ഫ​ണ്ടി​ൽ നി​ന്നും 13 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച് 14 കീ ​മീ​റ്റ​ർ ദൂ​രം റോ​ഡ് പു​ന​ർ​നി​ർ​മി​ക്കു​ന്ന​ത്. വ​ള്ളി​യൂ​ർ​ക്കാ​വ് - വ​ര​ടി മൂ​ല, കൂ​ട​ൽ ക്ക​ട​വ്- ചാ​ലി​ഗ​ദ്ധ, താ​ന്നി​ക്ക​ൽ പ​യ്യ​ന്പ​ള്ളി, എ​രു​മ​ത്തെ​രു​വ് - ചൂ​ട്ട​ക്ക​ട​വ്, വി​ള​നി​ലം - പി​ലാ​ക്കാ​വ്, പി​ലാ​ക്കാ​വ് - പ​ഞ്ചാ​ര​ക്കൊ​ല്ലി റോ​ഡു​ക​ളാ​ണ് പു​ന​ർ നി​ർ​മി​ക്കു​ന്ന​ത്, ഇ​തി​ന്‍റ് ഡി​പി​ആ​ർ ത​യാ​റാ​ക്കി ടെ​ണ്ട​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​നാ​യു​ള്ള സ​ർ​വേ ന​ട​പ​ടി​ക​ളാ​ണ് തെ​ലു​ങ്കാ​ന​യി​ലെ സ്വ​കാ​ര്യ ക​ന്പ​നി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​പ്പോ​ൾ ന​ട​ന്ന് കൊ​ണ്ടി​രി​ക്കു​ന്ന​ത്.
ഡി​സം​ന്പ​റോ​ടെ പ്ര​വ​ർ​ത്തി​ക​ൾ ആ​രം​ഭി​ച്ച് അ​ടു​ത്ത വ​ർ​ഷം മാ​ർ​ച്ചോ​ടെ പൂ​ർ​ത്തീ​ക​രി​ക്കാ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്ന് ന​ഗ​ര​സ​ഭ വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പി.​ടി. ബി​ജു പ​റ​ഞ്ഞു. പ്ര​ള​യ​ത്തി​ൽ പാ​ടെ ത​ക​ർ​ന്ന് യാ​ത്രാ ദു​രി​തം ഏ​റെ അ​നു​ഭ​വ​പ്പെ​ടു​ന്ന ആ​റ് റോ​ഡു​ക​ളാ​ണ് പ​ദ്ധ​തി​യി​ലെ ആ​ദ്യ ഘ​ട്ട​ത്തി​ൽ പ​രി​ഗ​ണി​ച്ചി​രി​ക്കു​ന്ന​ത്.