മെ​ഡി​ക്ക​ൽ കോ​ള​ജ്: വി​ക​സ​ന സ​മി​തി രാ​ഹു​ൽ​ഗാ​ന്ധി​ക്കു നി​വേ​ദ​നം ന​ൽ​കി
Friday, October 23, 2020 12:39 AM IST
ക​ൽ​പ്പ​റ്റ: വ​യ​നാ​ട് ജി​ല്ലാ ആ​ശു​പ​ത്രി കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ആ​യു​ഷ്മാ​ൻ ഭാ​ര​ത് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി മെ​ഡി​ക്ക​ൽ കോ​ള​ജാ​ക്കു​ന്ന​തി​നു ഇ​ട​പെ​ട​ണ​മെ​ന്നു ആ​വ​ശ്യ​പ്പെ​ട്ടു മെ​ഡി​ക്ക​ൽ കോ​ള​ജ് വി​ക​സ​ന സ​മി​തി രാ​ഹു​ൽ​ഗാ​ന്ധി എം​പി​ക്കു നി​വേ​ദ​നം ന​ൽ​കി.
കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ആ​സ്പി​രേ​ഷ​ണ​ൽ ഡി​സ്ട്രി​ക്ട് പ്രോ​ഗ്രാ​മി​ൽ കേ​ര​ള​ത്തി​ൽ​നി​ന്നു തെ​ര​ഞ്ഞെ​ടു​ത്ത ഏ​ക ജി​ല്ല​യാ​ണ് ക​ർ​ഷ​ക​രും ആ​ദി​വാ​സി​ക​ളും ഉ​ൾ​പ്പെ​ടെ ദു​ർ​ബ​ല വി​ഭാ​ഗ​ങ്ങ​ളും അ​ധി​വ​സി​ക്കു​ന്ന വ​യ​നാ​ട്. മാ​ന​ന്ത​വാ​ടി​യി​ലെ ജി​ല്ലാ ആ​ശു​പ​ത്രി​യും ന​ല്ലൂ​ർ​നാ​ടി​ലെ കാ​ൻ​സ​ർ സെ​ന്‍റ​റും സം​യോ​ജി​പ്പി​ച്ച് താ​ല്കാ​ലി​ക​മാ​യി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​രം​ഭി​ക്കാം.

ജി​ല്ലാ ആ​ശു​പ​ത്രി​ക്കു ഒ​ന്ന​ര കി​ലോ​മീ​റ്റ​ർ അ​ക​ലെ അ​ന്പു​കു​ത്തി​യി​ലു​ള്ള 50 ഏ​ക്ക​ർ സ​ർ​ക്കാ​ർ ഭൂ​മി മെ​ഡി​ക്ക​ൽ കോ​ള​ജി​നു സ്ഥി​രം കെ​ട്ടി​ടം പ​ണി​യു​ന്ന​തി​നു ഉ​പ​യോ​ഗ​പ്പെ​ടു​ത്താം. മാ​ന​ന്ത​വാ​ടി​യി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​രം​ഭി​ക്കു​ന്ന​തു സ​മീ​പ ജി​ല്ല​ക​ളി​ലെ ജ​ന​ങ്ങ​ൾ​ക്കും പ്ര​യോ​ജ​ന​പ്പെ​ടു​മെ​ന്നും നി​വേ​ദ​ന​ത്തി​ൽ പ​റ​യു​ന്നു.

കെ​പി​സി​സി സെ​ക്ര​ട്ട​റി അ​ഡ്വ.​എ​ൻ.​കെ. വ​ർ​ഗീ​സ്, സ​മി​തി ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ കെ.​എ. ആ​ന്‍റ​ണി, ക​ണ്‍​വീ​ന​ർ ബാ​ബു ഫി​ലി​പ്പ് എ​ന്നി​വ​ര​ട​ങ്ങു​ന്ന​താ​യി​രു​ന്നു നി​വേ​ദ​ക സം​ഘം.