തോ​ണി സ​ർ​വീ​സ് പു​ന​രാ​രം​ഭി​ച്ചു
Wednesday, October 21, 2020 11:11 PM IST
പു​ൽ​പ്പ​ള്ളി: കോ​വി​ഡി​നെ തു​ട​ർ​ന്ന് നി​ർ​ത്തി​വ​ച്ചി​രു​ന്ന ബൈ​ര​ക്കു​പ്പ​യി​ലേ​യും മ​ര​ക്ക​ട​വി​ലേ​യും തോ​ണി​സ​ർ​വീ​സ് പു​ന​രാ​രം​ഭി​ക്കാ​ൻ ന​ട​പ​ടി​യാ​യി. കോ​വി​ഡി​നെ തു​ട​ർ​ന്ന് കേ​ര​ള ക​ർ​ണാ​ട​ക അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന ക​ബ​നി ന​ദി​യി​ലൂ​ടെ​യു​ള്ള തോ​ണി സ​ർ​വീ​സ് പൂ​ർ​ണ​മാ​യി നി​ർ​ത്തി​വ​യ്ക്കു​ക​യാ​യി​രു​ന്നു. ബൈ​ര​ക്കു​പ്പ, മ​ര​ക്ക​ട​വ് ക​ട​വു​ക​ളി​ലാ​യി ഇരുപത്തഞ്ചോളം തോ​ണി​ക​ളാ​യി​രു​ന്നു സ​ർ​വീ​സ് ന​ട​ത്തി​യി​രു​ന്ന​ത്. അ​ന്ത​ർ സം​സ്ഥാ​ന യാ​ത്ര​ക​ൾ​ക്ക് കേ​ന്ദ്ര സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​കി​യി​ട്ടും തോ​ണി​സ​ർ​വീ​സ് ആ​രം​ഭി​ക്കാ​ൻ അ​ധി​കൃ​ത​ർ അ​നു​മ​തി ന​ൽ​കി​യി​രു​ന്നി​ല്ല.
തു​ട​ർ​ന്ന് തോ​ണി​ക്കാ​ർ മു​ള്ള​ൻ​കൊ​ല്ലി, ബൈ​ര​ക്കു​പ്പ പ​ഞ്ചാ​യ​ത്തു​ക​ളി​ലും ഉ​ൾ​പ്പ​ടെ പ​രാ​തി ന​ൽ​കി​യ​തി​നെ തു​ട​ർ​ന്നാ​ണ് കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് തോ​ണി​സ​ർ​വീ​സ് പു​ന​രാ​രം​ഭി​ക്കാ​ൻ ന​ട​പ​ടി​യാ​യ​ത്. ഒ​രോ തോ​ണി​യി​ലും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ച് അ​ഞ്ച് യാ​ത്ര​ക്കാ​രെ ക​യ​റ്റാ​മെ​ന്നാ​ണ് നി​ർ​ദ്ദേ​ശം. മാ​ർ​ച്ച് 17നാ​യി​രു​ന്നു തോ​ണി​സ​ർ​വീ​സ് നി​ർ​ത്തി​വ​ച്ച​ത്. സ​ർ​വീ​സ് പു​ന​രാ​രം​ഭി​ച്ച​തോ​ടെ ബൈ​ര​ക്കു​പ്പ മ​ച്ചൂ​ർ പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള​വ​ർ​ക്ക് തൊ​ഴി​ലി​നും കൃ​ഷി​പ്പ​ണി​ക​ൾ​ക്കും മ​റ്റും പു​ൽ​പ്പ​ള്ളി മു​ള്ള​ൻ​കൊ​ല്ലി മേ​ഖ​ല​യി​ലേ​ക്ക് എ​ത്തു​ന്ന​തി​ന് എ​ളു​പ്പ​മാ​യി.