ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് രാ​ഹു​ൽ​ഗാ​ന്ധി​യു​ടെ അ​ഭി​ന​ന്ദ​നം
Wednesday, October 21, 2020 11:10 PM IST
മാ​ന​ന്ത​വാ​ടി: കോ​വി​ഡി​നെ​തി​രാ​യ പോ​രാ​ട്ട​ത്തി​ൽ അ​ണി​നി​ര​ന്ന ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് രാ​ഹു​ൽ​ഗാ​ന്ധി എം​പി​യു​ടെ അ​ഭി​ന​ന്ദ​നം.​ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ആ​ർ​ത്രോ​സ്കോ​പി​ക് സ​ർ​ജ​റി യൂ​ണി​റ്റും ഐ​സി​യു വെ​ന്‍റി​ലേ​റ്റ​റും ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​ദ്ദേ​ഹം ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രെ പ്ര​ശം​സി​ച്ച​ത്. കോ​വി​ഡ് മ​ഹാ​മാ​രി​ക്കെ​തി​രെ​യു​ള്ള കേ​ര​ള​ത്തി​ന്‍റെ പോ​രാ​ട്ടം മി​ക​ച്ച​താ​ണ്.​ഡോ​ക്ട​ർ​മാ​ർ അ​ട​ക്കം മു​ഴു​വ​ൻ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രും നി​സ്വാ​ർ​ത്ഥ​മാ​യ സേ​വ​ന​മാ​ണ് ന​ൽ​കു​ന്ന​തെ​ന്നും എം​പി പ​റ​ഞ്ഞു.
ഒ.​ആ​ർ.​കേ​ളു എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​കെ.​സി. വേ​ണു​ഗോ​പാ​ൽ എം​പി,ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ,ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ബി. ന​സീ​മ, വൈ​സ് പ്ര​സി​ഡ​ന്‍റ് എ. ​പ്ര​ഭാ​ക​ര​ൻ, മു​ൻ മ​ന്ത്രി പി.​കെ. ജ​യ​ല​ക്ഷ്മി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.
രാ​ഹു​ൽ​ഗാ​ന്ധി എം​പി​യു​ടെ പ്രാ​ദേ​ശി​ക വി​ക​സ​ന ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചാ​ണ് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ആ​ർ​ത്രോ​സ്കോ​പി​ക് സ​ർ​ജ​റി യൂ​ണി​റ്റും ഐ​സി​യു വെ​ന്‍റി​ലേ​റ്റ​റും സ്ഥാ​പി​ച്ച​ത്.​ആ​ർ​ത്രോ​സ്കോ​പി​ക് സ​ർ​ജ​റി യൂ​ണി​റ്റി​നു 26.5-ഉം ​ഐ​സി​യു വെ​ന്‍റി​ലേ​റ്റ​റി​നു 11.2-ഉം ​ല​ക്ഷം രൂ​പ​യാ​ണ് ചെ​ല​വി​ട്ട​ത്.