ഷോ​ക്കേ​റ്റു ച​രി​ഞ്ഞ കൊ​ന്പ​ന്‍റെ ജ​ഡം കു​ഴി​ച്ചു​മൂ​ടി​യ കേ​സി​ൽ മൂ​ന്നു പേ​ർ അ​റ​സ്റ്റി​ൽ
Tuesday, October 20, 2020 10:51 PM IST
ഗൂ​ഡ​ല്ലൂ​ർ: വൈ​ദ്യു​ത​വേ​ലി​യി​ൽ​നി​ന്നു ഷോ​ക്കേ​റ്റു ച​രി​ഞ്ഞ കൊ​ന്പ​ന്‍റെ ജ​ഡം വ​നാ​തി​ർ​ത്തി​യി​ലെ സ്വ​കാ​ര്യ​ഭൂ​മി​യി​ൽ ര​ഹ​സ്യ​മാ​യി കു​ഴി​ച്ചു​മൂ​ടി​യ കേ​സി​ൽ മൂ​ന്നു പേ​ർ അ​റ​സ്റ്റി​ൽ.
പെ​ന്ത​ട്ടി സ്വ​ദേ​ശി​ക​ളാ​യ വി​ഗ്നേ​ശ്വ​ര​ൻ(40), ഗോ​പാ​ല​കൃ​ഷ്ണ​ൻ(20), അ​ജി​ത്ത്കു​മാ​ർ(18) എ​ന്നി​വ​രെ​യാ​ണ് സീ​ഗൂ​ർ ഫോ​റ​സ്റ്റ് റേ​ഞ്ച് ഓ​ഫീ​സ​റും സം​ഘ​വും അ​റ​സ്റ്റു​ചെ​യ്ത​ത്. വ​നാ​തി​ർ​ത്തി​യി​ൽ പ​രി​ശോ​ധ​ന​യ്ക്കി​ടെ​യാ​ണ് ആ​ന​യു​ടെ ജ​ഡം സം​സ്ക​രി​ച്ച​തു വ​ന​പാ​ല​ക​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്.

അ​പേ​ക്ഷ ക്ഷ​ണി​ച്ചു

ക​ൽ​പ്പ​റ്റ: മീ​ന​ങ്ങാ​ടി ഗ​വ.​പോ​ളി​ടെ​ക്നി​ക് കോ​ള​ജി​ൽ ഹ്ര​സ്വ​കാ​ല തൊ​ഴി​ല​ധി​ഷ്ഠി​ത കോ​ഴ്സു​ക​ളാ​യ ഇ​ല​ക് ട്രി​ക്ക​ൽ വ​യ​റിം​ഗ് ആ​ൻ​ഡ് സ​ർ​വീ​സിം​ഗ്(10 മാ​സം), റെ​ഫ്രി​ജ​റേ​ഷ​ൻ ആ​ൻ​ഡ് എ​യ​ർ ക​ണ്ടീ​ഷ​ൻ(​ആ​റു മാ​സം) എ​ന്നി​വ​യ്ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​പേ​ക്ഷ​ക​ർ എ​സ്എ​സ്എ​ൽ​സി യോ​ഗ്യ​ത​യു​ള​ള​വ​രാ​യി​രി​ക്ക​ണം. ഫോ​ണ്‍: 04936 248100, 9744134901, 9847699720.