ചീ​ങ്ങേ​രി റോ​ക്ക് സാ​ഹ​സി​ക ടൂ​റി​സം പ​ദ്ധ​തി ഉ​ദ്ഘാ​ട​നം നാ​ളെ
Tuesday, October 20, 2020 10:51 PM IST
ക​ൽ​പ്പ​റ്റ: ചീ​ങ്ങേ​രി റോ​ക്ക് അ​ഡ്വ​ഞ്ച​ർ ടൂ​റി​സം പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം നാ​ളെ രാ​വി​ലെ 11നു ​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സിം​ഗി​ലൂ​ടെ നി​ർ​വ​ഹി​ക്കും. ടൂ​റി​സം, സ​ഹ​ക​ര​ണ മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സ​മു​ദ്ര​നി​ര​പ്പി​ൽ​നി​ന്നു ഏ​ക​ദേ​ശം 2,600 മീ​റ്റ​ർ ഉ​യ​ര​ത്തി​ലു​ള്ള ചി​ങ്ങേ​രി​മ​ല പ്ര​കൃ​തി​ര​മ​ണീ​യ​വും സാ​ഹ​സി​ക ടൂ​റി​സ​ത്തി​ന് ഏ​റെ സാ​ധ്യ​ത​ക​ൾ ഉ​ള്ള​തു​മാ​ണ്.
കാ​രാ​പ്പു​ഴ ഡാം, ​അ​ന്പു​കു​ത്തി​മ​ല, ചെ​ന്പ്ര​മ​ല എ​ന്നി​വ​യു​ടെ​യും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളു​ടെ​യും ദൃ​ശ്യ​ഭം​ഗി ചീ​ങ്ങേ​രി​മ​ല​യി​ൽ​നി​ന്നു ആ​സ്വ​ദി​ക്കാ​ൻ ക​ഴി​യും. സ​ഞ്ചാ​രി​ക​ളു​ടെ ശാ​രീ​രി​ക​ക്ഷ​മ​ത ആ​ധാ​ര​മാ​ക്കി വി​വി​ധ ത​ല​ങ്ങ​ളി​ൽ ക്ര​മീ​ക​രി​ച്ച ഗൈ​ഡ​ഡ് ട്ര​ക്കിം​ഗാ​ണ് ചീ​ങ്ങേ​രി​യി​ലെ പ്ര​ധാ​ന ആ​ക​ർ​ഷ​ണം. വ​ർ​ഷം മു​ഴു​വ​ൻ തു​റ​ന്നു​പ്ര​വ​ർ​ത്തി​ക്കു​ന്ന സാ​ഹ​സി​ക ട്ര​ക്കിം​ഗ് കേ​ന്ദ്ര​മാ​യി​രി​ക്കും ഇ​ത്. ചീ​ങ്ങേ​രി മ​ല​യു​ടെ അ​ടി​വാ​ര​ത്ത് 1.04 കോ​ടി രൂ​പ ചെ​ല​വി​ൽ സ​ഞ്ചാ​രി​ക​ൾ​ക്കു അ​ടി​സ്ഥാ​ന സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ട്.

നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ കൊ​ക്ക​യി​ലേ​ക്ക്
മ​റി​ഞ്ഞു ര​ണ്ടു
പേ​ർ​ക്കു പ​രി​ക്ക്

ഗൂ​ഡ​ല്ലൂ​ർ: കു​ന്നൂ​ർ-​മേ​ട്ടു​പാ​ള​യം ദേ​ശീ​യ​പാ​ത​യി​ലെ പ​ന്ത്ര​ണ്ടാം​വ​ള​വി​ൽ നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ കൊ​ക്ക​യി​ലേ​ക്കു മ​റി​ഞ്ഞു ര​ണ്ടു പേ​ർ​ക്കു പ​രി​ക്കേ​റ്റു. ക​രൂ​ർ സ്വ​ദേ​ശി​ക​ളാ​യ ഡ്രൈ​വ​ർ പ​ഴ​നി​സ്വാ​മി(48), യാ​ത്ര​ക്കാ​ര​ൻ ത​ങ്ക​രാ​ജ്(50)​എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ് അ​പ​ക​ടം. ഗൂ​ഡ​ല്ല​രി​ൽ​നി​ന്നു ക​രൂ​രി​ലേ​ക്കു പോ​കു​ക​യാ​യി​രു​ന്ന കാ​ർ 60 അ​ടി താ​ഴ്ച​യി​ലേ​ക്കാ​ണ് മ​റി​ഞ്ഞ​ത്.

നി​വേ​ദ​നം ന​ൽ​കി

ക​ൽ​പ്പ​റ്റ: എം​പ്ലോ​യീ​സ് പ്രൊ​വി​ഡ​ന്‍റ് ഫ​ണ്ട് പെ​ൻ​ഷ​ൻ പ​ദ്ധ​തി പ​രി​ഷ്ക​ര​ണ​ത്തി​നു ഇ​ട​പെ​ട​ണ​മെ​ന്നു അ​ഭ്യ​ർ​ഥി​ച്ചു പ്രൊ​വി​ഡ​ന്‍റ് ഫ​ണ്ട് പെ​ൻ​ഷ​നേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ എം.​വി. ശ്രേ​യാം​സ്കു​മാ​ർ എം​പി​ക്കു നി​വേ​ദ​നം ന​ൽ​കി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി. ​പ്ര​ഭാ​ക​ര​ൻ, സെ​ക്ര​ട്ട​റി എം. ​ബാ​ല​കൃ​ഷ്ണ​ൻ, ട്ര​ഷ​റ​ർ പി. ​അ​പ്പ​ൻ ന​ന്പ്യാ​ർ എ​ന്നി​വ​ർ പു​ളി​യാ​ർ​മ​ല​യി​ലെ വ​സ​തി​യി​ലെ​ത്തി​യാ​ണ് നി​വേ​ദ​നം ന​ൽ​കി​യ​ത്.