ക​ർ​ഷ​ക​ർ​ക്ക് എം​ബ്ലം വ​യ്ക്കാ​നു​ള്ള അ​വ​കാ​ശം വേ​ണം: കാ​ർ​ഷി​ക പു​രോ​ഗ​മ​ന സ​മി​തി
Monday, October 19, 2020 11:54 PM IST
ക​ൽ​പ്പ​റ്റ: ക​ർ​ഷ​ക​രെ തീ​ർ​ത്തും അ​വ​ഗ​ണി​ക്കു​ന്ന ഈ ​കാ​ല​ഘ​ട്ട​ത്തി​ൽ ക​ർ​ഷ​ക​ർ​ക്ക് അ​വ​രു​ടെ അം​ഗീ​കാ​ര​വു​മാ​യി ബ​ന്ധ​പെ​ട്ടു എം​ബ്ലം വ​യ്ക്കാ​നു​ള്ള അ​വ​കാ​ശം ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ ന​ൽ​ക​ണ​മെ​ന്ന് കാ​ർ​ഷി​ക പു​രോ​ഗ​മ​ന സ​മി​തി സം​സ്ഥാ​ന ഓ​ണ്‍​ലൈ​ൻ യോ​ഗ​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.
ഡോ​ക്ട​ർ​മാ​ർ​ക്കും വ​ക്കീ​ൽ​മാ​ർ​ക്കും എം​ബ്ലം വ​യ്ക്കാ​നു​ള്ള അ​ധി​കാ​ര​മു​ണ്ട്. എ​ന്നാ​ൽ എ​ല്ലാ മേ​ഖ​ല​യി​ലും ക​ർ​ഷ​ക​ർ തീ​ർ​ത്തും അ​വ​ഗ​ണി​ക്ക​പ്പെ​ടു​ക​യാ​ണ്.
2021 ജ​നു​വ​രി മു​ത​ൽ സം​സ്ഥാ​ന​ത്തു​ട​നീ​ളം ക​ർ​ഷ​ക​ർ ത​ങ്ങ​ളു​ടെ ചി​ഹ്നം ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി വ​യ​നാ​ട് ജി​ല്ല​യി​ൽ തു​ട​ക്കം കു​റി​ക്കു​വാ​നും യോ​ഗം തീ​രു​മാ​നി​ച്ചു. ക​ർ​ഷ​ക​ർ ഏ​ത് ചി​ഹ്ന​മാ​ണ് ഉ​പ​യോ​ഗി​ക്കേ​ണ്ട​ത് എ​ന്ന് അ​ടു​ത്ത സം​സ്ഥാ​ന സ​മി​തി യോ​ഗം തീ​രു​മാ​ന​മെ​ടു​ക്കും.
ക​ർ​ഷ​ക​രു​ടെ പെ​ൻ​ഷ​ൻ പ​തി​നാ​യി​രം രൂ​പ​യാ​യി വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
ഈ ​വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​സ്ഥാ​ന​ത്തെ ര​ണ്ടു​മേ​ഖ​ല​ക​ളി​ലാ​യി മ​ല​പ്പു​റ​ത്തും എ​റ​ണാ​കു​ള​ത്തും നേ​തൃ​യോ​ഗ​ങ്ങ​ൾ ന​വം​ബ​ർ പ​തി​ന​ഞ്ചി​നു​ള്ളി​ൽ ന​ട​ത്തും. എ​ല്ലാ ജി​ല്ല​ക​ളി​ലും നേ​തൃ ക​ണ്‍​വ​ൻ​ഷ​നു​ക​ൾ ഡി​സം​ബ​റി​നു​ള്ളി​ൽ പൂ​ർ​ത്തീ​ക​രി​ക്കും.
ഓ​ണ്‍​ലൈ​ൻ യോ​ഗ​ത്തി​ൽ സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ പി.​എം. ജോ​യ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ണ്‍​വീ​ന​ർ ബേ​ബി കു​ര്യ​ൻ, എ​ട​പ്പ​റ്റ അ​ഷ​റ​ഫ്, വി.​എം. വ​ർ​ഗീ​സ്, ക​രി​പ്പാ​ലി അ​ഷ​റ​ഫ്, ഡോ.​പി. ല​ക്ഷ്മ​ണ​ൻ, ടിം​ബ​ർ മു​ഹ​മ്മ​ദ്, താ​ജു​ദ്ദീ​ൻ കാ​ട്ടൂ​ർ, കെ.​പി. യൂ​സ​ഫ് ഹാ​ജി, ജ​യ​ൻ പ്ര​ഭാ​ക​ർ, അ​ന​ന്ത​പു​രി ഉ​ണ്ണി​കൃ​ഷ്ണ​ൻ, ബാ​ബു, മോ​ഹ​ന​ച​ന്ദ്ര​ൻ, ജൂ​ലി തോ​മ​സ്, അ​ശോ​ക​ൻ ഗു​രു​വാ​യൂ​ർ, ബി​ജു പാ​ല​ട്ടി, സി.​കെ. മാ​ട​ന്പി, ജ​യ​കൃ​ഷ്ണ​ൻ പ​ട​നാ​യ​ക​ത്ത്, ടി.​കെ. ഉ​മ്മ​ർ, കെ. ​ജ​നാ​ർ​ദ്ദ​ന​ൻ വ​ള​ഞ്ചേ​രി, പി.​ഒ. ജേ​ക്ക​ബ് തു​ട​ങ്ങി​യ​വ​ർ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു.