ലൈ​ഫ് ഭ​വ​ന പ​ദ്ധ​തി: 57 വീടുകളു​ടെ താ​ക്കോ​ൽ​ദാ​നം നി​ർ​വ​ഹി​ച്ചു
Monday, October 19, 2020 11:53 PM IST
ക​ൽ​പ്പ​റ്റ: നെ​ൻ​മേ​നി ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ലൈ​ഫ് ഭ​വ​ന പ​ദ്ധ​തി പ്ര​കാ​രം പൂ​ർ​ത്തി​യാ​ക്കി​യ 57 ഭ​വ​ന​ങ്ങ​ളു​ടെ താ​ക്കോ​ൽ​ദാ​നം ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​അ​ദീ​ല അ​ബ്ദു​ള്ള നി​ർ​വ​ഹി​ച്ചു. ലൈ​ഫ് സ​ന്പൂ​ർ​ണ ഭ​വ​ന പ​ദ്ധ​തി​യു​ടെ മൂ​ന്നാം ഘ​ട്ട​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് ഭൂ​ര​ഹി​ത​രാ​യ ഭ​വ​ന ര​ഹി​ത​ർ​ക്കു​ള്ള വീ​ടു​ക​ൾ പൂ​ർ​ത്തി​യാ​യ​ത്. മ​ഞ്ഞാ​ടി​യി​ൽ 44 ഭ​വ​ന​ങ്ങ​ളും ചീ​രാ​ൽ വെ​ണ്ടോ​ലി​ൽ 13 ഭ​വ​ന​ങ്ങ​ളു​മാ​ണ് നി​ർ​മി​ച്ച​ത്. മൂ​ന്ന് കോ​ടി 18 ല​ക്ഷം രൂ​പ പ​ദ്ധ​തി​ക്കാ​യി ചെ​ല​വി​ട്ടു. മ​ഞ്ഞാ​ടി​യി​ൽ ഒ​രാ​ൾ​ക്ക് 3.2 സെ​ന്‍റ് സ്ഥ​ല​വും ചീ​രാ​ൽ വെ​ണ്ടോ​ലി​ൽ 3.07 സെ​ന്‍റ് സ്ഥ​ല​വു​മാ​ണ് ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് വാ​ങ്ങി ന​ൽ​കി​യ​ത്. ഗു​ണ​ഭോ​ക്താ​ക്ക​ൾ നേ​രി​ട്ടാ​ണ് ഭ​വ​ന​ങ്ങ​ളു​ടെ പ്ര​വൃ​ത്തി പൂ​ർ​ത്തീ​ക​രി​ച്ച​ത്.
ച​ട​ങ്ങി​ൽ നെ​ന്മേ​നി പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് മേ​രി ടീ​ച്ച​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഭ​ര​ണ സ​മി​തി അം​ഗ​ങ്ങ​ളാ​യ എം.​എം. ജോ​ർ​ജ്, സ​ര​ള ഉ​ണ്ണി​കൃ​ഷ്ണ​ൻ, രാ​ജ​ഗോ​പാ​ൽ, കെ.​സി.​കെ. ത​ങ്ങ​ൾ, ലൈ​ഫ് മി​ഷ​ൻ ജി​ല്ലാ കോ​ർ​ഡി​നേ​റ്റ​ർ സി​ബി വ​ർ​ഗീ​സ്, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി വി​നോ​ദ് കു​മാ​ർ, മ​റ്റ് ജ​ന പ്ര​തി​നി​ധി​ക​ൾ, വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.