ആ​ദി​വാ​സി സ്ത്രീ​യു​ടെ ദു​രൂ​ഹ മ​ര​ണം: പ്ര​തി​ഷേ​ധി​ച്ച മു​ൻമ​ന്ത്രി ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പേ​ർ​ക്കെ​തി​രെ കേ​സ്
Monday, October 19, 2020 11:53 PM IST
മാ​ന​ന്ത​വാ​ടി: കു​റ​ക്ക​ൻ​മൂ​ല ക​ള​പ്പു​ര ഉൗ​രി​ലെ ആ​ദി​വാ​സി സ്ത്രീ ​ശോ​ഭ​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ത്തി​യ ഡി​വൈ​എ​സ്പി ഓ​ഫീ​സ് മാ​ർ​ച്ചി​ന്‍റെ പേ​രി​ൽ മു​ൻ മ​ന്ത്രി​യും എ​ഐ​സി​സി അം​ഗ​വു​മാ​യ പി.​കെ. ജ​യ​ല​ക്ഷ് മി ഉ​ൾ​പ്പ​ടെ നി​ര​വ​ധി​പേ​ർ​ക്കെ​തി​രെ കേ​സ്. സ​മ​ര സ​ഹാ​യ സ​മി​തി യു​ടെ ഭാ​ര​വാ​ഹി​ക​ളാ​യ സെ​യ്തു കു​ടു​വ, പി.​പി ഷാ​ന്‍റോലാ​ൽ, മു​ജീ​ബ് റ​ഹ്മാ​ൻ, എ.​എ​ൻ സ​ലിം കു​മാ​ർ ആ​ക്ഷ​ണ്‍ കൗ​ണ്‍​സി​ൽ ഭാ​ര​വാ​ഹി​ക​ളാ​യ ജേ​ക്ക​ബ് സെ​ബാ​സ്റ്റ്യ​ൻ ഉ​ർ​പ്പെ​ടെ പ​ത്തോ​ളം പേ​ർ​ക്കെ​തി​രെ​യാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. ശോ​ഭ​യു​ടെ മ​ര​ണ​ത്തി​ന് ഉ​ത്ത​ര​വാ​ദി​ക​ളാ​യ​വ​രെ ക​ണ്ടെ​ത്താ​ൻ ക​ഴി​യാ​ത്ത പോ​ലീ​സ് കു​റ്റ​വാ​ളി​ക​ളെ സം​ര​ക്ഷി​ക്കു​ക​യും സ​മ​രം ചെ​യ്യു​ന്ന​വ​രെ അ​ടി​ച്ച​മ​ർ​ത്താ​നു​മാ​ണ് ശ്ര​മി​ക്കു​ന്ന​ത് എ​ന്ന് ഉൗ​ര് സ​മി​തി ക​ണ്‍​വീ​ന​ർ കെ.​ജെ. സി​ന്ധു ആ​രോ​പി​ച്ചു.

ഉൗ​രു​സ​മി​തി​യു​ടെ ര​ണ്ടാം​ഘ​ട്ട സ​മ​രം തു​ട​രു​ന്നു
മാ​ന​ന്ത​വാ​ടി: കു​റു​ക്ക​ൻ​മൂ​ല ക​ള​പ്പു​ര കോ​ള​നി​യി​ലെ ശോ​ഭ​യു​ടെ മ​ര​ണ​ത്തി​ലെ ദു​രൂ​ഹ​ത അ​ക​റ്റ​ണ​മെ​ന്നു ആ​വ​ശ്യ​പ്പെ​ട്ടു ഉൗ​രു സ​മി​തി ആ​രം​ഭി​ച്ച ര​ണ്ടാം​ഘ​ട്ടം സ​മ​രം തു​ട​രു​ന്നു.​കോ​ള​നി മു​റ്റ​ത്തു കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു ക​ഴി​ഞ്ഞ 11നു ​ആ​രം​ഭി​ച്ച സ​മ​ര​മാ​ണ് തു​ട​രു​ന്ന​ത്.​ശോ​ഭ​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സ് തേ​ച്ചു​മാ​യ്ച്ചു​ക​ള​യാ​ൻ നീ​ക്കം ന​ട​ക്കു​ന്ന​താ​യി ഉൗ​രു​സ​മി​തി ക​ണ്‍​വീ​ന​ർ കെ.​ജെ.​സി​ന്ധു ആ​രോ​പി​ച്ചു.​ശോ​ഭ​യു​ടെ മ​ര​ണ​ത്തി​നു ഉ​ത്ത​ര​വാ​ദി​ക​ളെ നി​യ​മ​ത്തി​നു മു​ന്നി​ൽ കൊ​ണ്ടു​വ​രു​ന്ന​തി​നു ജ​ന​കീ​യ പ്ര​സ്ഥാ​ന​ങ്ങ​ൾ സ​ജീ​വ​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നു അ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

കൈത്താങ്ങ് പദ്ധതിയുടെ ഭാഗമായി
ടി​വി ന​ൽ​കി
പു​ൽ​പ്പ​ള്ളി: സ​ഹോ​ദ​ര​ങ്ങ​ൾ​ക്ക് ഒ​രു കൈ​ത്താ​ങ്ങ് എ​ന്ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഡോ.​സ​തീ​ഷ് നാ​യി​ക്കി​ന്‍റെ നേ​ത്യ​ത്യ​ത്തി​ൽ 1992ലെ ​മൈ​സൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ പൂ​ർ​വ വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ഗ്രാ​മീ​ണ മേ​ഖ​ല​യി​ൽ ഓ​ണ്‍​ലൈ​ൻ പ​ഠ​ന​ത്തി​ന് സൗ​ക​ര്യ​മി​ല്ലാ​ത്ത വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ടി​വി ക​ൾ ന​ൽ​കി.
പു​ൽ​പ്പ​ള്ളി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ബാ​ബു ന​ന്പു​ടാ​കം, വി.​ആ​ർ. സ​തീ​ഷ് എ​ന്നി​വ​ർ നി​ർ​ധ​ന കു​ടും​ബ​ങ്ങ​ൾ​ക്കു​ള്ള ടി​വി​ക​ൾ കൈ​മാ​റി. ജി​ല്ല​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലെ ഓ​ണ്‍​ലൈ​ൻ പ​ഠ​ന​ത്തി​ന് സൗ​ക​ര്യ​മി​ല്ലാ​ത്ത വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കാ​ണ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ടി​വി ക​ൾ കൈ​മാ​റി​യ​ത്.