ത​സ്തി​ക​ക​ൾ ന​ഷ്ട​പ്പെ​ടു​ത്തി​യ​ത് സ​ർ​ക്കാ​രി​ന്‍റെ പി​ടി​പ്പു​കേ​ട്: എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ
Sunday, October 18, 2020 11:02 PM IST
ക​ൽ​പ്പ​റ്റ: മ​ണ്ണ് സം​ര​ക്ഷ​ണ വ​കു​പ്പി​ലെ ക​ബ​നി പ്രോ​ജ​ക്ടി​നു കീ​ഴി​ൽ വ​യ​നാ​ട് ജി​ല്ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​റ് ഓ​ഫീ​സു​ക​ളും 104 ത​സ്തി​ക​ക​ളും ന​ഷ്ട​പ്പെ​ട്ട​ത് സ​ർ​ക്കാ​രി​ന്‍റെ ക​ഴി​വു​കേ​ടു മൂ​ല​മാ​ണെ​ന്ന് കേ​ര​ള എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി ആ​രോ​പി​ച്ചു.
വ​യ​നാ​ട് ജി​ല്ല​യി​ലെ ചെ​റു​കി​ട ക​ർ​ഷ​ക​ർ​ക്ക് ഉ​പ​കാ​ര​പ്ര​ദ​മാ​കേ​ണ്ട ഒ​ട്ട​ന​വ​ധി പ​ദ്ധ​തി​ക​ൾ ന​ട​പ്പാക്കാ​ൻ സ​ഹാ​യ​ക​മാ​കേ​ണ്ട വ​കു​പ്പി​ലെ ത​സ്തി​ക​ക​ളാ​ണ് ന​ഷ്ട​പ്പെ​ടു​ന്ന​ത് എ​ന്ന​ത് വി​ഷ​യ​ത്തി​ന്‍റെ ഗൗ​ര​വം വ​ർ​ധി​പ്പി​ക്കു​ന്നു. വ​യ​നാ​ട് പാ​ക്കേ​ജ് പോ​ലു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് വാ​ഗ്ദാ​ന​ങ്ങ​ൾ ന​ട​പ്പാക്കാ​തെ ക​ർ​ഷ​ക​രെ വ​ഞ്ചി​ക്കു​ക​യാ​ണ് ഇ​ട​തു സ​ർ​ക്കാ​ർ ചെ​യ്ത​ത്.
2017 ​ൽ കേ​ന്ദ്ര സ​ർ​ക്കാ​രി​ൽ നി​ന്ന് അ​റി​യി​പ്പു ല​ഭി​ച്ചി​ട്ടും യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കാ​തെ സ​ർ​ക്കാ​രും വ​കു​പ്പ് അ​ധി​കാ​രി​ക​ളും ചേ​ർ​ന്ന് ജീ​വ​ന​ക്കാ​രെ പെ​രു​വ​ഴി​യി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്. 2020 ഏ​പ്രി​ൽ മു​ത​ൽ ശ​ന്പ​ള വി​ത​ര​ണ​വും ത​ട​സ​പെ​ട്ട​തോ​ടെ ജീ​വ​ന​ക്കാ​ർ​ക്ക് കോ​ട​തി​യെ സ​മീ​പി​ക്കേ​ണ്ടി വ​ന്നു.
ക​ബ​നി പ്രോജ​ക്ട് തു​ട​രാ​നാ​വി​ല്ലെ​ന്നും പു​തി​യ പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ച്ച് ജീ​വ​ന​ക്കാ​രെ നി​ല​നി​ർ​ത്തു​ന്ന​ത് അ​ധി​ക സാ​ന്പ​ത്തി​ക ബാ​ധ്യ​ത വ​രു​ത്തി വ​യ്ക്കു​മെ​ന്നു​മു​ള്ള ന്യാ​യ​ങ്ങ​ൾ നി​ര​ത്തി വ​ഞ്ച​നാ​പ​ര​മാ​യ നി​ല​പാ​ടാ​ണ് സ​ർ​ക്കാ​ർ കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച​ത്.
ഇ​ല്ലാ​ത്ത ത​സ്തി​ക​ക​ളി​ലും പി​ൻ വാ​തി​ലി​ലൂ​ടെ​യും നി​യ​മ​ന​ങ്ങ​ൾ നേ​ടി​യ സ്വ​ന്ത​ക്കാ​രെ സ്ഥി​ര​പ്പെ​ടു​ത്താ​ൻ ഉ​ത്ത​ര​വി​റ​ക്കി​യ സ​ർ​ക്കാ​രാ​ണ് പി​എ​സ്‌​സി വ​ഴി പ​രീ​ക്ഷ​യെ​ഴു​തി ജോ​ലി​യി​ൽ ക​യ​റി​യ ജീ​വ​ന​ക്കാ​രെ പ​രി​ഹ​സി​ക്കു​ന്ന​ത്.
ന​വം​ബ​ർ ആ​ദ്യ​വാ​ര​ത്തി​ൽ ത​ന്നെ ര​ണ്ടുമാ​സ​ത്തെ ശ​ന്പ​ളം വി​ത​ര​ണം ചെ​യ്യാ​നും നി​ല​വി​ലു​ള്ള ഒ​ഴി​വു​ക​ളി​ൽ ജീ​വ​ന​ക്കാ​രെ പു​ന​ർ നി​യ​മി​ക്കാ​നും കോ​ട​തി ഉ​ത്ത​ര​വ് വ​ന്ന​ത് ഏ​റെ ആ​ശ്വാ​സ​മാ​യി​ട്ടു​ണ്ട്. എ​ന്നാ​ൽ വ​നി​ത​ക​ളും വി​ക​ലാം​ഗ​രും ഉ​ൾ​പ്പെ​ടെ​യു​ള്ള ജീ​വ​ന​ക്കാ​രെ എ​ങ്ങ​നെ പു​ന​ർ​വി​ന്യ​സി​പ്പി​ക്കു​മെ​ന്ന​ത് അ​വ​രെ ആ​ശ​ങ്ക​യി​ലാ​ക്കു​ന്നു​ണ്ട്.
കോ​ട​തി വി​ധി എ​ത്ര​യും പെ​ട്ടെ​ന്ന് ന​ട​പ്പി​ലാ​ക്കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണം. കോ​ട​തി വി​ധി ന​ട​പ്പി​ലാ​ക്കു​ന്ന​ത് വൈ​കി​പ്പി​ച്ചാ​ൽ പ്ര​ക്ഷോ​ഭ പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നോ​ട്ട് പോ​കു​മെ​ന്ന് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മോ​ബി​ഷ് പി. ​തോ​മ​സ്, സെ​ക്ര​ട്ട​റി കെ.​എ. മു​ജീ​ബ്, ട്ര​ഷ​റ​ർ കെ.​ടി. ഷാ​ജി എ​ന്നി​വ​ർ അ​റി​യി​ച്ചു.