ഫാ​മി​ൽ ക​യ​റിയ ക​ടു​വ ര​ണ്ടു പ​ന്നി​ക​ളെ കൊ​ന്നു
Saturday, October 17, 2020 12:28 AM IST
സു​ൽ​ത്താ​ൻ​ബ​ത്തേ​രി:​വാ​കേ​രി ര​ണ്ടാം ന​ന്പ​റി​ലെ പു​ന്ന​മ​റ്റ​ത്തി​ൽ പ്ര​ദീ​പി​ന്‍റെ ഫാ​മി​ൽ ഇ​ന്ന​ലെ പു​ല​ർ​ച്ചെ ക​യ​റി​യ ക​ടു​വ ര​ണ്ടു പ​ന്നി​ക​ളെ കൊ​ന്നു.​ചി​ത​റി​യോ​ടി​യ പ​ന്നി​ക​ൾ ഫാ​മി​നു പു​റ​ത്തു നി​ൽ​ക്കു​ന്ന​തു​ക​ണ്ട​പ്പോ​ഴാ​ണ് വീ​ട്ടു​കാ​ർ സം​ഭ​വം അ​റി​ഞ്ഞ​ത്.​ പ​ന്നി​ക​ളി​ൽ ഒ​ന്നി​നെ ക​ടു​വ പൂ​ർ​ണ​മാ​യും തി​ന്നു.​വ​ന​പാ​ല​ക​രു​ടെ പ​രി​ശോ​ധ​ന​യി​ൽ പ​ന്നി​ക​ളെ കൊ​ന്ന​തു ക​ടു​വ​യാ​ണെ​ന്നു സ്ഥി​രീ​ക​രി​ച്ചു.​നി​രീ​ക്ഷ​ണ​ത്തി​നു കാ​മ​റ​ക​ൾ സ്ഥാ​പി​ച്ചു.​ആ​ദ്യ​മാ​യാ​ണ് ഫാ​മി​ൽ ക​ടു​വ ഇ​റ​ങ്ങു​ന്ന​തെ​ന്നു പ്ര​ദീ​പ് പ​റ​ഞ്ഞു.10 വ​ർ​ഷ​മാ​യി ന​ട​ത്തി​വ​രു​ന്ന​താ​ണ് ഫാം.

ഹാ​ഷി​ഷ് ഓ​യി​ലും
പാ​ൻ​മ​സാ​ല​യു​മാ​യി യു​വാ​ക്ക​ൾ പി​ടി​യി​ൽ
മാ​ന​ന്ത​വാ​ടി: തോ​ൽ​പ്പെ​ട്ടി ചെ​ക്പോ​സ്റ്റി​ൽ എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​ന്ന​ലെ രാ​വി​ലെ ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ൽ 28 ഗ്രാം ​ഹാ​ഷി​ഷ് ഓ​യി​ലും 1,330 പാ​യ്ക്ക​റ്റ് പാ​ൻ​മ​സാ​ല​യു​മാ​യി ര​ണ്ടു യു​വാ​ക്ക​ൾ പി​ടി​യി​ലാ​യി.​കോ​ഴി​ക്കോ​ട് പി​ലാ​ക്ക​ണ്ടി നൈ​നാ​ൻ വ​ള​പ്പി​ൽ കെ.​വി. ഷ​ർ​ഷാ​ദ്(28),ക​ല്ല​റ​ക്ക​ണ്ടി തു​ലാ​മു​റ്റം​പ​റ​ന്പ് ഷാ​ഹു​ൽ​ഹ​മീ​ദ്(29)​എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.​ഇ​വ​ർ സ​ഞ്ച​രി​ച്ച കാ​റി​ൽ എ​ക്സൈ​സ് റേ​ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ ടി. ​ഷ​റ​ഫു​ദ്ദീ​ൻ,സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ വി. ​അ​നൂ​പ്, ഒ. ​ഷെ​ഫീ​ക്ക്,പി. ​വി​ജേ​ഷ്കു​മാ​ർ,കെ. ​ഹാ​ഷിം,ഇ. ​സാ​ലിം എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഹാ​ഷി​ഷും പാ​ൻ ഉ​ത്പ​ന്ന​ങ്ങ​ളും ക​ണ്ടെ​ത്തി​യ​ത്.​പ്ര​തി​ക​ൾ സ​ഞ്ച​രി​ച്ച കാ​ർ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

സ​ഞ്ച​രി​ക്കു​ന്ന മൃ​ഗാ​ശു​പ​ത്രി
ക​ൽ​പ്പ​റ്റ:​പ​ന​മ​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ന​ട​പ്പി​ലാ​ക്കു​ന്ന സ​ഞ്ച​രി​ക്കു​ന്ന മൃ​ഗാ​ശു​പ​ത്രി​യു​ടെ സേ​വ​നം പ​ന​മ​രം പ​ഞ്ചാ​യ​ത്തി​ലെ ക്ഷീ​ര​ക​ർ​ഷ​ക​ർ​ക്ക് 19 മു​ത​ൽ 23 വ​രെ ല​ഭി​ക്കും.​സേ​വ​നം ആ​വ​ശ്യ​മു​ള​ള​വ​ർ ക്ഷീ​ര​സം​ഘ​ങ്ങ​ൾ മു​ഖേ​ന ഡ്യൂ​ട്ടി ഡോ​ക്ട​റു​മാ​യി ബ​ന്ധ​പ്പെ​ട​ണം.​ഫോ​ണ്‍:9495478744, 9074520868.