നി​ർ​മാ​ണ​ത്തി​ലി​രുന്ന വീ​ട്ടി​ൽനി​ന്ന് നാ​ല് ട​ണ്‍ റേ​ഷ​ന​രി പി​ടി​കൂ​ടി
Tuesday, September 29, 2020 11:57 PM IST
മാ​ന​ന്ത​വാ​ടി: നി​ർ​മാ​ണ​ത്തി​ലി​രു​ന്ന സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ വീ​ട്ടി​ൽ സൂ​ക്ഷി​ച്ച റേ​ഷ​ന​രി പൊ​തു​പ്ര​വ​ർ​ത്ത​ക​രും പ്രാ​ദേ​ശി​ക ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക​ളും ചേ​ർ​ന്ന് പി​ടി​കൂ​ടി. ദ്വാ​ര​ക​യി​ലെ റേ​ഷ​ൻ ക​ട​ന​ട​ത്തി​പ്പു​കാ​ര​നാ​യ കെ​ല്ലൂ​ർ കെ. ​നി​സാ​റി​ന്‍റെ നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന വീ​ട്ടി​നു​ള്ളി​ൽ നി​ന്നാ​ണ് എ​ഴു​പ​തി​ല​ധി​കം ചാ​ക്കു​ക​ളി​ലാ​യി സൂ​ക്ഷി​ച്ച നാ​ല് ട​ണ്ണോ​ളം റേ​ഷ​ന​രി​യും മു​ഹ​ന്നി​ദ് എ​ന്ന സ്വ​കാ​ര്യ ക​ന്പ​നി​പ്പേ​രി​ലു​ള്ള ചാ​ക്കു​ക​ളി​ലേ​ക്ക് മാ​റ്റി​നി​റ​ച്ച നൂ​റി​ല​ധി​കം ചാ​ക്ക് അ​രി​യും ക​ണ്ടെ​ത്തി​യ​ത്.
ഗോ​ഡൗ​ണി​ൽ നി​ന്നും അ​രി ഇ​വി​ടെ​യെ​ത്തി​ച്ച് സ്വ​കാ​ര്യ ക​ന്പ​നി ചാ​ക്കി​ലേ​ക്ക് മാ​റ്റി നി​റ​ച്ച് പൊ​തു​വി​പ​ണി​യി​ൽ വി​ൽ​പ്പ​ന ന​ട​ത്താ​നു​ള്ള നീ​ക്ക​മാ​ണെ​ന്നാ​ണ് സൂ​ച​ന. ര​ഹ​സ്യ വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് കെ​ല്ലൂ​ർ മൊ​ക്ക​ത്തു​ള്ള സി​വി​ൽ സ​പ്ലൈ​സ് ഗോ​ഡൗ​ണി​ൽ നി​ന്നും റേ​ഷ​ൻ ക​ട​യി​ലേ​ക്ക് കൊ​ണ്ടു​പോ​യ അ​രി​യെ പി​ന്തു​ട​ർ​ന്ന പ്രാ​ദേ​ശി​ക ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക​ളും പൊ​തു​പ്ര​വ​ർ​ത്ത​ക​രു​മാ​ണ് ഇ​ന്ന​ലെ രാ​വി​ലെ വ​ൻ റേ​ഷ​ന​രി ത​ട്ടി​പ്പ് ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന് സി​വി​ൽ സ​പ്ലൈ​സ് വ​കു​പ്പി​നെ​യും പോ​ലീ​സി​നെ​യും വി​വ​ര​മ​റി​യി​ച്ചു.
ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഒ​ത്താ​ശ​യോ​ടെ​യാ​ണ് ക​രി​ഞ്ച​ന്ത​യെ​ന്നാ​രോ​പി​ച്ച് നാ​ട്ടു​കാ​ർ ഏ​റെ സ​മ​യം സി​വി​ൽ സ​പ്ലൈ​സ് ഗോ​ഡൗ​ണി​ൽ പ്ര​തി​ഷേ​ധി​ച്ചു. പ്ര​തി​ഷേ​ധ​ക്കാ​രു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​ക്കൊ​ടു​വി​ലാ​ണ് ഡി​എ​സ്ഒ പി. ​ഉ​സ്മാ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം രാ​ത്രി​യോ​ടെ പി​ടി​കൂ​ടി​യ അ​രി​യു​ടെ ക​ണ​ക്കെ​ടു​ത്ത് ഗോ​ഡൗ​ണി​ലേ​ക്ക് മാ​റ്റി​യ​ത്.