ഫു​ട്ബാ​ൾ ക​ളി​ക്കു​ന്ന​തി​നി​ടെ യു​വാ​വ് കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു
Tuesday, September 29, 2020 9:57 PM IST
പാ​ണ്ടി​ക്കാ​ട്: ഗ്രൗ​ണ്ടി​ൽ ഫു​ട്ബാ​ൾ ക​ളി​ക്കു​ന്ന​തി​നി​ടെ യു​വാ​വ് കു​ഴ​ഞ്ഞ് വീ​ണ് മ​രി​ച്ചു. കി​ഴ​ക്കേ പ​ണ്ടി​ക്കാ​ട് കു​റ്റി​പ്പു​ളി​യി​ലെ ക​രു​വ​ത്തി​ൽ സു​ലൈ​മാ​ന്‍റെ മ​ക​ൻ ഷ​റ​ഫു​ദ്ദീ​ൻ (29) ആ​ണ് മ​രി​ച്ച​ത്.

തി​ങ്ക​ളാ​ഴ്ച്ച രാ​ത്രി ഒ​റ​വും പു​റ​ത്തു​ള്ള ട​ർ​ഫ് ഗ്രൗ​ണ്ടി​ൽ ക​ളി​ക്കു​ന്ന​തി​നി​ടെ കു​ഴ​ഞ്ഞ് വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ൻ സു​ഹൃ​ത്തു​ക്ക​ൾ ചേ​ർ​ന്ന് പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഭാ​ര്യ: ഷി​ബി​ല. സ​ഹോ​ദ​ര​ങ്ങ​ൾ: സാ​ജി​ദ്, സ​ഫ്വാ​ൻ.