മാ​ന​ന്ത​വാ​ടി അ​സി​സ്റ്റ​ന്‍റ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സി​ന് മു​ന്നി​ൽ ധ​ർ​ണ ഇ​ന്ന്
Monday, September 28, 2020 11:53 PM IST
മാ​ന​ന്ത​വാ​ടി: കേ​ര​ളാ സ്റ്റേ​റ്റ് കോ​ഓ​പ്പ​റേ​റ്റീ​വ് എം​പ്ലോ​യീ​സ് ഫ്ര​ണ്ട് മാ​ന​ന്ത​വാ​ടി താ​ലൂ​ക്ക് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു​കൊ​ണ്ട് ഇ​ന്ന് മാ​ന​ന്ത​വാ​ടി അ​സി​സ്റ്റ​ന്‍റ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സി​ന് മു​ന്നി​ൽ പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തും. കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. ജ​യ​ല​ക്ഷ്മി ഉ​ദ്ഘാ​ട​നം ചെ​യ്യും.
സ​ഹ​ക​ര​ണ​മേ​ഖ​ല​യി​ലെ പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കു​ക, കോ​വി​ഡ്-19 മ​ഹാ​മാ​രി​കാ​ല​ഘ​ട്ട​ത്തി​ൽ സ​ഹ​ക​ര​ണ സം​ഘം ജീ​വ​ന​ക്കാ​രോ​ടു​ള്ള ഗ​വ​ണ്‍​മെ​ന്‍റി​ന്‍റെ അ​വ​ഗ​ണ​ന അ​വ​സാ​നി​പ്പി​ക്കു​ക. ക​ള​ക്ഷ​ൻ ഏ​ജ​ന്‍റു​മാ​രു​ടെ​യും അ​പ്ര​യി​സ​ർ​മാ​രു​ടെ​യും അ​ടി​യ​ന്ത​ര ആ​വ​ശ്യ​ങ്ങ​ൾ അം​ഗീ​ക​രി​ക്കു​ക. ര​ണ്ടും നാ​ലും ശ​നി​യാ​ഴ്ച​ക​ളി​ലെ അ​വ​ധി പ്രാ​ഥ​ർ​മി​ക സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ൾ​ക്കും ബാ​ധ​ക​മാ​ക്കു​ക. ക്ഷീ​ര മേ​ഖ​ല​യി​ലെ ജീ​വ​ന​ക്കാ​ർ​ക്ക് ഇ​ൻ​ഷ്വ​റ​ൻ​സ് പ​രി​ര​ക്ഷ ഏ​ർ​പ്പെ​ടു​ത്തു​ക. ക്ഷാ​മ​ബ​ത്ത കു​ടി​ശി​ക അ​നു​വ​ദി​ക്കു​ക.
വ​നി​ത സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ൾ​ക്ക് ക്ലാ​സി​ഫി​ക്കേ​ഷ​നും സ്റ്റാ​ഫും പാ​റ്റേ​ണും അ​നു​വ​ദി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് മാ​ന​ന്ത​വാ​ടി താ​ലൂ​ക്ക് കോ​ഓ​പ്പ​റേ​റ്റീ​വ് എം​പ്ലോ​യീ​സ് ഫ്ര​ണ്ട് ധ​ർ​ണ​ ന​ടു​ത്തു​ന്ന​ത്.