കോ​വി​ഡ് പ്ര​തി​രോ​ധം: എ​ൻ​എ​സ്എ​സ് പു​ൽ​പ്പ​ള്ളി ക്ല​സ്റ്റ​ർ കി​ട​ക്ക​വി​രി​ക​ളും മു​ഖാ​വ​ര​ണ​ങ്ങ​ളും ന​ൽ​കി
Friday, September 25, 2020 11:20 PM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി:​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം ​പു​ൽ​പ്പ​ള്ളി ക്ല​സ്റ്റ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സെ​ന്‍റ് മേ​രീ​സ് കോ​ള​ജി​ലെ കോ​വി​ഡ് ഫ​സ്റ്റ് ലൈൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റി​നു 43 കി​ട​ക്ക​വി​രി​ക​ളും 200 മു​ഖാ​വ​ര​ണ​ങ്ങ​ളും ന​ൽ​കി.​മു​ൻ​സി​പ്പ​ൽ വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സി.​കെ. സ​ഹ​ദേ​വ​നു എ​ൻ​എ​സ്എ​സ് ജി​ല്ലാ ക​ണ്‍​വീ​ന​ർ കെ.​എ​സ്. ശ്യാ​ൽ വി​രി​ക​ളും മു​ഖാ​വ​ര​ണ​ങ്ങ​ളും കൈ​മാ​റി.​
മു​നി​സി​പ്പ​ൽ സെ​ക്ര​ട്ട​റി അ​ലി അ​സ്ക​ർ,കോ​വി​ഡ് മു​നി​സി​പ്പ​ൽ കോ ​ഓ​ർ​ഡി​നേ​റ്റ​ർ പി.​കെ. അ​നൂ​പ്, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ പി.​എ​സ്. സ​ന്തോ​ഷ്കു​മാ​ർ,ടി.​പി. ബാ​ബു, എ​ൻ​എ​സ്എ​സ് ക്ല​സ്റ്റ​ർ ക​ണ്‍​വീ​ന​ർ എ.​വി. ര​ജീ​ഷ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.