മൂ​ന്നു വ​ർ​ഷ​ത്തി​നി​ടെ ജി​ല്ല​യി​ൽ 11,892 മു​തി​ർ​ന്ന​വ​ർ സാ​ക്ഷ​ര​രാ​യി
Friday, September 25, 2020 12:24 AM IST
ക​ൽ​പ്പ​റ്റ:​സാ​ക്ഷ​ര​ത മി​ഷ​ന്‍റെ​യും ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും ശ്ര​മ​ഫ​ല​മാ​യി ക​ഴി​ഞ്ഞ മൂ​ന്നു​വ​ർ​ഷ​ത്തി​നി​ടെ ജി​ല്ല​യി​ൽ 11,892 മു​തി​ർ​ന്ന​വ​ർ സാ​ക്ഷ​ര​രാ​യി.​ആ​ദി​വാ​സി സാ​ക്ഷ​ര​ത, സ​മ​ഗ്ര പ​ട്ടി​ക​വ​ർ​ഗ സാ​ക്ഷ​ര​ത,ന​വ​ചേ​ത​ന പ​ട്ടി​ക​ജാ​തി സാ​ക്ഷ​ര​ത,അ​ക്ഷ​ര​ല​ക്ഷം സാ​ക്ഷ​ര​ത എ​ന്നീ പ​ദ്ധ​തി​ക​ളി​ലൂ​ടെ​യാ​ണ് ഇ​ത്ര​യും മു​തി​ർ​ന്ന​വ​ർ സാ​ക്ഷ​ര​രാ​യ​ത്. പ​ത്താം​ത​രം തു​ല്യ​ത പ​രീ​ക്ഷ 1,564 പേ​രും ഹ​യ​ർ സെ​ക്ക​ൻ​ഡ​റി തു​ല്യ​ത പ​രീ​ക്ഷ
1,304 പേ​രും വി​ജ​യി​ച്ചു.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി തു​ല്യ​ത വി​ജ​യി​ച്ച​വ​രി​ൽ ഭൂ​രി​ഭാ​ഗ​വും തു​ട​ർ​പ​ഠ​നം ന​ട​ത്തു​ക​യാ​ണ്. ച​ങ്ങാ​തി പ​ദ്ധ​തി​യി​ലൂ​ടെ ജി​ല്ല​യി​ൽ 58 ഇ​ത​ര സം​സ്ഥാ​ന​ക്കാ​ർ മ​ല​യാ​ളം പ​ഠി​ച്ചു.​ഗു​ഡ് ഇം​ഗ്ലീ​ഷ് പ​ദ്ധ​തി പ​രീ​ക്ഷ 102 പേ​ർ വി​ജ​യി​ച്ചു.​അ​ച്ചി ഹി​ന്ദി പ​ദ്ധ​തി​യി​ലൂ​ടെ 21 പേ​ർ ഹി​ന്ദി വ​ശ​മാ​ക്കി.​പ​ച്ച​മ​ല​യാ​ളം പ​ദ്ധ​തി പ​രീ​ക്ഷ എ​ട്ടു പേ​ർ വി​ജ​യി​ച്ചു.
നാ​ലാം​ത​രം തു​ല്യ​ത 1,022 പേ​രും ഏ​ഴാം​ത​രം തു​ല്യ​ത 429 പേ​രും വി​ജ​യി​ച്ചു. സാ​ക്ഷ​ര​ത മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മ​റ്റു പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​ട​ന്നു. ഭ​ര​ണ​ഘ​ട​നാ​സാ​ക്ഷ​ര​ത പ​രി​പാ​ടി​യി​ലൂ​ടെ ഒ​രു ല​ക്ഷ​ത്തി​ല​ധി​കം ആ​ളു​ക​ളെ ഭ​ര​ണ​ഘ​ട​ന​യു​ടെ അ​ന്തഃ​സ​ത്ത ബോ​ധ്യ​പ്പെ​ടു​ത്തി. 2018ൽ ​ന​ട​ത്തി​യ പു​രാ​രേ​ഖ സ​ർ​വേ​യി​ലൂ​ടെ പ​തി​നാ​യി​ര​ത്തി​ല​ധി​കം പു​രാ​രേ​ഖ വി​വ​രം ക​ണ്ടെ​ത്തി സം​സ്ഥാ​ന സാ​ക്ഷ​ര​ത മി​ഷ​നി​ലൂ​ടെ പു​രാ​രേ​ഖ വ​കു​പ്പി​ന് കൈ​മാ​റി.​
പ​രി​സ്ഥി​തി-​ജ​ല സാ​ക്ഷ​ര​താ ക്ലാ​സു​ക​ൾ വീ​ടു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി. തു​ട​ർ വി​ദ്യാ​ഭ്യാ​സ ക​ലോ​ത്സ​വ​ങ്ങ​ളും ക​ഴി​ഞ്ഞ മൂ​ന്നു വ​ർ​ഷ​ത്തി​നി​ടെ ന​ട​ത്തി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​ണ്. ജി​ല്ല​യി​ലെ ആ​ദി​വാ​സി​ക​ളി​ൽ നി​ര​ക്ഷ​ര​രാ​യ 25,000 പേ​രെ സാ​ക്ഷ​ര​രാ​ക്കു​ന്ന വ​യ​നാ​ട് സ​ന്പൂ​ർ​ണ ആ​ദി​വാ​സി സാ​ക്ഷ​ര​ത പ​ദ്ധ​തി​യു​ടെ ക്ലാ​സു​ക​ൾ ഉൗ​രു​ക​ളി​ൽ ആ​രം​ഭി​ക്കു​ന്ന​തി​നു ന​ട​പ​ടി​ക​ൾ പു​രോ​ഗ​തി​യി​ലാ​ണ്.