കാ​ട്ടാ​ന ശ​ല്യം: വ​നം​വ​കു​പ്പി​ന്‍റെ ശ്രദ്ധയ്ക്ക് കർഷകന്‍റെ മു​ന്ന​റി​യി​പ്പ് ബോ​ർ​ഡ്
Wednesday, September 23, 2020 11:20 PM IST
‌‌‌‌‌‌‌‌ന​ട​വ​യ​ൽ: മേ​ഖ​ല​യി​ൽ കാ​ട്ടാ​ന ശ​ല്യം വ​ർ​ധി​ച്ച​തോ​ടെ പൊ​റു​തി​മു​ട്ട് ക​ർ​ഷ​ക​ൻ വ​നം​വ​കു​പ്പി​ന് മു​ന്ന​റി​യി​പ്പ് ബോ​ർ​ഡ് സ്ഥാ​പി​ക്കു​ക​യും കേ​ണി​ച്ച​ിറ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യും ചെ​യ്തു. ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തി​നും സം​ര​ക്ഷ​ണം വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് മ​ണി​മ​ല ബി​നോ​യി കേ​ണി​ച്ചി​റ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്.

വ​നം വ​കു​പ്പ് അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യ്ക്ക്. കാ​ട്ടി​ലെ മൃ​ഗ​ങ്ങ​ളെ കാ​ട്ടി​ൽ നി​റു​ത്തു​ക, ത​ന്‍റെ തോ​ട്ട​ത്തി​ൽ വി​വി​ധ കൃ​ഷി​ക​ൾ ചെ​യ്യു​ന്നു​ണ്ട്, മ​രു​ന്നു ത​ളി​ച്ചി​ട്ടു​ണ്ട്, വ​ന്യ​മൃ​ഗ​ങ്ങ​ൾ കൃ​ഷി​യി​ട​ത്തി​ൽ ഇ​റ​ങ്ങി എ​ന്തെ​ങ്കി​ലും സം​ഭ​വി​ച്ചാ​ൽ ത​നി​ക്കോ ത​ന്‍റെ കു​ടും​ബ​ത്തി​നോ ഒ​രു ഉ​ത്ത​ര​വാ​ദി​ത്ത്വ​വും ഉ​ണ്ടാ​യി​രി​ക്കി​ല്ല എ​ന്ന ബോ​ർ​ഡാ​ണ് സ്ഥാ​പി​ച്ച​ത്.

ന​ട​വ​യ​ൽ മേ​ഖ​ല​യി​ൽ 100 ക​ണ​ക്കി​ന് ക​ർ​ഷ​ക​ർ വ​ന്യ​മൃ​ഗ ശ​ല്യ​ത്തി​ന്‍റെ തീ​രാ​ദു​രി​ത​ത്തി​ലാ​ണ് ക​ഴി​യു​ന്ന​ത്. പ​ട്ടാ​പ​ക​ൽ പോ​ലും കാ​ട്ടാ​ന​ക​ൾ കൃ​ഷി​യി​ട​ത്തി​ൽ ത​ന്പ​ടി​ച്ച് ജീ​വി​തം വ​ഴി​മു​ട്ടി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് മു​ന്ന​റി​യി​പ്പ് ബോ​ർ​ഡ് സ്ഥാ​പി​ച്ച​തും പോ​ലീ​സി​ൽ പ​രാ​തി ന​ല്കി​യ​തെ​ന്നും ബി​നോ​യി പ​റ​ഞ്ഞു.