പോ​സ്റ്റ് ഓ​ഫീ​സ് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തും
Wednesday, September 23, 2020 11:20 PM IST
ക​ൽ​പ്പ​റ്റ: മ​ല​ബാ​ർ, കൊ​ട്ടി​യൂ​ർ, ആ​റ​ളം വ​ന്യ​ജീ​വി സ​ങ്കേ​ത​ങ്ങ​ൾ​ക്കു ചു​റ്റും പ​രി​സ്ഥി​തി​ലോ​ല മേ​ഖ​ല പ്ര​ഖ്യാ​പി​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യി കേ​ന്ദ്ര വ​ന-​പ​രി​സ്ഥി​തി മ​ന്ത്രാ​ല​യം പു​റ​ത്തി​റ​ക്കി​യ ക​ര​ടു​വി​ജ്ഞാ​പ​നം പി​ൻ​വ​ലി​ക്ക​ണ​മെ​ന്നു ആ​വ​ശ്യ​പ്പെ​ട്ടു 28നു ​രാ​വി​ലെ 10.30നു ​മീ​ന​ങ്ങാ​ടി പോ​സ്റ്റ് ഓ​ഫീ​സ് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്താ​ൻ കാ​ർ​ഷി​ക പു​രോ​ഗ​മ​ന സ​മി​തി ബ​ത്തേ​രി താ​ലൂ​ക്ക് ക​മ്മി​റ്റി തീ​രു​മാ​നി​ച്ചു. വ​യ​നാ​ട് വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തെ ക​ടു​വാ​സ​ങ്കേ​ത​മാ​ക്കാ​നു​ള്ള നീ​ക്കം പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ഉ​ന്ന​യി​ച്ചു.

ചെ​യ​ർ​മാ​ൻ ഒ.​സി. ഷി​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ചെ​യ​ർ​മാ​ൻ ഡോ.​പി. ല​ക്ഷ്മ​ണ​ൻ, ബി​ച്ചാ​ര​ത്ത് കു​ഞ്ഞി​രാ​മ​ൻ, എം.​കെ. ബാ​ല​ൻ, ഉ​നൈ​സ് ക​ല്ലൂ​ർ, കെ.​സി. എ​ൽ​ദോ, പി.​എം. സ​ഹ​ദേ​വ​ൻ, ബി​ജു പൂ​ള​ക്ക​ര, ഷാ​ലി​ൻ ജോ​ർ​ജ്, കെ.​ഒ. ഷി​ബു, എം. ​സു​രേ​ന്ദ്ര​ൻ, വി.​കെ. ഷാ​ജി, സി.​എം. ഷി​ജു, ടി.​വി. ശ്രീ​ധ​ര​ൻ, എ. ​അ​മീ​ർ, സു​ന്ദ​ർ​രാ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.