ക​ർ​ഷ​ക ബി​ൽ ക​ത്തി​ച്ച് പ്ര​തി​ഷേ​ധിച്ചു
Monday, September 21, 2020 11:17 PM IST
അ​ന്പ​ല​വ​യ​ൽ: കേ​ന്ദ്ര സ​ർ​ക്കാ​റി​ന്‍റെ ക​ർ​ഷ​ക വി​രു​ദ്ധ ബി​ല്ലി​നെ​തി​രെ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പാ​ട​വ​ര​ന്പ​ത്ത് ക​ർ​ഷ​ക വി​രു​ദ്ധ ബി​ൽ ക​ത്തി​ച്ച് പ്ര​തി​ഷേ​ധി​ച്ചു. കോ​ർ​പ്പ​റേ​റ്റു​ക​ൾ​ക്കു വേ​ണ്ടി​യാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​റി​ന്‍റെ പു​തി​യ ബി​ല്ലെ​ന്നും ക​ർ​ഷ​ക​ന്‍റെ മ​ര​ണ​വാ​റ​ണ്ടാ​യി മാ​റി​യ ബി​ല്ലി​നെ​തി​രെ ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭ​ങ്ങ​ൾ​ക്ക് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി നേ​തൃ​ത്വം ന​ൽ​ക്കു​മെ​ന്നും യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​കെ. ഇ​ന്ദ്ര​ജി​ത്ത് പ​റ​ഞ്ഞു.

ക​ർ​ഷ​ക വി​രു​ദ്ധ ബി​ല്ലി​നെ​തി​രെ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൻ ന​ട​ത്തി​യ പ്ര​തി​ഷേ​ധ സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സം​ഷാ​ദ് മ​ര​ക്കാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​എം. സു​ജി​ത്ത്, സി​റി​ൾ ജോ​സ്, സി​ജു പൗ​ലോ​സ്, സി.​യു. മാ​ർ​ട്ടി​ൻ, മാ​ത്യു കൂ​വ്വ​യി​ൽ, കെ.​എം. നൗ​ഫ​ൽ, നി​ഖി​ൽ തോ​മ​സ്, സി.​എം. ഷൈ​ജി​ത്ത്, കെ. ​സാ​ജി​ത്ത്, ടി. ​യേ​ശു​ദാ​സ്, സ്റ്റാ​നി ജോ​സ​ഫ്, അ​രു​ണ്‍​കു​മാ​ർ, വി. ​രാ​ജീ​വ്, കെ. ​രാ​ഗേ​ഷ്, സ​ന്തോ​ഷ് എ​ക്സ​ൻ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ജ​ന​താ​ദ​ൾ-​എ​സ്
പ്ര​ക്ഷോ​ഭം
സം​ഘ​ടി​പ്പി​ക്കും

ക​ൽ​പ്പ​റ്റ: കേ​ന്ദ്ര സ​ർ​ക്കാ​റി​ന്‍റെ ക​ർ​ഷ​ക ദ്രോ​ഹ​ബി​ല്ലി​നെ​തി​രെ ജ​ന​താ​ദ​ൾ-​എ​സ് പ്ര​ക്ഷോ​ഭം സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ജ​ന​താ​ദ​ൾ എ​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഇ​ള​മ​ന ഹ​രി​ദാ​സ്. കോ​ർ​പ്പ​റേ​റ്റു​ക​ൾ​ക്ക് തീ​റെ​ഴു​തി കൊ​ടു​ക്കാ​നു​ള്ള കേ​ന്ദ്ര സ​ർ​ക്കാ​റി​ന്‍റെ നീ​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി എ​ല്ലാ​വി​ധ ജ​നാ​ധി​പ​ത്യ മ​ര്യാ​ദ​ക​ളും ലം​ഘി​ച്ചു​കൊ​ണ്ടാ​ണ് രാ​ജ്യ​സ​ഭ​യി​ൽ ക​ർ​ഷ​ക ബി​ൽ അ​വ​ത​രി​പ്പി​ച്ച​ത്. ബി​ൽ പു​ന​പ​രി​ശോ​ധി​ക്കു​ക​യോ ഇ​തി​നെ​ക്കു​റി​ച്ച് ഗൗ​ര​വ​മാ​യി ച​ർ​ച്ച ന​ട​ത്തു​ക​യോ ചെ​യ്യ​ണം.

ഫെ​ഡ​റ​ൽ സം​വി​ധാ​ന​ത്തോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​ർ കാ​ണി​ച്ച​ത്. കേ​ന്ദ്ര സ​ർ​ക്കാ​റി​ന്‍റെ ജ​നാ​ധി​പ​ത്യ ന​യ​ങ്ങ​ൾ​ക്കെ​തി​രെ​യും ക​ർ​ഷ​ക ദ്രോ​ഹ​ബി​ല്ലി​നെ​തി​രെ​യും ജ​ന​താ​ദ​ൾ-​എ​സ് സ്വ​ന്ത​മാ​യും സം​യു​ക്ത​മാ​യും പ്ര​ക്ഷോ​ഭം സം​ഘ​ടി​പ്പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.