ബ​ഫ​ർ സോ​ണ്‍ പ്ര​ഖ്യാ​പ​ന​ം: ഇ​ന്ന​ത്തെ ന​യം തി​രു​ത്ത​ണമെന്ന് കെ.​എ​ൽ. പൗ​ലോ​സ്
Sunday, September 20, 2020 11:51 PM IST
ക​ൽ​പ്പ​റ്റ: കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ മൃ​ഗാ​ഭി​മു​ഖ്യ​ത്തി​നു പ​ക​രം മ​നു​ഷ്യ മു​ഖ്യ​മു​ള്ള​താ​ണെ​ങ്കി​ൽ ബ​ഫ​ർ സോ​ണ്‍ പ്ര​ഖ്യാ​പ​ന​ങ്ങ​ളി​ൽ ഇ​ന്ന​ത്തെ ന​യം തി​രു​ത്ത​ണ​മെ​ന്ന് കെ​പി​സി​സി അം​ഗം കെ.​എ​ൽ. പൗ​ലോ​സ് ആ​വ​ശ്യ​പ്പെ​ട്ടു.

ബ​ഫ​ർ സോ​ണ്‍ പ്ര​ഖ്യാ​പി​ക്കേ​ണ്ട​ത് മ​നു​ഷ്യ​വാ​സ​കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്നും ഒ​രു കി​ലോ​മീ​റ്റ​ർ വാ​യു ദൂ​രം വ​ന​ത്തി​ന്‍റെ ഭാ​ഗ​ത്തേ​ക്ക് നി​ർ​ണ​യി​ക്ക​ണം. ആ ​ഒ​രു കി​ലോ​മീ​റ്റ​ർ പ്ര​ദേ​ശ​ത്ത് വ​ന്യ​മൃ​ഗ​ങ്ങ​ൾ ക​ട​ന്നു​വ​രാ​ത്ത വി​ധ​ത്തി​ലു​ള്ള പ്ര​തി​രോ​ധ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഉ​ണ്ടാ​ക്ക​ണം. അ​ങ്ങ​നെ ചെ​യ്താ​ൽ രൂ​ക്ഷ​മാ​യി നി​ല​നി​ൽ​ക്കു​ന്ന മ​നു​ഷ്യ- വ​ന്യ​മൃ​ഗ സം​ഘ​ർ​ഷം ശാ​ശ്വ​ത​മാ​യി പ​രി​ഹ​രി​ക്കാ​ൻ സാ​ധി​ക്കും.

ബ​ഫ​ർ സോ​ണു​ക​ളു​ടെ പേ​രി​ൽ നാ​ടി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളി​ൽ ഉ​യ​ർ​ന്നു വ​രു​ന്ന ആ​ശ​ങ്ക​ക​ളും പ്ര​ക്ഷോ​ഭ​ങ്ങ​ളും ഒ​ഴി​വാ​ക്കാ​നും സാ​ധി​ക്കും. വ​ന​ത്തി​നോ, വ​ന്യ​മൃ​ഗ​ങ്ങ​ൾ​ക്കോ യാ​തൊ​രു നാ​ശ​വും വ​രു​ത്താ​തെ​യും ക​ർ​ഷ​ക​ര​ട​ക്ക​മു​ള്ള മ​നു​ഷ്യ​രു​ടെ ജീ​വ​നും സ്വ​ത്തി​നും ഒ​രു ഭീ​ഷ​ണി​യും വ​രി​ല്ല​ന്ന് ഉ​റ​പ്പ് വ​രു​ത്താ​നും സാ​ധി​ക്കും.

അ​ത് കൊ​ണ്ട് വ​ന​പ്ര​ദേ​ശ​ങ്ങ​ളി​ലെ​ല്ലാം മ​നു​ഷ്യ​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്നും വ​ന​ഭാ​ഗ​ത്തേ​ക്ക് ഒ​രു കി​ലോ​മീ​റ്റ​ർ ദൂ​രം ബ​ഫ​ർ സോ​ണാ​യി പ്ര​ഖ്യാ​പി​ക്കു​ന്ന രീ​തി​യി​ലു​ള​ള പു​തി​യ ന​യം സ്വീ​ക​രി​ക്കാ​ൻ സ​ർ​ക്കാ​രു​ക​ൾ ത​യാ​റാ​ക​ണ​മെ​ന്ന് കെ.​എ​ൽ. പൗ​ലോ​സ് ആ​വ​ശ്യ​പ്പെ​ട്ടു.