ഗൂ​ഡ​ല്ലൂ​ർ ഗ​വ. കോ​ള​ജ് അ​ധ്യാ​പി​ക​ക്ക് കോ​വി​ഡ്
Sunday, September 20, 2020 11:51 PM IST
ഗൂ​ഡ​ല്ലൂ​ർ: ഗ​വ. കോ​ള​ജ് അ​ധ്യാ​പി​ക​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തേ​ത്തു​ട​ർ​ന്ന് മൂ​ന്ന് ദി​വ​സ​ത്തേ​ക്ക് കോ​ള​ജ് അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​ണ്. ന​ഗ​ര​സ​ഭാ ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ൾ സ്ഥ​ല​ത്തെ​ത്തി കോ​ള​ജും പ​രി​സ​ര​വും അ​ണു​മു​ക്ത​മാ​ക്കി. കോ​വി​ഡ് ബാ​ധി​ത​യാ​യ അ​ധ്യാ​പി​ക​യു​മാ​യി സ​ന്പ​ർ​ക്കം പു​ല​ർ​ത്തി​യ എ​ല്ലാ​വ​രെ​യും കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി​യി​ട്ടു​ണ്ട്. കോ​യ​ന്പ​ത്തൂ​ർ ഭാ​ര​തി​യാ​ർ യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ പ​രീ​ക്ഷ ന​ട​ക്കു​ന്ന​തി​നാ​ൽ ഇ​ന്ന് ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ കോ​ള​ജി​ലെ പ​രീ​ക്ഷാ ഹാ​ൾ തു​റ​ന്ന് പ്ര​വർത്തി​ക്കു​മെ​ന്ന് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ അ​റി​യി​ച്ചു.