വ​യ​നാ​ട്ടി​ൽ 107 പേ​ർ​ക്ക് കോ​വി​ഡ്
Friday, September 18, 2020 12:06 AM IST
ക​ൽ​പ്പ​റ്റ: വ​യ​നാ​ട്ടി​ൽ 107 പേ​രി​ൽ​ക്കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തി​ൽ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ൻ ഉ​ൾ​പ്പെ​ടെ 100 പേ​ർ​ക്കു സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് വൈ​റ​സ് ബാ​ധ​യേ​റ്റ​തെ​ന്നു ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​ആ​ർ. രേ​ണു​ക അ​റി​യി​ച്ചു. ഏ​ഴു പേ​ർ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു വ​ന്ന​താ​ണ്. 79 പേ​ർ രോ​ഗ​മു​ക്തി നേ​ടി.

നെ​ൻ​മേ​നി-21, ബ​ത്തേ​രി-18, പൂ​താ​ടി-11, അ​ന്പ​ല​വ​യ​ൽ, മേ​പ്പാ​ടി-10 വീ​തം, വെ​ള്ള​മു​ണ്ട-​അ​ഞ്ച്, ക​ണി​യാ​ന്പ​റ്റ, നൂ​ൽ​പ്പു​ഴ-​നാ​ലു വീ​തം, വെ​ങ്ങ​പ്പ​ള്ളി, എ​ട​വ​ക-​ര​ണ്ടു​വീ​തം, മാ​ന​ന്ത​വാ​ടി, പു​ൽ​പ്പ​ള്ളി, പ​ടി​ഞ്ഞാ​റ​ത്ത​റ, മൂ​പ്പൈ​നാ​ട്, തി​രു​നെ​ല്ലി, വാ​ഴ​വ​റ്റ-​ഒ​ന്നു​വീ​തം, ഉ​റ​വി​ടം വ്യ​ക്ത​മ​ല്ലാ​ത്ത മേ​പ്പാ​ടി, പ​ടി​ഞ്ഞാ​റ​ത്ത​റ, ക​ൽ​പ്പ​റ്റ സ്വ​ദേ​ശി​ക​ളാ​യ ഓ​രോ ആ​ളു​ക​ൾ, എ​റ​ണാ​കു​ളം, ക​ണ്ണൂ​ർ, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ൽ നി​ന്നു​ള്ള ഓ​രോ ആ​ളു​ക​ൾ, ബ​ത്തേ​രി സ്വ​ദേ​ശി​യാ​യ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ൻ എ​ന്നി​ങ്ങ​നെ​യാ​ണ് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം.

ജ​മ്മു​കാ​ഷ്മീ​രി​ൽ നി​ന്നെ​ത്തി​യ പൂ​താ​ടി സ്വ​ദേ​ശി, ക​ർ​ണാ​ട​ക​യി​ൽ​നി​ന്നു​വ​ന്ന ര​ണ്ടു വെ​ള്ള​മു​ണ്ട സ്വ​ദേ​ശി​ക​ൾ, ഓ​രോ പു​ൽ​പ്പ​ള്ളി, നെ​ൻ​മേ​നി സ്വ​ദേ​ശി​ക​ൾ, ബി​ഹാ​റി​ൽ നി​ന്നു​വ​ന്ന ര​ണ്ടു വാ​ഴ​വ​റ്റ സ്വ​ദേ​ശി​ക​ൾ എ​ന്നി​വ​രാ​ണ് വൈ​റ​സ്ബാ​ധ​യേ​റ്റ മ​റ്റാ​ളു​ക​ൾ.

പ​ടി​ഞ്ഞാ​റ​ത്ത​റ-22, ബ​ത്തേ​രി-18, മീ​ന​ങ്ങാ​ടി-12, അ​ന്പ​ല​വ​യ​ൽ-​നാ​ല്, വെ​ള്ള​മു​ണ്ട-​മൂ​ന്ന്, തി​രു​നെ​ല്ലി, എ​ട​വ​ക, നൂ​ൽ​പ്പു​ഴ, മാ​ന​ന്ത​വാ​ടി, മേ​പ്പാ​ടി, മൈ​സൂ​രു-​ര​ണ്ടു​വീ​തം, മു​ട്ടി​ൽ, തൊ​ണ്ട​ർ​നാ​ട്, ത​രി​യോ​ട്, പൊ​ഴു​ത​ന, പ​ന​മ​രം, മു​ള്ള​ൻ​കൊ​ല്ലി, മ​ല​പ്പു​റം, തൃ​ശൂ​ർ-​ഒ​ന്നു​വീ​തം എ​ന്നി​ങ്ങ​നെ​യാ​ണ് രോ​ഗ​മു​ക്തി​യാ​യ​വ​രു​ടെ എ​ണ്ണം.

ജി​ല്ല​യി​ൽ ഇ​തി​ന​കം 2,356 പേ​രി​ലാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ൽ 12 പേ​ർ മ​രി​ച്ചു. 1,790 പേ​ർ രോ​ഗ​മു​ക്ത​രാ​യി. 554 പേ​ർ ചി​കി​ത്സ​യി​ലാ​ണ്. പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി 214 പേ​രെ പു​തു​താ​യി നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. 178 പേ​ർ നി​രീ​ക്ഷ​ണ​കാ​ലം പൂ​ർ​ത്തി​യാ​ക്കി. 3,006 പേ​രാ​ണ് നി​ല​വി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ.